• Home
KRISHIPPURA
keep your memories alive
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

കൃഷിക്ക് ഒപ്പം കളമശ്ശേരി: നെൽകൃഷി തുടങ്ങി

by krishippura September 16, 2022
written by krishippura

എറണാകുളം: കൃഷിക്കൊപ്പം കളമശ്ശേരി സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ ആനപ്പിള്ളി പാടശേഖരത്തിൽ നെൽകൃഷിക്ക് തുടക്കം. കൃഷിഭവൻ്റെ നിയന്ത്രണത്തിലുള്ള ആലങ്ങാട് കാർഷിക കർമ്മ സേനയാണ് കൃഷി ചെയ്യുന്നത്.

കളമശ്ശേരി നിയോജക മണ്ഡലത്തിലെ എം എൽ.എയും കയർ നിയമ വ്യവസായ വകുപ്പ് മന്ത്രിയുമായ പി.രാജീവ് നടപ്പിലാക്കുന്ന പദ്ധതിയാണ് കൃഷിക്ക് ഒപ്പം കളമശ്ശേരി. ഞാറുനടീൽ ഉത്സവം ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം മനാഫ് നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. യേശുദാസ് പറപ്പിള്ളി, കെ.വി രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗം സുനി സജീവൻ, നീറിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോളി പൊള്ളയിൽ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.യു. പ്രസാദ്, ബാങ്ക് സെക്രട്ടറി കവിതാ ജോഷി, ബാങ്ക് ഭരണസമിതി അംഗം ഷിറാസ് ബാബു, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, ആലങ്ങാട് കാർഷിക കർമ്മസേന സെക്രട്ടറി കെ.എം വൈശാഖ്, എൻ. എസ് ധനീഷ്, എസ്.ആർ രാജേഷ്, വി.കെ മജീഷ്, കെ.വി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

September 16, 2022 3 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

ജൈവകര്‍ഷകര്‍ക്കായി ആറാട്ടുപുഴയില്‍ ഭൂമിക ഇക്കോ ഷോപ്പ്

by krishippura September 14, 2022
written by krishippura

ആലപ്പുഴ: കര്‍ഷകര്‍ക്ക് ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും ആറാട്ടുപുഴ കൃഷിഭവന്‍ ഇക്കോഷോപ്പ് തുറന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നതിനാണ് കൃഷിഭവന്‍ അങ്കണത്തില്‍ ഭൂമിക എന്ന പേരില്‍ ഇക്കോ ഷോപ്പ് ഒരുക്കിയിരിക്കുന്നത്.

ഗുണമേന്മയുള്ള വിത്തുകള്‍, തൈകള്‍, അനുപാതം അനുസരിച്ചു തയ്യാറാക്കിയ ജൈവവളക്കൂട്ടുകള്‍, ജൈവ കീടനാശിനികള്‍, ലഘു കാര്‍ഷിക ഉപകരണങ്ങള്‍, കീടങ്ങളെ അകറ്റാനുള്ള വിവിധ തരം വലകള്‍, കെണികള്‍ എന്നിവ ഇവിടെ ലഭിക്കും. കര്‍ഷകരില്‍ നിന്ന് നേരിട്ടു സംഭരിക്കുന്ന ജൈവ പച്ചക്കറികളും ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും തൈകളും വിത്തുകളുമുണ്ട്.

എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇക്കോ ഷോപ്പ് കൗണ്ടര്‍

September 14, 2022 2 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾകൃഷി അഭിമുഖം

കർഷക വരുമാന വർദ്ദനവ് സർക്കാരിന്റെ പ്രധാനലക്ഷ്യം: കൃഷി മന്ത്രി പി പ്രസാദ്

by krishippura September 14, 2022
written by krishippura

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ട് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും കൃഷി ഉൽപ്പന്നങ്ങൾ അടിസ്ഥാനപ്പെടുത്തി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള സാങ്കേതികവിദ്യ ലഭ്യമാക്കുകയും കാർഷിക ഉൽപ്പന്നങ്ങൾക്കും, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കും, തദ്ദേശീയമായും ദേശീയമായും അന്തർദേശീയമായും വിപണന ശൃംഖല വികസിപ്പിക്കുന്നതിനും മേൽ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കുന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ് പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രാഥമിക കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുന്ന ഉൽപാദന/ നിർമ്മാണ പ്രക്രിയകൾ, വിപണനം, സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമാനവും എന്നാൽ വ്യത്യസ്തമല്ലാത്തതുമായ ഉൽപ്പന്നങ്ങൾക്ക് പ്രീമിയം നൽകാനുള്ള ഉപഭോക്താവിന്റെ സന്നദ്ധത വർധിപ്പിക്കുന്നതിലൂടെ ഉത്പന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുക എന്ന ആശയത്തിലാണ് മിഷൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള പ്രധാന നേട്ടങ്ങൾ നിലവിലുള്ള അവസരങ്ങൾ, വിടവുകൾ, നയം,വിപണി, സ്ഥാപന പരം, സാങ്കേതികവശങ്ങൾ എന്നിവ പരിഗണിച്ച് പ്രധാനമായും ഇടപെടേണ്ട മേഖലകൾ കണ്ടെത്തി അതുവഴി മൂല്യവർധിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടി മിഷൻ കൈക്കൊള്ളും. ഇതിനായി മിഷൻ പ്രത്യേക വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും പ്രവർത്തനം നടത്തുകയും ചെയ്യും. കാർഷിക വ്യവസായം, സാങ്കേതികവിദ്യ വിജ്ഞാന ശേഖരണവും ആയതിന്റെ ഉപയോഗപ്പെടുത്തൽ, വിപണനം, ധനകാര്യം തുടങ്ങിയ മേഖലകളിൽ ഊന്നിയാണ് വർക്കിംഗ് ഗ്രൂപ്പുകൾ പ്രവർത്തിക്കുക.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ 25000ത്തിലധികം കൃഷി കൂട്ടങ്ങൾ ഉണ്ടായിക്ക ഴിഞ്ഞു. ഇതിൽ 80 ശതമാനവും ഉൽപാദന മേഖലയിൽ ആണ്. 20 ശതമാനം മൂല്യവർധന മേഖലയിലാണ്. മൂല്യവർധിത കൃഷി മിഷന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ ഇവിടെയാണ് ഉണ്ടാവുക. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ അടിസ്ഥാനമാക്കിയുള്ള കൃഷിയിലേക്കായിരിക്കും ഉൽപാദന മേഖലയിലുള്ള “കൃഷി കൂട്ടങ്ങൾ” പ്രഥമ പരിഗണന നൽകുക. മൂല്യവർദ്ധിത മേഖലയിലുള്ള കൃഷി കൂട്ടങ്ങൾക്കു പ്രാദേശികമായ പിന്തുണ ഇക്കാര്യത്തിൽ നൽകും. ഗുണനിലവാരമുള്ളതും ആരോഗ്യ പൂർണ്ണവുമായ കാർഷിക ഉൽപ്പന്നങ്ങൾ ഇതുവഴി ഉണ്ടാക്കുവാൻ സാധിക്കും. ഉൽപാദന മേഖലയിൽ ഏറെക്കുറെ മുന്നേറുവാൻ സാധ്യമായെങ്കിലും വിപണന മേഖലയിലും മൂല്യവർദ്ധിത മേഖലയിലും കൂടുതൽ ഇടപെടൽ ആവശ്യമുണ്ട്. കൃഷി കൂട്ടങ്ങളുടെ വരവോടെ വിപണന മേഖലയിലും മൂല്യവർധന മേഖലയിലും കൂടുതൽ കർഷകരുടെ പങ്കാളിത്തം ലക്ഷ്യമിടുകയാണ്. ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വില ഉറപ്പാക്കാൻ സംഭരണവും അടിസ്ഥാന വിലയും സർക്കാർ ഉറപ്പാക്കുന്നുണ്ടെങ്കിലും ഉൽപ്പന്നങ്ങൾ യഥാവിധി പ്രയോജനപ്പെടുത്തുവാൻ സാധ്യമാകാത്തതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു. വാല്യു ആഡഡ് അഗ്രികൾച്ചർ മിഷൻ (VAAM) പ്രവൃത്തിപഥത്തിൽ വരുന്നതോടെ ഈ കാര്യത്തിന് പരിഹാരം ആകുകയാണെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പിന്റെയും നോർക്കയുടെയും സഹായത്തോടെ കേരളത്തെ ഗൾഫിലെ അടുക്കളയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ ഫ്രൂട്ട് പ്ലേറ്റ് ആയും വിഭാവനം ചെയ്ത് കേരളത്തിന്റെ തനത് ആഹാരങ്ങൾ അന്തർദേശീയ അടിസ്ഥാനത്തിൽ ബ്രാൻഡ് ചെയ്യാൻ ഈ മിഷൻ വിഭാവനം ചെയ്യുന്നു. മുഖ്യമന്ത്രി അധ്യക്ഷനായും കൃഷി വകുപ്പ് മന്ത്രിയും വ്യവസായ വകുപ്പ് മന്ത്രിയും ഉപാധ്യക്ഷൻ മാരായും ധനകാര്യ-തദ്ദേശസ്വയംഭരണ-സഹകരണ-ജലവിഭവ-മൃഗസംരക്ഷണ- ഫിഷറീസ്-വൈദ്യുതി -പൊതുവിതരണ വകുപ്പ് മന്ത്രിമാർ അംഗങ്ങളായുള്ള വിദഗ്ധ സംഘങ്ങളുടെ വർക്കിംഗ് ഗ്രൂപ്പുകളും വിഭാവനം ചെയ്തിരിക്കുന്നു.മിഷന് സംസ്ഥാനതലത്തിൽ കോർഡിനേറ്ററും ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

September 14, 2022 7 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾകൃഷി അഭിമുഖം

ക്ഷീരവയനാടിന് പ്രതീക്ഷയായി കിടാരി പാര്‍ക്ക്

by krishippura July 14, 2022
written by krishippura

വയനാട്ടിലെ ക്ഷീരോത്പാദന മേഖലയ്ക്ക് മുതല്‍ക്കൂട്ടായി പുല്‍പ്പള്ളിയില്‍ ക്ഷീരവികസന വകുപ്പ് അനുവദിച്ച ഏക കിടാരി പാര്‍ക്ക് പ്രതീക്ഷയാകുന്നു. ജില്ലയിലെ ഏക കിടാരി പാര്‍ക്കില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങി രണ്ട് മാസത്തിനുളളില്‍ 43 കിടാരികളെയാണ് ക്ഷീര കര്‍ഷകര്‍ക്കായി നല്‍കിയത്. പുല്‍പ്പള്ളി ക്ഷീരോല്‍പാദന സഹകരണ സംഘമാണ് കിടാരി പാര്‍ക്ക് നോക്കി നടത്തുന്നത്.
ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് അത്യുല്‍പാദന ശേഷിയുള്ള പശുക്കളെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിടാരി പാര്‍ക്ക് തുടങ്ങിയത്. സംസ്ഥാനത്തെ നാലാമത്തേതും ജില്ലയിലെ ആദ്യത്തേതുമായ കിടാരി പാര്‍ക്കാണിത്. അത്യുത്പാദന ശേഷിയുള്ള പശുക്കളെ വാങ്ങാന്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് കിടാരി പാര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ക്ഷീര കര്‍ഷകരും കിടാരികളെ വാങ്ങാനായി പാര്‍ക്കില്‍ എത്തുന്നുണ്ട്. നിലവില്‍ എച്ച്.എഫ് ഇനത്തില്‍പ്പെട്ട കിടാരികളാണ് പാര്‍ക്കില്‍ കൂടുതലായുള്ളത്. പാര്‍ക്കിന്റെ നടത്തിപ്പിനായി ക്ഷീര വികസന വകുപ്പ് 15 ലക്ഷം രൂപ സബ്സിഡി ക്ഷീര സംഘത്തിന് അനുവദിച്ചിട്ടുണ്ട്.
വായ്പ സൗകര്യത്തോടെ ക്ഷീര കര്‍ഷകര്‍ക്ക് കിടാരികളെ വാങ്ങുന്നതിന് പുല്‍പ്പള്ളി ക്ഷീര സഹകരണ സംഘം എസ്.ബി.ഐ യുമായി സഹകരിച്ച് ലോണ്‍ മേളയും നടത്തുന്നുണ്ട്. ജൂലൈ 16 ന് ക്ഷീര സംഘം ഓഫീസ് പരിസരത്ത് ലോണ്‍ മേള നടക്കും. പ്രായമനുസരിച്ച് 15,000 രൂപ മുതലാണ് കിടാരിയുടെ വില നിശ്ചയിച്ചിട്ടുള്ളത്. തമിഴ്‌നാട് കൃഷ്ണഗിരിയില്‍ നിന്നാണ് കിടാരികളെ പാര്‍ക്കിലേക്ക് എത്തിക്കുന്നത്. 3 ബാച്ചുകളിലായി ഇതുവരെ 77 കിടാരികളെ പാര്‍ക്കില്‍ എത്തിച്ചിട്ടുണ്ട്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ കിടാരികളുടെ ആരോഗ്യ നില നിരന്തരം പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള സൗകര്യം പാര്‍ക്കിലുണ്ട്. കിടാരി പാര്‍ക്കിനെ കൂടുതല്‍ ക്ഷീര കര്‍ഷക സൗഹൃദമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

July 14, 2022 2 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

നാട്ടറിവുകൾക്കൊപ്പം ആധുനിക സാങ്കേതിക വിജ്ഞാനങ്ങളെയും കൃഷിയിൽ ഉപയോഗപ്പെടുത്തും : സ്പീക്കർ എം ബി രാജേഷ്

by krishippura June 27, 2022
written by krishippura

നാട്ടറിവുകൾക്കൊപ്പം ആധുനിക സാങ്കേതിക വിജ്ഞാനങ്ങളെയും കൃഷിയിൽ ഉപയോഗപ്പെടുത്തി മുന്നേറാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി വഴി ധാരാളം വനിതകളും ചെറുപ്പക്കാരും കൃഷിയിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. സാങ്കേതികവിദ്യകൾ കൂടി പ്രയോജനപ്പെടുത്തുമ്പോൾ കൂടുതൽ പേരെ കൃഷിയിലേക്ക് എത്തിക്കാനാകുമെന്നും സ്പീക്കർ പറഞ്ഞു. ഞാറ്റുവേല ചന്തകളുടെയും കർഷക സഭകളുടെയും സംസ്ഥാനതല പൊതുസമ്മേളനവും ജില്ലാതല കർഷക അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകളെ കൃഷിയിലേക്ക് ആകർഷിക്കുകയും കൃഷി വ്യാപകമാക്കുകയും ആധുനിക വൽക്കരിക്കുകയും ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കുകയുമാണ് ഈ ക്യാംമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.

അധികം വൈകാതെ ലോകം ഭക്ഷ്യ ക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് ഐ എം എഫും ലോകബാങ്കും മുന്നറിയിപ്പ് നൽകുന്നത്. ഭക്ഷ്യവിലക്കയറ്റം ആഗോളതലത്തിൽ തന്നെ വർദ്ധിച്ചിട്ടുണ്ട്. ഇതൊക്കെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇതു മുന്നിൽ കണ്ട് ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് കൃഷി വകുപ്പ് നടത്തുന്നതെന്നും സ്പീക്കർ പറഞ്ഞു.

കേരളത്തിലെ 1076 കൃഷി ഭവനുകളെയും ബന്ധപ്പെടുത്തി ഒരു കൃഷിഭവനിൽ ഒരു ഉൽപന്നമെന്ന ലക്ഷ്യം നിറവേറ്റാനാണ് കൃഷി വകുപ്പ് ശ്രമിക്കുന്നതെന്ന്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
നൂറുകണക്കിന് ഉൽപ്പന്നങ്ങൾ കാർഷികമേഖലയുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ കൃഷിഭവനുകളുടെ മേൽനോട്ടത്തിൽ പുറത്തിറക്കുന്നുണ്ട്. ഇത് ആയിരത്തിലധികമായി ഉയർത്താൻ നമുക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കൃഷിയിടങ്ങളെ ബന്ധപ്പെടുത്തിയുള്ള ആസൂത്രണത്തിലേക്ക് കേരളം മാറുകയാണെന്നും എല്ലാവരും കൃഷിയിലേക്ക് എന്ന മുദ്രാവാക്യം ഓരോ നാടിന്റെയും പ്രഖ്യാപനമായി മാറുമ്പോൾ കാർഷിക കേരളത്തിൽ വലിയ മാറ്റം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാരകരോഗങ്ങളുടെ തടവറയിൽനിന്നും വരും തലമുറയെങ്കിലും രക്ഷിക്കാൻ ഇതുവഴി സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നടീൽവസ്തുക്കളുടെ കൈമാറ്റം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും കർഷക സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലും നിർവഹിച്ചു .ഞാറ്റുവേല കലണ്ടർ പ്രകാശനവും ഞാറ്റുവേല ചന്ത പ്രദർശനമേള ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ നിർവഹിച്ചു.

വാദ്യഘോഷങ്ങളും വിവിധ കലാപരിപാടികളുമായി വർണ്ണാഭമായ ഘോഷയാത്രയോടെയാണ് പൊതുസമ്മേളനത്തിന് തുടക്കമായത്. ചടങ്ങിൽ ജില്ലയിലെ മികച്ച കർഷകർക്കും സ്ഥാപനങ്ങൾക്കും കർഷക അവാർഡുകൾ വിതരണം ചെയ്‌തു.

ജൂൺ മുപ്പത് വരെ “ഞാറ്റുവേല” ചന്തയോടനുബന്ധിച്ച് സെമിനാറുകളും കർഷകരുടെ കാർഷികാനുഭവങ്ങൾ പങ്കുവെക്കലും തലമുറ സംവാദവും ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും കർഷകരുടെയും കലാപരിപാടികളും നടക്കും. വിവിധ സർക്കാർ അർദ്ധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ കാർഷിക യന്ത്രങ്ങളും നാടൻ പഴങ്ങളും പച്ചക്കറികളും നടീൽ വസ്തുക്കളും മൂല്യവർദ്ധിത ഉത്പന്നങ്ങളും വിപണിയിൽ ലഭ്യമാക്കും. വിവിധ കർമ്മ സേനകളുടെയും കാർഷിക സേവന കേന്ദ്രങ്ങളുടെയും കാർഷിക സേവനങ്ങൾ നഗരത്തിനു ലഭ്യമാകും വിധം രജിസ്ട്രേഷൻ സൗകര്യവുമുണ്ടാവും. കർഷകരുടെ തനത് ഉത്പന്നങ്ങളുടെ വിപണനവും ഇതോടൊപ്പമുണ്ടാകും.

പൂജപ്പുര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി കെ രാജു, കൗൺസിലർ വി വി രാജേഷ്, കൃഷി വകുപ്പ് സെക്രട്ടറി പി എം അലി അസ്ഗർ പാഷ, കൃഷി അഡീഷണൽ ഡയറക്ടർ രാജേശ്വരി എസ് ആർ, സോണിയ, കർഷക പ്രതിനിധി ജോർജ് ജെ തുടങ്ങിയവരും പങ്കെടുത്തു.

June 27, 2022 0 comments
0 FacebookTwitterPinterestEmail
കാർഷിക ഉന്നതി മേളകൾകാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് വർഷം മുഴുവൻ സബ്സിഡി നൽകും: മന്ത്രി ജെ ചിഞ്ചുറാണി

by krishippura June 27, 2022
written by krishippura

സംസ്ഥാനത്തെ ക്ഷീരകർഷകർക്കു വർഷം മുഴുവൻ സബ്സിഡി നൽകാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്നും അടുത്ത മാസം മുതൽ സബ്‌സിഡി നൽകി തുടങ്ങുമെന്നും
ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ആര്യനാട് കച്ചേരിനടയിലെ മിൽമ പാർലറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി. കൂടാതെ ക്ഷീരദിനത്തിൽ പതിനായിരം കർഷകർക്ക്  വായ്പ  അനുവദിച്ചെന്നും ക്രെഡിറ്റ് കാർഡ് ഉള്ള എല്ലാ കർഷകർക്കും നാലുശതമാനം പലിശയിൽ വായ്പ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ആര്യനാട് ചൂഴ ക്ഷീരോൽപാദക സഹകരണ സംഘം ആര്യനാട് കാഞ്ഞിരംമൂട് കച്ചേരിനടയിൽ ചൂഴ ഹൈപ്പർ മാർക്കറ്റിന് സമീപത്താണ് മിൽമ ഉൽപ്പന്നങ്ങളുടെ വിപണനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ക്ഷീര വികസന വകുപ്പിന്റെയും മിൽമയുടെയും സഹകരണ സംഘത്തിന്റെയും സംയുക്ത സംരംഭമാണ് പാർലർ. വിവിധ രുചിഭേദങ്ങളിലുള്ള ഐസ്ക്രീമുകൾ, മിൽമ നെയ്യ്, സംഭാരം, കൊഴുപ്പില്ലാത്ത തൈര്, പ്രീമിയം തൈര്, കട്ടതൈര്, ജാക്ക് ഫ്രൂട്ട് പേഡ, മിൽമ ലെസ്സി, ഗുലാബ് ജാമൂൻ, ഐസ് കാൻഡി, ചോക്ലേറ്റ്, മിൽമ പുഡ്ഡിംഗ് കേക്ക് എന്നിവ ഇവിടെ ലഭിക്കും. കൂടാതെ ഗുണമേന്മയേറിയ 91 ഇനം മിൽമ ഉൽപ്പന്നങ്ങളും ലഭ്യമാണ്.

ആര്യനാട് കച്ചേരിനടയിൽ നടന്ന ചടങ്ങിൽ ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷത വഹിച്ചു. ചൂഴ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് ഈഞ്ചപ്പുരി സന്തു, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, വെള്ളനാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.

June 27, 2022 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾകൃഷിയിൽ മികവു തെളിയിച്ചവർ

ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി

by krishippura March 19, 2022
written by krishippura

ജില്ലയിലെ ഹരിതരശ്മി പദ്ധതിയില്‍ കൃഷി ചെയ്ത ജൈവപച്ചക്കറികളുടെ വിളവെടുപ്പും വില്പനോദ്ഘടനവും ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വഹിച്ചു. ചടങ്ങില്‍ ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ കെ.സി ചെറിയാന്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍മാരായ ജി. പ്രമോദ്, സി. ഇസ്മായില്‍, ഹരിതരശ്മി പദ്ധതിയിലെ ഉദ്യോഗസ്ഥര്‍, ഹരിതരശ്മി സ്വശ്രയ സംഘം ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം ഗുണഭോക്താക്കളാണ് ഹരിതരശ്മി പദ്ധതിയിലുള്ളത്. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട കര്‍ഷകരുടെ തരിശുഭൂമി കൃഷി യോഗ്യമാകുന്നതോടൊപ്പം ജൈവകൃഷിയുടെ പ്രോത്സാഹനം, ശാസ്ത്രീയമായ കാര്‍ഷിക പരിശീലനം എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശം.

March 19, 2022 2 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

മാർച്ച് 10 മുതൽ കൽപ്പറ്റയിൽ വൈവിധ്യമാർന്ന ആഴ്ച്ച ചന്ത

by krishippura March 9, 2022
written by krishippura

കാലാവസ്ഥയും കമ്പോളവും വീണ്ടും വീണ്ടും കയ്യൊഴിയുന്ന വയനാടിന്റെ കർഷകർ കൈകോർത്തു സൃഷ്‌ടിച്ച കർഷക ഉത്പാദക കമ്പനികൾ തങ്ങളുടെ ജൈവ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനായി കൽപ്പറ്റയിൽ ഈ വ്യാഴാഴിച്ച മുതൽ വൈവിധ്യമാർന്ന ആഴ്ച്ച ചന്ത ആരംഭിക്കുന്നു. കൽപ്പറ്റ നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന സൂര്യ കോംപ്ലക്സിലാണ് (പഴയ വിജയ പമ്പിന് എതിർ വശം) വയനാട്ടിലെ പ്രമുഖ കർഷക ഉത്പാദക സംഘടനകളായ വയനാട് അഗ്രി മാർക്കറ്റിംഗ് പ്രൊഡ്യൂസർ കമ്പനി, ലോക ഫാർമേഴ്‌ പ്രൊഡ്യൂസർ കമ്പനി, വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി, തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി എന്നിവർ ചേർന്ന് ഈ ആഴ്ച്ച ചന്ത ഒരുങ്ങുന്നത്. കൽപ്പറ്റ നഗരവാസികൾക്കു കർഷകയുടെ കൈയിൽ നിന്ന് നേരിട്ട് ശുദ്ധവും പോഷക സമൃദ്ധവുമായ ജൈവ പഴം പച്ചക്കറികൾ, നാടൻ അരികൾ, ഗ്രീൻ ടീ, മറ്റ് മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ എല്ലാ വ്യാഴാഴിച്ചയും ഒരുക്കുന്ന ഈ നാട്ടുച്ചന്തയിൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.

March 9, 2022 3 comments
0 FacebookTwitterPinterestEmail
കാർഷിക ഉന്നതി മേളകൾകാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

കൊപ്ര സംഭരണം ഇന്ന് മുതൽ

by krishippura March 9, 2022
written by krishippura

കൊപ്ര വിലയിൽ ഇടിവ് ഉണ്ടായ സാഹചര്യത്തിൽ നാഫെഡുമായി ചേർന്ന് കൃഷിവകുപ്പ് താങ്ങുവിലക്ക് കൊപ്ര സംഭരണം ഇന്നു മുതൽ തുടങ്ങും. കേരഫെഡ്, മാർക്കറ്റ് ഫെഡ് വഴിയാണ് കൊപ്ര സംഭരണം നടത്തുന്നത്. കിലോയ്ക്ക് 105 രൂപ 90 പൈസയാണ് കൊപ്രയുടെ താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളത്. തെരഞ്ഞെടുത്ത സഹകരണ സ്ഥാപനങ്ങൾ വഴി ആദ്യഘട്ടത്തിൽ സംഭരണം നടത്തും. കൂടുതൽ കേന്ദ്രങ്ങളിലൂടെ സംഭരണം ഉടൻ വ്യാപിപ്പിക്കുമെന്നും എല്ലാ കർഷകരും ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കി സംഭരിക്കുവാൻ കഴിയുന്ന സഹകരണ സ്ഥാപനങ്ങൾക്ക് പച്ചതേങ്ങയായും സംഭരണം നടത്താവുന്നതാണ്. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 3.40 രൂപ സംസ്ഥാന സർക്കാർ ഇൻസെൻ്റീവായി കർഷകർക്കു നൽകുന്നതാണ്. കർഷകർ തെങ്ങിന്റെ എണ്ണം തെളിയിക്കുന്ന കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, നികുതി രസീത് എന്നിവ സഹിതം കൊപ്ര സംഭരിക്കുന്ന സഹകരണ സ്ഥാപനം മുഖേന ഇ-സമൃദ്ധി പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഭവനുമായോ സംഭരണ കേന്ദ്രങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്.

March 9, 2022 1 comment
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

മാനന്തവാടി നഗരസഭയിൽ ജൈവ വൈവിധ്യ പാർക്ക് പ്രവൃത്തി ഉദ്ഘാടനം ചെയ്യ്തു

by krishippura February 8, 2022
written by krishippura

മാനന്തവാടി: ജൈവവൈവിധ്യം സംരക്ഷിക്കുക, വംശനാഷ ഭീഷണി നേരിടുന്ന സസ്യജാലങ്ങളുടെ സംരക്ഷണം, പ്രാദേശികമായി ജീവജാലങ്ങളുടെ സംരക്ഷണം, കുട്ടികളിലും, പൊതുജനങ്ങളിലും ജൈവ വൈവിധ്യ സംരക്ഷണാവബോധം ഉണ്ടാക്കുക, വിദ്യാർത്ഥികളിൽ ജൈവവൈവിധ്യാധിഷ്ഠിത വിജ്ഞാപനം പ്രദാനം ചെയ്യുക തുടങ്ങിയവയാണ് ജൈവ പാർക്കിൻ്റെ ലക്ഷ്യം, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌ നൽകുന്ന 5 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്. പഴശ്ശി ഇക്കോ ടൂറിസം റൂറൽ ഡെവലപ്മെൻ്റ് സൊസൈറ്റിയാണ് ഈ പദ്ധതിയുടെ നിർവ്വഹണ ഏജൻസി. മാനന്തവാടി നഗരസഭ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയത്തിനോട് ചേർന്നാണ് ഉദ്യാനം തുടങ്ങുന്നത്. ശ്മശാനം പുഷ്പാലകൃതമാക്കുക എന്ന ലക്ഷ്യത്തോടു കൂടി മാനന്തവാടി നഗരസഭയും,ജില്ലാ ജൈവ വൈവിധ്യ ബോർഡും സംയുക്തമായി ചൂട്ടക്കടവിൽ നിർമ്മിക്കുന്ന ജൈവ വൈവിധ്യ പാർക്ക് പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ മുഖ്യ പ്രഭാഷണം നടത്തി. പി.വി.ജോർജ്ജ്, മാർഗരറ്റ് തോമസ്, വിപിൻ വേണുഗോപാൽ, ജില്ലാ ബയോഡൈവേഴ്സിറ്റി കമ്മിറ്റി അംഗം ടി.സി. ജോസ്, മാനന്തവാടി നഗരസഭ ബി.എം.സി. കൺവീനർ കെ.ജെ.ജോസ് മാസ്റ്റർ, ജൈവവ വൈവിധ്യ ബോർഡ് വയനാട് ജില്ലാ കോ.ഓർഡിനേറ്റർ ശ്രീരാജ് പി.ആർ ശാരദ സജീവൻ തുടങ്ങിയവർ സംസാരിച്ചു.

February 8, 2022 0 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK