• Home
KRISHIPPURA
keep your memories alive
നാട്ട് അറിവുകൾപഴവർഗങ്ങൾ

മുട്ടപ്പഴം; വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവയുടെ കലവറ

by krishippura January 22, 2021
written by krishippura

സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴംEgg Fruit . ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. . അപൂര്‍വമായി പ്രാദേശിക വിപണികളില്‍ ഈ പഴം വില്‍പനക്ക് എത്താറുണ്ട്.
പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാന്‍ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉള്‍ഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തില്‍നിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കില്‍ ചവര്‍പ്പ് അനുഭവപ്പെടും. നന്നായി പഴുത്താല്‍ തൊലി് മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് ഈ പഴം.മുട്ടപ്പഴത്തില്‍ ധാരാളം ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുണ്ട് ഇത് കണ്ണിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. . ഇത് ആരോഗ്യസംരക്ഷണത്തിനും നല്ല കാഴ്ചശക്തിക്കും സഹായിക്കുന്നു.രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മുട്ടപ്പഴം ജ്യൂസ്. ഇതിലടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശമാണ് ഇതിനെ സഹായിക്കുന്നത്. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ദിവസവും മുട്ടപ്പഴം ജ്യൂസ് ആക്കി കഴിക്കുന്നത് ശരീരത്തിന്റെ എല്ലാ വിധത്തിലുള്ള തളര്‍ച്ചയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.മുട്ടപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു. എന്നിട്ട് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഏത് കൂടിയ കൊളസ്ട്രോളിനെ കുറക്കുന്നതിനും സഹായിക്കുന്നു മുട്ടപ്പഴം ജ്യൂസ്.

മുട്ടപ്പഴം ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ കൃത്യമായ അളവില്‍ മാത്രമേ പ്രമേഹം ശരീരത്തില്‍ കാണപ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുട്ടപ്പഴം ജ്യൂസ്.രക്തസമ്മര്‍ദ്ദം അഥവാ ബിപിയെ നിലക്ക് നിര്‍ത്താനും മുട്ടപ്പഴത്തിന് കഴിയുന്നു. ദിവസവും മുട്ടപ്പഴം ശീലമാക്കൂ. ഇത് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.മലബന്ധം പരിഹരിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് മുട്ടപ്പഴം കൊണ്ട് ജ്യൂസ് ഉണ്ടാക്കുന്നത്.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

January 22, 2021 0 comments
0 FacebookTwitterPinterestEmail
നാട്ട് അറിവുകൾപഴവർഗങ്ങൾ

പ്രതിരോധശേഷിക്ക് ഇഞ്ചി കാരറ്റ് ജ്യൂസ്

by krishippura January 22, 2021
written by krishippura

 

പോഷക ഗുണങ്ങൾക്ക് പേര് കേട്ടതാണ് ഇഞ്ചിയും കാരറ്റും. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളാണ് ഇവ രണ്ടും. ഇഞ്ചിയും കാരറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിൽ എത്തിച്ചേരുക. ഇവ രണ്ടും ഒന്നിച്ച് ചേർത്ത് ജ്യൂസ് തയ്യാറാക്കി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിനെ മികച്ച രീതിയിൽ പരിപോഷിപ്പിക്കും.
ഈ രണ്ട് പച്ചക്കറികളിലും ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും ഉണ്ട്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

ഇഞ്ചി കാരറ്റ് ജ്യൂസിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. വിറ ഇഞ്ചി കാരറ്റ് ജ്യൂസിൽ ഏകദേശം 33,412 വിറ്റാമിൻ എ യൂണിറ്റുകൾ അടങ്ങിയിരിക്കുന്നു, ഒരുദിവസം കഴിക്കുവാൻ ശുപാർശ ചെയ്യപ്പെട്ട വിറ്റാമിൻ എയുടെ മുഴുവൻ അളവാണ്. ഓരോ ഗ്ലാസ് ജ്യൂസിലും 15 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.

ചർമ്മത്തിന് മികച്ചത്

കാരറ്റ് ഇഞ്ചി ജ്യൂസ് ചർമ്മത്തിന് ഉത്തമമാണ്. കാരണം, അതിൽ കാണപ്പെടുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കും, ഇത് മുറിവ് ഭേദമാക്കാനും ചർമ്മത്തെ ഉറച്ചുനിർത്തുവാനും സഹായിക്കുന്നു. സൂര്യന്റെ ദോഷകരമായ രശ്മികളിൽ നിന്ന് പ്രകൃതിദത്ത സംരക്ഷണം നൽകുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇയുടെ ഉറവിടമായും ഇത് പ്രവർത്തിക്കുന്നു.

ഹൃദയാരോഗ്യത്തിന് നല്ലത്

ഈ ജ്യൂസിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും, ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കും. ഇഞ്ചി കാരറ്റ് ജ്യൂസിലെ വിറ്റാമിൻ സി കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
പല്ലുകളെ സംരക്ഷിക്കുന്നു

കാരറ്റ് തന്നെ വായയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു മികച്ച മരുന്നാണ്. ഒരു ഗ്ലാസ് കാരറ്റ് ഇഞ്ചി ജ്യൂസ് ഭക്ഷണത്തിന് ശേഷം കുടിക്കുന്നത് പല്ലിൽ ഉണ്ടാകുന്ന കറ നീക്കംചെയ്യുന്നു. മോണയിൽ നിന്നുള്ള രക്തസ്രാവത്തിനുമുള്ള പരിഹാരമാണ്.

വാർദ്ധക്യത്തെ തടയുവാൻ സഹായിക്കുന്നു

ഇഞ്ചി കാരറ്റ് ജ്യൂസിൽ കാണപ്പെടുന്ന പോഷകങ്ങൾ, പ്രത്യേകിച്ച് വിറ്റാമിൻ എ ചർമ്മത്തിലെ ചുളിവുകളുടെ പ്രശ്നം പരിഹരിക്കുവാനും ചർമ്മത്തെ പോഷിപ്പിക്കാനും സഹായിക്കുന്നു. കരപ്പന്‍, ചര്‍മ്മവീക്കം തുടങ്ങിയ ചർമ്മത്തെ ബാധിക്കുന്ന തകരാറുകൾക്കെതിരെയും പോരാടുവാൻ ഈ പോഷകങ്ങൾ സഹായിക്കുന്നു.

ജ്യൂസ് തയ്യാറാക്കാം

മൂന്നോ നാലോ കാരറ്റ് ചെറിയ കഷണങ്ങളാക്കിയ ശേഷം ഒരു ജാറിലേയ്ക്ക് എടുക്കുക. ഇതിലേയ്ക്ക് ഒരു കഷ്ണം ഇഞ്ചിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. തയ്യാറായ ജ്യൂസിലേയ്ക്ക് അല്പം നാരങ്ങാ നീരും മധുരം ആവശ്യമെങ്കിൽ അല്പം തേനും ചേർക്കാം. പോഷക സമ്പുഷ്ടമായ ഇഞ്ചി കാരറ്റ് ജ്യൂസ് തയ്യാർ!

January 22, 2021 0 comments
0 FacebookTwitterPinterestEmail
നാട്ട് അറിവുകൾപഴവർഗങ്ങൾ

വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാന്‍ തക്കാളി ജ്യൂസ്

by krishippura January 22, 2021
written by krishippura

 

തക്കാളിയില്‍ വൈറ്റമിന്‍ സി,വൈറ്റമിന്‍ എ,വൈറ്റമിന്‍ ബി,വൈറ്റമിന്‍ ഡി,വൈറ്റമിന്‍ കെ,കാല്‍സ്യം, പൊട്ടാസ്യം, അയേണ്‍, ആര്‍ജിനൈന്‍, ഫോസ്ഫറസ്,സോഡിയം, എന്നിവയുണ്ട്.കൂടാതെ ഇതിലുള്ള സിട്രിക്, ഓക്‌സാലിക്, മാലിക് ആസിഡുകളും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ആണ്. പ്രതിരോധശേഷി സ്വഭാവികമായി നല്‍കുന്ന ഒന്നാണ് തേന്‍ .

രാവിലെ തേന്‍ ചേര്‍ത്ത ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കുടികുന്നത് സന്ധിവേദനയും വാതസംബന്ധമായ വേദനകളും മാറ്റാന്‍ നല്ലൊരു വഴിയാണ് . ഇതിലെ വൈറ്റമിനുകളും കാല്‍സ്യവും എല്ലുകള്‍ക്കുറപ്പു നല്‍കും. വേദന കുറയ്ക്കും.പ്രാതലിനൊപ്പം തക്കാളി ജ്യൂസ് തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഡയറ്റുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് .ഇത് തടി കുറയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പും വിഷാംശങ്ങളും നീക്കിയും അധികമുളള വെള്ളം നീക്കിയും ആണ് .തടി കുറയ്ക്കാന്‍ തേനും വളരെ ഉത്തമം ആണ്.ബ്രേക്ഫാസ്റ്റില്‍ തക്കാളി ജ്യൂസ് ഉള്‍പ്പെടുത്തുന്നത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടി ആണ് .ഈ ഗുണം നല്‍കുന്നത് ഇതിലെ ഫൈബറുകളാണ് .നല്ലൊരു ലാക്‌സേറ്റീവായി പ്രവര്‍ത്തിക്കാന്‍ ഇതിനു കഴിയും . ദഹനം ശക്തിപ്പെടുത്തും എന്നതാണ് മറ്റൊരു നേട്ടം.

ഇതില്‍ ധാരാളം എന്‍സൈമുകളും ധാതുക്കളുമുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഏറെ ഗുണകരം. ഇതുവഴി ഹൃദയാരോഗ്യത്തിനും ഇത് ഗുണം ചെയ്യും. തേനിലെ ആന്റിഓക്‌സിഡന്റുകളും ഹൃദയത്തിന് നല്ലതാണ്.
രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്. കൂടാതെ ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും തക്കാളി സഹായിക്കുന്നു. നിത്യേന തക്കാളി കഴിക്കുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. അതുപോലെ തലച്ചോറ്, നാഡീഞരമ്പുകള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും തക്കാളി സഹായിക്കുന്നു.

ഗര്‍ഭിണികള്‍ നിത്യവും തക്കാളിജ്യൂസ് കുടിക്കുന്നത് പതിവാക്കിയാല്‍ അവര്‍ക്ക് അഴകും ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞ സന്താനങ്ങള്‍ ജനിക്കും. കൂടാതെ അവർക്ക് ഉണ്ടാകുന്ന തലചുറ്റൽ , തളർച്ച, വേദന , വയറു വീർപ്പ്, മലബന്ധം തുടങ്ങിയക്കു പരിഹാരം കൂടിയാണ്.തക്കാളിജ്യൂസ് ശരീരത്തിൽ പുരട്ടിയാൽ കടുത്ത സൂര്യതാപത്തിൽ നിന്ന് രക്ഷനേടാനാകും.

Note :മിതമായി ഉപയോഗിക്കുകയാണെങ്കിൽ തക്കാളി ദഹനവ്യവസ്ഥയെ സഹായിക്കുന്നതായാണ് കാണുന്നത്.എന്നാൽ അമിത ഉപയോഗം വയറിനു അസ്വസ്ഥതയും,ഗ്യാസും,വയറിളക്കവും ഉണ്ടാക്കും.സാൽമൊണേല്ല യുടെ സാന്നിധ്യമാണ് ഇതുണ്ടാക്കുന്നത്.

പൊതു അറിവിലേക്ക് വിവിധ ലേഖനങ്ങളിൽനിന്നും സമാഹരിച്ച വിവരങ്ങൾ
സമ്പാദനം :JP Kalluvazhi

January 22, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക ആനുകുല്യങ്ങൾനാട്ട് അറിവുകൾ

മരത്തക്കാളി

by krishippura January 22, 2021
written by krishippura

ആപ്പിള്‍, പ്ലം, ചെറി, സബര്‍ജില്‍, സ്ട്രോബെറി തുടങ്ങിയ ശീതകാല പഴങ്ങള്‍ സമൃദ്ധമായി വിളയുന്ന കേരളത്തിന്റെ ൈഹറേഞ്ച് മേഖലകളില്‍ ഇത് മരത്തക്കാളി എന്ന പേരിലും അറിയപ്പെടുന്നു ‘കേരളത്തിന്റെ പഴത്തോട്ടം’ എന്ന് പേരെടുത്ത ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ മലനിരകളിലാണ് ഫാഷന്‍ഫ്രൂട്ടിന്റെയും സാക്ഷാല്‍ തക്കാളിയുടെയും മധുരരസം മേളിച്ച മരത്തക്കാളി വിളയുന്നത്. ഊട്ടിയിലും കൊടൈക്കനാലിലുമാണ് മരത്തക്കാളിയുടെ ഇഷ്ട ആവാസകേന്ദ്രങ്ങളെങ്കിലും കാന്തല്ലൂരിലും മരത്തക്കാളി എന്ന ‘ട്രീ ടൊമാറ്റോ’ സമൃദ്ധമായി വളരുന്നു.

നമുക്ക് സുപരിചിതമായ തക്കാളിയുടെ രൂപമല്ല ഇതിന്. മുട്ടയുടെ ആകൃതിയിലുള്ള ചെറിയ പഴങ്ങളാണ് മരത്തക്കാളിയുടേത്. ചെറിയ മരമെന്നോ കുറ്റിച്ചെടിയെന്നോ ഒക്കെ പറയാം. പെറു, ചിലി, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലെ മിതോഷ്ണ പ്രദേശങ്ങളുടെ സന്തതിയാണിത്. അവിടങ്ങളിലും ദ്രുത വളര്‍ച്ചാ സ്വഭാവമുള്ള ഇത് പരമാവധി അഞ്ചുമീറ്റര്‍വരെ ഉയരത്തില്‍ വളരും. നിവര്‍ന്നുവളരുന്ന ചെടിയുടെ വശങ്ങളിലേക്ക് വളരുന്ന ശിഖരങ്ങളിലാണ് കായ് പിടിക്കുക. ഒരു കുലയില്‍ ആറ് തക്കാളിവരെ കാണും. വളരുന്ന പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് കായ്കള്‍ക്ക് മഞ്ഞ, ഓറഞ്ച്, ചുവപ്പ്, കടുംചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളാകാം.

വിത്തു വഴിയും തണ്ടുകള്‍ മുറിച്ചുനട്ടും മരത്തക്കാളി കൃഷി ചെയ്യാം. തണ്ട് മുറിച്ചുനട്ടുവളര്‍ത്തുന്ന കഷണങ്ങളാണ് താരതമ്യേന വേഗം കായ് പിടിക്കുന്നതെന്നു കണ്ടിരിക്കുന്നു. ഇവ ഞാറ്റടികളില്‍ പാകി ശാക്തീകരിച്ചശേഷം ഒരു മീറ്റര്‍ വലിപ്പമെത്തുമ്പോള്‍ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടുകയാണ് പതിവ്. വിളവുകിട്ടാന്‍ ഒന്നര-രണ്ടുവര്‍ഷത്തെ വളര്‍ച്ച മതി.

പെക്റ്റിന്‍’ എന്ന ഘടകം സമൃദ്ധമായുള്ളതിനാല്‍ മരത്തക്കാളി വിവിധ വിഭവങ്ങളാക്കി സൂക്ഷിച്ചുവെക്കാന്‍ ഉത്തമമാണ്. ഡിസേര്‍ട്, ചട്ണി, സോസ്, ഐസ്‌ക്രീം, അച്ചാര്‍ തുടങ്ങി വിവിധതരം ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതില്‍ മരത്തക്കാളി ഒരുത്തമ ചേരുവയാണ്.

January 22, 2021 0 comments
0 FacebookTwitterPinterestEmail
ഔഷധസസ്യങ്ങൾ

സർവ്വസുഗന്ധി

by krishippura January 22, 2021
written by krishippura

 

നിരവധി ഔഷധഗുണങ്ങൾ നിറഞ്ഞ ഒരു സുഗന്ധവിളയാണ് സർവ്വസുഗന്ധി.
ജാതി, ഗ്രാമ്പൂ, കറുവ എന്നീ മൂന്നു സുഗന്ധവിളകളുടെയും രുചിയും മണവും ഒത്തിണങ്ങിയിട്ടുള്ളതാണു സർവസുഗന്ധി
ചെടിയുടെ ഇലകൾ.

സാധാരണയായി കറിവേപ്പ് പോലെ ആഹാര വിഭവങ്ങളിൽ രുചിക്കും മണത്തിനുമായാണ് ഇതിന്റെ ഇലകൾ ഉപയോഗിച്ച് വരാറുള്ളത് . സ ർവസുഗന്ധിയുടെ ഉപയോഗം മുഖ്യമായും ഭക്ഷ്യസംസ്കരണത്തിനാണ് മധുരപലഹാരങ്ങൾ, ജാം, ജെല്ലി എന്നിവയിൽ മണത്തിനായി ഇത് ഉപയോഗിച്ച് വരുന്നു. വിദേശരാജ്യങ്ങളിൽ ഇതിന്റെ ഇലകൾ വാറ്റിയെടുത്ത തൈലവും ഉപയോഗിക്കാറുണ്ട്.

ആരോഗ്യപരമായും ഇതിനു ഉപയോഗങ്ങൾ ഉണ്ട്. വയറിനകത്തുണ്ടാകുന്ന അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവക്ക് സർവ്വസുഗന്ധിയുടെ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.

പല്ലുകളുടെയും മോണകളുടെയും വീക്കം വേദന എന്നിവക്ക് ഇത് നല്ലപരിഹാരമാണ്.
പല്ല് വേദന ഉള്ളപ്പോള്‍ സര്‍വ്വസുഗന്ധിയുടെ ഇല പല്ലില്‍ വെച്ചാല്‍ മതി. ഇത് പല്ല് വേദനക്ക് ആശ്വാസം നല്‍കും.
മോണ വേദനയ്ക്കും മികച്ച പരിഹാരമാണ് സര്‍വ്വസുഗന്ധി. പല്ലിലെ കറ, മോണരോഗങ്ങള്‍, വായ്‌നാറ്റം എന്നിവയ്‌ക്കെല്ലാം ഫലപ്രദമായ മാര്‍ഗമാണ് ഇത്.

ഇതിന്റെ ഇലകളുടെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ദഹന പ്രശ്നങ്ങൾക്ക് ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മെറ്റാബോളൈസേം വർധിപ്പിക്കുന്നതിനും അതുവഴി പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരമാണ്.

നെഞ്ചെരിച്ചിലിനും അസിഡിറ്റിയ്ക്കും സര്‍വ്വസുഗന്ധിയുടെ ഇലകള്‍ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.

മലബന്ധത്തിന് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് സര്‍വ്വസുഗന്ധിയുടെ ഇല.

ഭക്ഷണ പദാര്‍ത്ഥങ്ങളിലെ വിഷാംശം കുറയ്ക്കാനും ഇതിന് കഴിവുണ്ട്.

January 22, 2021 0 comments
0 FacebookTwitterPinterestEmail
നാട്ട് അറിവുകൾനാണ്യവിളകൾ

നാളികേര കൃഷിയിൽ അൽപ്പം ശ്രദ്ധയാവാം

by krishippura January 22, 2021
written by krishippura

തെങ്ങിന്റെ തടം തുറക്കുന്നത് മുതൽ എല്ലാ കാര്യത്തിലും അൽപം ശ്രദ്ധ നല്ലതാണ്. തെങ്ങ് മുതൽ തടത്തിന്റെ വരമ്പ് വരെ 2 മീറ്റർ വ്യാസാർദ്ധത്തിൽ വേണം തടം തുറക്കാൻ . തടത്തിൽ ആദ്യം ഇടേണ്ടത് കുമ്മായമാണ്. ഒരു തെങ്ങിന് ഒരു കിലോ കുമ്മായം അല്ലെങ്കിൽ ഡോളൊമൈറ്റ് വേണം. മണ്ണ് പരിശോധനയിലൂടെ കുമ്മായത്തിന്റെ കൃത്യമായ അളവ് മനസ്സിലാക്കാം .

കുമ്മായത്തിന് ശേഷം പച്ചില വളപ്രയോഗമാകാം. വളക്കൂറുള്ളതും എളുപ്പം അഴുകുന്നതുമായ പച്ചിലകളാണ് ഉത്തമം . ശീമക്കൊന്ന , ചണമ്പ്, കൊഴിഞ്ഞിൽ , പയറു വർഗ്ഗ വിളകൾ എന്നിവയെല്ലാം നല്ലതാണ് . സ്ഥൂല ജൈവവളങ്ങൾക്ക് മുൻഗണന നൽകേണ്ട തെങ്ങിന് 15 മുതൽ 25 കിലോ ജൈവവളങ്ങൾ ആവശ്യമാണ് . പച്ചില വളപ്രയോഗത്തിന് ശേഷം മറ്റ് നാടൻ വളങ്ങൾ പ്രയോഗിക്കാം. ചാണകം , കമ്പോസ്റ്റ് , ആല വളം, ചാരം , പിണ്ണാക്ക് , എല്ലുപൊടി , കോഴിവളം , മത്സ്യ വളം , മണ്ണിര കമ്പോസ്റ്റ് എന്നിവയൊക്കെ ലഭ്യതക്കനുസരിച്ച് ഉപയോഗിക്കാം .കൃഷിക്കാർക്ക് കടല പിണ്ണാക്കിനോട് പ്രത്യേക മമത ഉണ്ടെങ്കിലും വിലയും പോഷകാംശവും കീട രോഗ പ്രതിരോധശേഷിയും വെച്ചു നോക്കുമ്പോൾ വേപ്പിൻ പിണ്ണാക്കാണ് തെങ്ങിന് ഉത്തമം . മണ്ഡരി , ചെന്നീരൊലിപ്പ് , തഞ്ചാവൂർ വാട്ടം എന്നിവയൊക്കെ പ്രതിരോധിക്കാൻ ഒരു പരിധിവരെ വേപ്പിൻ പുണ്ണാക്കിന് കഴിയും . ഒരു തെങ്ങിന് 5 കിലോ എന്ന നിരക്കിൽ വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കാം.

ചാരം നല്ലവളമാണെങ്കിലും പൊട്ടാഷിന്റെ അളവ് പൊതുവെ കുറവാണ് . തെങ്ങിന്റെ ഭാഗങ്ങൾ കത്തിച്ചു കിട്ടുന്ന ചാരം മികച്ച പൊട്ടാഷ് വളമാണ് . ഒരു തെങ്ങിന് ഒരു കിലോ എല്ലുപൊടി പ്രയോഗിക്കാമെങ്കിലും ഗുണമേന്മ ഉറപ്പ് വരുത്തേണ്ടതുണ്ട് .
നന്നായി ജൈവവളം ചെയതിട്ടുണ്ടെങ്കിൽ ഒരാഴ്ചയെങ്കിലും കഴിഞ്ഞ് രാസവളം കൂടെ ചേർത്ത് തടം മൂടുന്നതാണ് നല്ലത്. നേർ വളങ്ങളാണ് വിലക്കുറവിൽ മെച്ചം . ശരാശരി പരിചരണം നൽകുന്ന ഒരു തെങ്ങിന് മുക്കാൽ കിലോ യൂറിയ, 850 ഗ്രാം മഷൂറി ഫോസ,് ഒന്നേകാൽ കിലോ പൊട്ടാഷ് എന്നിവ നൽകാം .
ജലസേചനമടക്കമുള്ള മികച്ച പരിചരണം നൽകുന്നുണ്ടെങ്കിൽ ഒരു കിലോ നൂറ് ഗ്രാം യൂറിയ , ഒരു കിലോ അറുനൂറ് ഗ്രാം മഷൂറി, 2 കിലോ പൊട്ടാഷ് എന്നിങ്ങനെ നൽകാം. 10:5:20 കോക്കനട്ട് മിശ്രിതമാണെങ്കിൽ യഥാക്രമം മൂന്ന് കിലോ നാനൂറ് ഗ്രാമും അഞ്ച് കിലോയും നൽകാം .

തെങ്ങിന് അത്യന്താപേക്ഷിതമായ സസ്യപോഷകാംശമാണ് പൊട്ടാഷ് . അത് കൊണ്ട് ഫാക്ടംഫോസ് മാത്രമായി തെങ്ങിന് നൽകരുത്. ആവശ്യമായ അളവിൽ യൂറിയയും പൊട്ടാഷും ചേർത്ത് മാത്രമെ തെങ്ങിന് ഫാക്ടംഫോസ് നൽകാവൂ .ശരാശരി പരിചരണമുള്ള തെങ്ങൊന്നിന് 350 ഗ്രാം യൂറിയ, 850 ഗ്രാം ഫാക്ടംഫോസ്, ഒരു കിലോ ഇരുനൂറ്റി അമ്പത് ഗ്രാം പൊട്ടാഷ് എന്നിവ ആവശ്യമാണ്.മെച്ചപ്പെട്ട പരിചരണം നൽകുന്ന തെങ്ങൊന്നിന് 400 ഗ്രാം യൂറിയ, ഒരു കിലോ അറുനൂറ് ഗ്രാം ഫാക്ടംഫോസ്, 2 കിലോ പൊട്ടാഷ് എന്നിവ വേണം രാസവളങ്ങൾ മൂന്നിലൊരു ഭാഗം ഇടവപ്പാതിയിലും ബാക്കി തുലാവർഷത്തിലും നൽകുന്നതാണ് ഉചിതം. തെങ്ങൊന്നിന് അരക്കിലോ മെഗ്നീഷ്യം സൾഫേറ്റും നൽകാം . തെങ്ങിൻ തോപ്പിലെ ഇടവിളകൾക്ക് പ്രത്യേകം പരിചരണം നൽകാനും മറക്കരുത് .

January 22, 2021 0 comments
0 FacebookTwitterPinterestEmail
ഔഷധസസ്യങ്ങൾനാട്ട് അറിവുകൾ

കൂവ അറിയേണ്ടതെല്ലാം

by krishippura January 22, 2021
written by krishippura

കേരളത്തില്‍ സ്ത്രീകള്‍ നോറ്റു വരുന്ന തിരുവാതിര പോലുള്ള ആഘോഷങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് കൂവനൂറ്.

കൂവയുടെ കിഴങ്ങിൽ നിന്നും ഉണ്ടാക്കുന്ന കൂവപ്പൊടി കാ​ര്‍‍ബോ​ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ന്‍, സോ​ഡി​യം, പൊ​ട്ടാ​സ്യം, കാ​ത്സ്യം തു​ട​ങ്ങി​യവ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​രു പോ​ഷ​കാ​ഹാ​ര​മാ​ണ്.കൂവക്കിഴങ്ങ് പുഴുങ്ങിയത് ചില രാജ്യങ്ങളിൽ വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളില്‍ നിന്നു രക്ഷിക്കാനും അപൂര്‍വ കഴിവാണ് കൂവയ്ക്കുള്ളത്.

നല്ല ശുദ്ധമായ കൂവനൂറാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുക. ഇത് വെള്ളമൊഴിച്ചോ പാലൊഴിച്ചോ കുറുക്കി ഇതില്‍ ശര്‍ക്കരയോ പഞ്ചസാരയോ കല്‍ക്കണ്ടമോ ചേര്‍ത്തു കഴിയ്ക്കാം.കൂവപ്പൊടി കൊണ്ടു പലഹാരങ്ങളും ഉണ്ടാക്കാം. മറ്റു ഭക്ഷണത്തില്‍, പ്രത്യേകിച്ചും അരിപ്പൊടി, ഗോതമ്പു പൊടി എന്നിവയ്‌ക്കൊപ്പം ഉപയോഗിയ്ക്കുകയുമാകാം. ഏറ്റവും നല്ലത് ഇത് കുറുക്കി കഴിയ്ക്കുന്നതു തന്നെയാണ്. കുട്ടികളുടെ ആരോഗ്യത്തിനും ഇതാണ് ഏറെ ഉത്തമം

വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് കൂവപ്പൊടി. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ്. വയറിളക്കം, ഛര്‍ദി പോലുള്ള രോഗങ്ങള്‍ക്കും ഇത് അത്യുത്തമമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിാഹരം കൂടിയാണിത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഇത് ഒരുപോലെ സഹായകമാണ്.

ദഹിയ്ക്കാന്‍ വളരെ എളുപ്പമുള്ളത് എന്നതു തന്നെയാണ് ഈ ഭക്ഷണത്തെ വയറിന്റെ ആരോഗ്യത്തിന് ഉത്തമമാക്കുന്നത്. ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം, അതായത് ഭക്ഷണം കഴിച്ചാല്‍ പെട്ടെന്നു തന്നെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നലുണ്ടാകുന്ന തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതിലെ സ്റ്റാര്‍ച്ചാണ് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്.

പൊട്ടാസ്യം ധാരാളം അടങ്ങിയിരിയ്ക്കുന്ന കൂവ ബിപി നിയന്ത്രിയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമവുമാണ്. ബിപി പ്രശ്‌നങ്ങളുള്ളവര്‍ ഇതു കഴിയ്ക്കുന്നത് ഏറെ ആരോഗ്യം നല്‍കും.

ഗര്‍ഭകാലത്തു കൂവനൂറ് ഏറ്റവും ഉത്തമമാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന മലബന്ധത്തിനും ഛര്‍ദിയ്ക്കുമെല്ലാം നല്ല പരിഹാരമാണിത്. മാത്രമല്ല, ഇതില്‍ ഫോളേറ്റ് ധാരാളമുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന് ഏറെ അത്യാവശ്യമാണ് ഫോളേറ്റ്. 100 ഗ്രാം ആരോറൂട്ടില്‍ ദിവസം ശരീരത്തിനു വേണ്ട ഫോളേറ്റിന്റെ 84 ശതമാനവും അടങ്ങിയിട്ടുണ്ടെന്നു വേണം, പറയാന്‍. ഇതും വൈറ്റമിന്‍ ബി12ഉം ചേര്‍ന്ന് ഡിഎന്‍എ രൂപീകരണത്തിനും കോശ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. കുഞ്ഞുങ്ങളില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ആരോറൂട്ട്. പല ടാല്‍കം പൗഡറുകളിലും ഇത് ഉപയോഗിയ്ക്കുന്നുണ്ട്. സ്‌മോള്‍ പോക്‌സ് പോലുളള രോഗങ്ങള്‍ ചര്‍മത്തില്‍ ഉണ്ടാക്കുന്ന അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. ചിലന്തിവിഷം പോലുളളവയ്ക്കും ഏറെ നല്ലതാണ്. ഇതു മുറിവുകളില്‍ ഇടുന്നത് മുറിവുണങ്ങാനും സഹായിക്കുന്നു.

ധാരാളം അയേണ്‍ അടങ്ങിയ ഇത് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇത് കുറക്കി കുട്ടികള്‍ക്കു നല്‍കുന്നതും മുതിര്‍ന്നവര്‍ കഴിയ്ക്കുന്നതുമെല്ലാം ഹീമോഗ്ലോബിന്‍ കൂടാന്‍ സഹായിക്കും.

പ്രോട്ടീന്‍ സമ്പുഷ്ടമായ കൂവയുടെ എട്ട് ഔണ്‍സ് ദിവസവും ശരീരത്തിന് വേണ്ട പ്രോട്ടീന്റെ 19 ശതമാനം നല്‍കുന്നുമുണ്ട്. മസിലിന്റെ ആരോഗ്യത്തിനും ഉറപ്പിനുമെല്ലാം ഇത് മികച്ച ഭക്ഷണവുമാണ്.

എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് കൂവ. ഇതിലെ കാല്‍സ്യം എല്ലുകള്‍ക്ക് ഉറപ്പു ബലവുമെല്ലാം നല്‍കും. എല്ലു തേയുന്നതിനും മററുമുളള പ്രകൃതി ദത്ത ഭക്ഷണ പരിഹാരങ്ങളില്‍ പെടുന്ന ഒന്നാണ് കൂവ.

സമ്പാദനം :J. P. Kalluvazhi

January 22, 2021 1 comment
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംഔഷധസസ്യങ്ങൾ

വെറ്റില കൃഷി

by krishippura January 22, 2021
written by krishippura

 

വെറ്റില കൃഷിയിൽ ചെയ്തുകൊണ്ട് മാത്രം കുടുംബം പുലർത്തുന്ന ഒരുപാട് കർഷകർ നമ്മുടെ ഇടയിൽ ഉണ്ട് .ഇല രൂപത്തിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനം വെറ്റില. (ഇംഗ്ലീഷ്: Betel, Betel leaf.) അതിപുരാതനകാലം മുതൽക്കു തന്നെ ഇന്ത്യയിൽ കൃഷി ചെയ്തു വരുന്ന ഒരു വിളയാണിത്. “പൈപ്പെറേസീ” (Piperaceae) കുടുംബത്തിൽപ്പെട്ട ഇത്. ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടിയുംകൂടിയാണിത്. വെറ്റിലയുടെ ഇല മുറുക്കാൻ, പാൻ എന്നിവയിൽ ചേർത്ത് ഉപയോഗിക്കുന്നു. വെറ്റിലയിനങ്ങൾ പലതരത്തിൽ ഉണ്ട്. ഈ ചെടിയുടെ ജന്മദേശം മലയായും സിംഗപ്പൂരുമാണെന്ന് പറയപ്പെടുന്നു. ഇന്ത്യയിൽ ഉഷ്ണമേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്നു. കേരളത്തിൽ ഉൾനാടൻ പ്രദേശങ്ങളിലാൺ ഇതിൻറെ കൃഷി കൂടുതലായി കണ്ടുവരുന്നത്. ഉയർന്ന കരപ്പാടങ്ങളിലും, താഴ്ന്ന സ്ഥലങ്ങളിലും ഇത് വളർത്താം. കവുങ്ങിൻ തോട്ടങ്ങളിലും, തെങ്ങിൻ തോപ്പുകളിലും, ഇടവിളയായാണ് ഇത് സാധാരണ വളർത്താറുള്ളത്. നീർവാർച്ചയും, വളക്കൂറുമുള്ള മണ്ണിൽ വെറ്റില നന്നായി വളരും. ചെമ്മൺ പ്രദേശങ്ങളിലും വെറ്റില നന്നായി വളരത്താം. ഈര്‍പ്പം നിലനിര്‍ത്താന്‍ നന സൗകര്യമുള്ള മണല്‍ ചേര്‍ന്ന വളക്കൂറുള്ള മണ്ണില്‍ വെള്ളക്കെട്ടും ഉപ്പുരസവുമില്ലെങ്കില്‍ വെറ്റിലകൃഷി തുടങ്ങാം. ലാറ്ററേറ്റ് മണ്ണില്‍ വളര്‍ച്ചാവേഗം കൂടും. തണല്‍ നല്‍കാനും പുതയിടാനും ജലസേചനം നല്‍കാനും കഴിയുമെങ്കില്‍ വെറ്റിലകൃഷി നന്നായി പുഷ്ടിപ്പെടും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ലാറ്ററേറ്റ് മണ്ണുള്ള ഇടനാട്ടില്‍ വെറ്റിലകൃഷി സാധാരണമാണ്.

ഓലപ്പന്തലിട്ട കൊടിവളര്‍ത്തല്‍ വളരെ ലാഭകരവുമാണ്. കൃഷി Sept-Oct മാസത്തിലാരംഭിക്കുന്നത് തുലാക്കൊടിയെന്നും മെയ് മാസം ആദ്യമഴയോടെ ആരംഭിക്കുന്നത് ഇടവക്കൊടിയെന്നും അറിയപ്പെടുന്നു. ഒരിക്കല്‍ നട്ടാല്‍ 5-6 വര്‍ഷം വിളവെടുക്കാം. 10-15 മീറ്റര്‍ നീളമുള്ള 3 അടി വീതിയുള്ള തടങ്ങളില്‍ അര അടി വീതിയുള്ള തടങ്ങളില്‍ അര അടി ആഴത്തില്‍ ചാലുകള്‍ കീറിയാണ് കൊടി നടേണ്ടത്. ചാലുകളില്‍ തീയെരിക്കുന്നത് നിമവിര, വിവിധതരം രോഗാണുക്കള്‍ ഇവയെ അകറ്റും. ചിരട്ടയിട്ട് നിലം കരിച്ചാല്‍ വളരെ നല്ലത്. ഉയര്‍ന്ന ചൂട് വളരെ നേരം നിലനില്‍ക്കുമ്പോള്‍ ബാക്ടീരിയ, ഫംഗസ് ഇവ നശിക്കും. ഒരാഴ്ച കഴിഞ്ഞാല്‍ കൊടി നടാം. ചാലുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലമുണ്ടാവണം. 3 വര്‍ഷം പ്രായമായ കൊടിവള്ളികളുടെ 1 മീറ്റര്‍ നീളമുള്ള 3-4 മുട്ടുകളുള്ള തലപ്പാണ് നടാനുപയോഗിക്കുന്നത്. ചുവട്ടിലെ മണ്ണ് നന്നായുറപ്പിക്കുന്നത് പെട്ടെന്ന് വേര് വരുന്നതിന് സഹായിക്കും. തണലും നല്‍കണം. ഇതിന് തെങ്ങോല ഉപയോഗിക്കാം. രാസവളങ്ങള്‍ ഉപയോഗിക്കേണ്ടതില്ല. ആഴ്ചതോറും ചാണകത്തെളി/ഗോമൂത്രം നേര്‍പ്പിച്ചത് 2-3 മാസം വരെ നല്‍കുന്നത് നന്ന്. 2 ആഴ്ച കൂടുമ്പോള്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് തളിച്ചും ചുവട്ടിലൊഴിച്ചും കൊടുക്കണം. ശീമക്കൊന്നയിലയാണ് ഏറ്റവും പഥ്യമായ പച്ചില. മരുത് മരത്തിന്‍റെ ഇല ഉപയോഗിച്ച് പുതയിടുന്നതും നന്ന്. ഇത് രോഗസംക്രമണം കുറയ്ക്കും. വെറ്റിലയുടെ ഗുണം കൂട്ടും. സ്പ്രിംഗ്ളര്‍, ഡ്രിപ്പ് നന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ 2-3 നേരി കുടമുപയോഗിച്ച് ചുവട്ടിലും ഇലകളിലും നനയ്ക്കണം. എന്നാല്‍ വെള്ളം കെട്ടി നില്‍ക്കുകയുമരുത്.

തൈകള്‍ നട്ട ഉടന്‍ താങ്ങുകാലുകള്‍ തയ്യാറാക്കാന്‍ തുടങ്ങാം. മുരിങ്ങയോ മുളയോ ഇതിനായുപയോഗിക്കാം. കാലുകള്‍ തമ്മില്‍ അര മീറ്റര്‍, ഒന്നര മീറ്റര്‍ ഉയരങ്ങളില്‍ കയര്‍ കൊണ്ട് പരസ്പരം ബന്ധിക്കണം. മുകളില്‍ മുളകൊണ്ടോ വാരികൊണ്ടോ ഇടപാകുകയും വേണം. കൊടികള്‍ താങ്ങുകാലുകളില്‍ പടര്‍ന്നുതുടങ്ങുമ്പോള്‍ 20cms അകലത്തില്‍ വാഴനാരുകൊണ്ട് കെട്ടിനിറുത്തണം. 3-4 മാസം പ്രായമാവുമ്പോള്‍ വെറ്റില നുള്ളിത്തുടങ്ങാം. ഈ സമയം കൊടികള്‍ക്ക് 2m ഉയരമുണ്ടാവും. പുതിയ തലപ്പുകള്‍ പൊട്ടിത്തുടങ്ങും. വൈകുന്നേരങ്ങളിലാണ് വെറ്റില നുള്ളേണ്ടത്. ഒരാഴ്ചവരെ ദിവസവും വെറ്റില നുള്ളാം. പിന്നീട് 15 ദിവസമെങ്കിലും ഇടവേള നല്‍കണം. വെറ്റിലയില്‍ യാതൊരു രാസകീടനാശിനിയും തളിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അഥവാ വേണ്ടിവന്നാല്‍ തണ്ടുകളില്‍ മാത്രം തളിക്കുക. വിളവെടുത്തതിനുശേഷം മാത്രം 15 ദിവസത്തെ ഇടവളകളില്‍ മാത്രമേ പിന്നീട് വിളവെടുക്കാവൂ. ഇലപ്പുള്ളി രോഗം വന്നാല്‍ സ്യൂഡോമോണസ് 1 ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുക. മീലിമുട്ടകളും ശല്‍ക്ക കീടങ്ങളും മറ്റുമാണ് പ്രധാന കീടങ്ങള്‍. ജൈവ കീടനാശഇനികള്‍ തളിക്കാം.
നന്നായി പരിപാലിക്കുന്ന തോട്ടങ്ങളാണെങ്കിലും ഒരു വര്‍ഷം കഴിഞ്ഞാല്‍ ചെടികള്‍ക്ക് വളര്‍ച്ച മുരടിക്കും. ഇല വലിപ്പം കുറഞ്ഞാല്‍ ചെടികളെ തറയിലേക്ക് താഴ്ത്തിക്കൊണ്ടുവരണം. ചുവട്ടില്‍ നിന്നും താങ്ങുകാലുകളിലെ കെട്ടുകളഴിച്ച് ചുരുളകളാക്കി തറയില്‍ ഇടണം. തണ്ടുകളുടെ കൂമ്പ് ഒഴിവാക്കി ബാക്കി ഭാഗത്ത് മണ്ണിട്ട് മൂടുകയാണ് അടുത്തപടി. ഒരിഞ്ച് കനത്തില്‍ മണ്ണും വളവുമടങ്ങിയ മിശ്രിതമിട്ട് നനച്ചുകൊടുക്കണം.

നീര്‍വാര്‍ച്ചയുള്ള മണ്ണും നനയ്ക്കാനുള്ള വെള്ളവും എല്ലാത്തിനുമുപരി പണിയെടുക്കാനൊരു മനസ്സുമുണ്ടെങ്കില്‍ തെങ്ങിന്‍തോപ്പിലും മറ്റും ആദായകരമായി വളര്‍ത്താവുന്ന ഒന്നാണ് വെറ്റില. ഇടവിള കൃഷിയില്‍ നിന്നും പ്രധാന കൃഷിയോളം വരുമാനം തരുന്ന ഒന്ന്. മാര്‍ക്കറ്റിംഗിന് യാതൊരു തടസവും ഇല്ലാത്തതിനാലും ആവശ്യക്കാര്‍ വളരെയധികമായതിനാലും വെറ്റിലകൃഷിക്ക് നല്ല കാലമാണ് ഇനി വരാനുള്ളത്. എല്ലാവരും വെറ്റില കൃഷി ചെയ്താൽ അതിനുള്ള മാർക്കറ്റ് കിട്ടുമോ എന്നതായിരിക്കും പലരുടെയും ചോദ്യം. ഗുണമെന്മയുള്ള വെറ്റില കൃഷി ചെയ്ത് കയറ്റുമതി സാധ്യതാ കൂടി കണ്ടെത്താവുന്നതാണ്. നമ്മുടെ തിരൂർ വെറ്റില പാക്കിസ്താനിലേക്കടക്കം കയറി പോകുന്ന കാര്യം ഓർക്കാവുന്നതാണ്.

ജൈവ ജീവനം
പള്ളിക്കര കൃഷി ഭവൻ, കാസർഗോഡ്

January 22, 2021 0 comments
0 FacebookTwitterPinterestEmail
ജൈവവളം/ജൈവകീടനാശിനിവിദഗ്ധര്‍ പറയുന്നുസംശയങ്ങളും മറുപടിയും

ചാണകത്തിന്റെ അശാസ്ത്രീയമായ സംഭരണവും ഉപയോഗവും

by krishippura January 22, 2021
written by krishippura

 

ഏറ്റവും നല്ല ജൈവ വളം ഏതാണ് എന്ന് ഇന്ത്യക്കാരനോട് ചോദിച്ചാൽ ചാണകം എന്നാകും ഉത്തരം.
എന്നാൽ ചോദ്യം ചൈനക്കാരനോട് എങ്കിൽ മനുഷ്യ വിസർജ്യം എന്നാകും ഉത്തരം.

പൗരാണിക കാലം മുതൽ അല്ലെങ്കിൽ മനുഷ്യൻ കൃഷി ആരംഭിച്ചത് മുതൽ ജീവികളുടെ വിസർജ്യങ്ങൾ വളമായി ഉപയോഗിച്ചിരുന്നു.

ഇന്നും ഗ്രാമീണ ചൈനയും അമേരിക്കയിലെ അമിഷ് ജനതയും മെക്സിക്കോ യിലെ ആസ്‌ടെക് ജനതയും മനുഷ്യ വിസർജ്യവും മൂത്രവും പാഴാക്കാതെ വളമായി പ്രയോജന പെടുത്തുന്നു.

പശു, ആട്, കോഴി, കുതിര എന്നിവയുടെ എല്ലാം വിസർജ്യങ്ങൾ നല്ല ഒന്നാന്തരം ജൈവ വളങ്ങൾ ആണ്. പക്ഷെ അത് ശരിയായി പ്രോസസ്സ് ചെയ്തു സൂക്ഷിക്കാത്തതു മൂലം ഗുണമേന്മ കുറയുന്നു എന്നത് ഒരു യാഥാർഥ്യമാണ്.

പച്ച ചാണകം നല്ല ഒരു മേൽ വളം ആണ്. നീട്ടി കലക്കി ഒഴിച്ച് കൊടുക്കണം എന്ന് മാത്രം.
കുറുകിയിരുന്നാൽ അത് ഒരു പാൻകേക്ക് പോലെ മണ്ണിനു മുകളിൽ ഇരുന്നു മണ്ണിലേക്കുള്ള വായു സഞ്ചാരവും ജല നിർഗമനവും തടയും.

അത് പോലെ കിണ്വന വളങ്ങൾ (fermented manures )ആയ ജീവാമൃതം, വള ചായ, പഞ്ച ഗവ്യം, കുണപ ജലം എന്നിവ ഉണ്ടാക്കാനും പച്ച ചാണകം തന്നെ ഉത്തമം. നാടൻ പശുവായാൽ കേമായി.

എന്നാൽ പലരും ഇത് പറമ്പിലും തെങ്ങിൻ തടത്തിലും കൂട്ടിയിടും. ഫലമോ തെങ്ങിൽ കൊമ്പൻ ചെല്ലി പെരുകും. കാരണം ഈ ചാണകം തിന്നാണ് ചെല്ലിയുടെ സന്തതി ആയ കുണ്ടളപ്പുഴു വളരുന്നത്.

ഇനി ചിലർ ആകട്ടെ പച്ച ചാണകം വെയിലത്ത്‌ ഉണക്കും. അട പാപീ… അതിലുള്ള നൈട്രജൻ അമോണിയ രൂപത്തിൽ മേലോട്ട് സ്വാഹാ… മാ നിഷാദാ… അരുത് രാജേന്ദ്രാ…. …

അപ്പോൾ ശരി രീതി ഏത്?
മേൽപ്പുരയുള്ള വളക്കുഴികളിൽ നേരിട്ട് മഴയും വെയിലും കൊള്ളാതെ, തീറ്റയുടെ അവശിഷ്ടങ്ങളും മൂത്രത്തിന്റെ സത്തുമൊക്കെ വീണ് സമ്പുഷ്‌ടീകരിക്കപ്പെട്ട അഴുകി പൊടിഞ്ഞ കാലിവളം.
ഇവനെ വെല്ലാൻ പോന്നവർ വിരളം. ഇടയ്ക്കു ഇളക്കി കുണ്ടള പുഴുവിനെ കാക്കക്കും കോഴിക്കും കൊടുക്കണം എന്ന് മാത്രം.
പെരുവല ചെടി കഷണിച്ചു വളക്കുഴിയിൽ ചേർക്കുന്നത് ഉത്തമം.

ജിപ്സം (കാൽസ്യം സൾഫേറ്റ് ), സൂപ്പർ ഫോസ്‌ഫേറ്റ് എന്നിവ ഇടയ്ക്കിടെ ചേർക്കുന്നത് മൂലകനഷ്ടം തടയാനും പോഷക സമ്പുഷ്ടമാകാനും സഹായിക്കും.

ചാണകപ്പൊടിയിൽ 0.5, 0.2, 0.5%എന്ന അളവിൽ NPK ഉണ്ട്.

ഗോമൂത്രത്തിൽ 1.0, 1.35% അളവിൽ NK എന്നിവ ഉണ്ട്.

ആട്ടിൻ കാഷ്‌ഠത്തിൽ 3, 1, 2% NPK ഉള്ളപ്പോൾ കോഴി കാഷ്ഠത്തിൽ 3, 2.6, 1.4% NPK ഉണ്ട്.

പക്ഷെ തുറന്നു കിടന്നാൽ ഒരു മാസത്തിനുള്ളിൽ പകുതി നൈട്രജനും ആവിയായി (volatalization ) പോകും.

എത്ര അഴുകി പൊടിഞ്ഞ ചാണകപ്പൊടി ആയാൽ പോലും അതിന്റെ 30% നൈട്രജനും 60%ഫോസ്ഫെറസ് ഉം 70% പൊട്ടാസ്സ്യവും മാത്രമേ ഒന്നാം വർഷം ചെടികൾക്ക് ലഭിക്കൂ. അത് കണക്കിലെടുത്തു വേണം അടിവളത്തിന്റെ അളവ് നിശ്ചയിക്കാൻ.

പിന്നെ ഉള്ള നല്ല ജൈവ വളം പിണ്ണാക്കുകൾ ആണ്.
വില അധികമാണ്. മൂലകങ്ങളും.
4, 2, 1 %എന്നാ അനുപാതത്തിൽ NPK ഉണ്ട്. നന്നായി പൊടിച്ചു മണ്ണുമായി കൂട്ടി കലർത്തണം.

മണ്ണിന്റെ ഘടന, മൂലക ലഭ്യത, ജലാഗിരണ ശേഷി, അനുകൂല ബാക്ടീരിയ കാൽ പെരുകാനുള്ള സാഹചര്യം ഒരുക്കൽ, എല്ലാം ജൈവ വളങ്ങൾ നോക്കി കൊള്ളും.

വിത്തോ തൈകളോ നടുന്നതിനു പത്തു ദിവസം എങ്കിലും മുന്നേ കിളച്ച മണ്ണുമായി നന്നായി കൂട്ടി കലർത്തി കൊടുക്കണം.

മണ്ണിര കമ്പോസ്റ്റ്, ചകിരി ചോറ് കമ്പോസ്റ്റ്, എല്ലു പൊടി, ഉമി, പഴകിയ അറക്ക പൊടി, കരിയിലകൾ, പഴയ പേപ്പർ ഒക്കെ മണ്ണിനെ സമ്പുഷ്‌ടീകരിക്കാനും മണ്ണു തറഞ്ഞു പോകാതിരിക്കാനും സഹായിക്കും.

ഓരോ വിളകൾക്കും വ്യത്യസ്ത അളവിൽ ചേർത്ത് കൊടുക്കണം.

പാകമാകാത്ത ജൈവ വളങ്ങൾ ഉപയോഗിച്ചാൽ കീടശല്യം കൂടും.

മനുഷ്യ മൂത്രം നല്ല ജൈവ വളം ആണ്. ഒരു ആൾ ശരാശരി 25ഗ്രാം യൂറിയ ഒരു ദിവസം മൂത്രത്തിലൂടെ പുറന്തള്ളുന്നു എന്ന് ഗവേഷകർ പറയുന്നു. എന്താല്ലേ?

അപ്പോൾ ചാണകം അടക്കമുള്ള ജൈവ വളങ്ങൾ ശരിയായി സൂക്ഷിക്കാനും ഉപയോഗിക്കാനും നമുക്ക് കഴിയണം.

എന്നാൽ അങ്ങട്….

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ

January 22, 2021 0 comments
0 FacebookTwitterPinterestEmail
സംശയങ്ങളും മറുപടിയും

എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്..?? എവിടുന്നാണ് അത് ലഭിക്കുന്നത്..??

by krishippura January 22, 2021
written by krishippura

 

മിക്കപ്പോഴും കർഷകർ കൃഷിഭവനിൽ വന്ന് ചോദിക്കുന്ന ഒരു കാര്യമാണ്, “എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്, അത് കൃഷിഭവനിൽ നിന്നും ലഭിക്കുമോ..??” എന്ന്. കിസാൻ ക്രെഡിറ്റ് കാർഡ് ആത്യന്തികമായി ഒരു കാർഷിക വായ്പയാണ് എന്ന് പറയുമ്പോൾ കർഷകൻ പറയുന്നത് “എനിക്ക് ബാങ്കിൽ കാർഷിക വായ്പയുണ്ടല്ലോ, പക്ഷെ കാർഡൊന്നും ഇത് വരെ കിട്ടിയിട്ടില്ലല്ലോ” എന്നാണ്. ശരിയാണ് മിക്ക കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി സ്വർണ്ണം പണയപ്പെടുത്തിയോ, കരമടച്ച രസീത് വെച്ചോ, സ്ഥലത്തിന്റെ ആധാരം ഈടായി നൽകിക്കൊണ്ടോ ഒക്കെ ബാങ്കുകളിൽ വായ്പയുണ്ടാകും. പക്ഷെ പലർക്കും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയെന്താണെന്നോ, ‘ക്രെഡിറ്റ് കാർഡ്’ എന്താണെന്നോ അറിവുണ്ടായിരിക്കണം എന്നില്ല.

നബാർഡിന്റെ (National Bank for Agriculture and Rural Development) നേതൃത്വത്തിൽ തയ്യാറാക്കി, ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകൾ വഴി 1998 -ൽ അവതരിപ്പിക്കപ്പെട്ട ഒരു കാർഷിക വായ്പയാണ് കിസാൻ ക്രെഡിറ്റ് കാർഡ് എന്ന് പ്രാഥമികമായി പറയാം. കർഷകന്റെ സമഗ്രമായ കാർഷിക ആവശ്യങ്ങൾക്ക് തുണയാവുക എന്നതാണ് ഈ വായ്പയുടെ പരമ പ്രധാനമായ ലക്‌ഷ്യം. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ കൃഷിഭവനിൽ നിന്നും ലഭ്യമല്ല, മറിച്ച് ബാങ്കുകൾ മുഖാന്തരം മാത്രം നടത്തപ്പെടുന്ന ഒരു പദ്ധതിയാണ് ഇത്.

എന്തുകൊണ്ടാണ് ഇതിന് കിസാൻ ക്രെഡിറ്റ് കാർഡ് എന്ന് പറയുന്നത്..?? കാരണം ഇത് കർഷകർക്കുള്ള ഒരു ‘ക്രെഡിറ്റ് കാർഡ്’ വായ്പാ സംവിധാനം തന്നെയാണ്. അതായത് ഈ വായ്പ്പയോടൊപ്പം കർഷകന് ഒരു ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡും ലഭിക്കുന്നു. (എ. ടി. എം. കാർഡ് പോലെ തന്നെയുള്ള ഒന്ന് – താഴെ നൽകിയിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക). ഈ കാർഡ് ഉപയോഗിച്ച് കർഷകന് തന്റെ കാർഷിക ആവശ്യങ്ങൾക്കായി പണം എ.ടി.എം വഴി പിൻവലിക്കാൻ സാധിക്കും.

മറ്റ് വായ്പ്പകളെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത, വായ്പാ കാലയളവിൽ എപ്പോൾ വേണമെങ്കിലും പണം (അനുവദിച്ചിട്ടുള്ള പരമാവധി പരിധിക്കുള്ളിൽ നിന്ന് കൊണ്ട്) വായ്പാ അക്കൗണ്ടിൽ ഇടുകയും എടുക്കുകയും ചെയ്യാം എന്നതാണ്. ഏതൊരു സമയത്തും എടുക്കപ്പെട്ടിട്ടുള്ള പണത്തിന് മാത്രമേ പലിശ ഈടാക്കപ്പെടുകയുള്ളു. ഉദാഹരണത്തിന് ഒരു പച്ചക്കറി കർഷകന് ഒരു ലക്ഷം രൂപ വായ്പ അനുവദിച്ചു എന്ന് കരുതുക. അദ്ദേഹത്തിന് വിത്തും വളവും മറ്റും വാങ്ങുന്നതിനും മറ്റ് ചിലവുകൾക്കും കൂടി ആദ്യ മാസം 10000 രൂപ മാത്രമേ ആവശ്യമുള്ളൂ എങ്കിൽ അദ്ദേഹത്തിന് എ.ടി.എം വഴി 10000 രൂപ മാത്രം പിൻവലിക്കാം. ഈ പതിനായിരം രൂപയ്ക്ക് മാത്രമേ പലിശ ഈടാക്കപ്പെടുകയുള്ളു. എന്നാൽ ആദ്യമേ തന്നെ ഒരു ലക്ഷം രൂപയും വായ്പാ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് സേവിങ്സ് അക്കൗണ്ടിൽ ഇട്ടാൽ, നിങ്ങൾ അതിൽ നിന്ന് 10000 രൂപയെ എടുക്കുന്നുള്ളു എങ്കിൽ കൂടിയും ഒരു ലക്ഷം രൂപയ്ക്കും പലിശ ഈടാക്കിക്കൊണ്ടിരിക്കും. അത് കൊണ്ട് കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ, അതിന്റെ അക്കൗണ്ടിൽ നിന്ന് തന്നെ എടുക്കുവാനും അതിൽ തന്നെ തിരിച്ചടയ്ക്കുവാനും കർഷകർ പ്രത്യേകം ശ്രദ്ധിക്കുക. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരമുള്ള ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡ് ബാങ്കുകളിൽ നിന്നും ചോദിച്ച് വാങ്ങുക.

സ്വന്തമായി കൃഷിഭൂമിയുള്ള ഏതൊരു കർഷകനും കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. പാട്ട കൃഷിയുള്ള കർഷകർക്കും, കർഷക സംഘങ്ങൾക്കും രജിസ്റ്റർ ചെയ്ത പാട്ടക്കരാറും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരമടച്ച രസീതും ഹാജരാക്കി വായ്പയ്ക്ക് അപേക്ഷിക്കാം. ഓരോ വിളയ്ക്കും നിജപ്പെടുത്തിയ ഉൽപ്പാദനവായ്‌പ്പാതോത് (Scale of finance) അടിസ്ഥാനപ്പെടുത്തിയാണ് വായ്പ ലഭിക്കുക.

കൃഷി സ്ഥലത്തിന്റെ വിസ്തൃതി കൃഷി ചെയ്യുന്ന വിള, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ, കാർഷിക യന്ത്രങ്ങളുടെ പരിപാലനം, ഉപഭോഗ ആവശ്യങ്ങൾ, കാർഷികേതര മേഖല പ്രവർത്തനങ്ങൾ എന്നീ പ്രവർത്തനങ്ങൾക്കുള്ള പ്രവർത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങൾ പരിഗണിച്ചാണ് പരമാവധി വായ്പാ തുക നിശ്ചയിക്കുന്നത്. കൂടാതെ ഇപ്പോൾ ആട്, പശു, കോഴി, പന്നി വളർത്തൽ, ഉൾനാടൻ മത്സ്യ ബന്ധനം തുടങ്ങിയ കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്ക് കൂടി കിസാൻ ക്രെഡിറ്റ് കാർഡ് പരിധി/ഉപ പരിധിയിൽ ഉൾപ്പെടുത്തി വായ്പ അനുവദിക്കുന്നതാണ്. കൃഷി ചെയ്ത് വിളവെടുത്ത് വരുമാനം ലഭിക്കുന്നത് വരെയുള്ള സമയത്തെ കർഷകന്റെ ഉപഭോഗ ആവശ്യങ്ങൾക്ക് കൂടിയുള്ള തുക വായ്പാ പരിധിയിൽ ഉൾപ്പെടുത്തുന്നു എന്നത് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ മാത്രം പ്രത്യേകതയാണ്.

ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരെയുള്ള കാർഷിക വായ്പ്പകൾക്ക് പ്രത്യേകിച്ച് ഈടോന്നും തന്നെ കർഷകർ നൽകേണ്ടതില്ല. ഇതിനു കൃഷി സ്ഥലത്തുള്ള വിള മാത്രം ഈടായി നൽകിയാൽ മതിയാകും. ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് മുകളിലുള്ള വായ്പ്പകൾക്ക് മതിയായ വിലയ്ക്കുള്ള വസ്തു ഈടായി നൽകേണ്ടതാണ്.

മൂന്ന് ലക്ഷം രൂപ വരെ പരമാവധി കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. വായ്പ സമയപരിധിക്കുള്ളിൽ കൃത്യമായി തിരിച്ചടച്ചാൽ നിബന്ധനകൾക്ക് വിധേയമായി കൂടുതൽ പലിശ ഇളവുകളും ലഭിക്കുന്നതാണ്. തന്നാണ്ടിൽ എടുത്തിട്ടുള്ള തുക പലിശ സഹിതം ഒരു വർഷത്തിനുള്ളിൽ ഒന്നായോ ഗഡുക്കളായോ കർഷകർ അടച്ചിരിക്കണം. ഹ്രസ്വകാല വിളകൾക്ക് 12 മാസത്തിനുള്ളിലും, ദീർഘകാല വിളകൾക്ക് 18 മാസത്തിനുള്ളിലുമാണ് പണം തിരിച്ചടയ്ക്കേണ്ടത്.

പരിധി/ഉപ പരിധിയുടെ ഉള്ളിൽ ക്രെഡിറ്റ് കാർഡ് വഴി എത്ര തവണ വേണമെങ്കിലും പണമെടുക്കാനും തിരിച്ചടയ്ക്കാനും സാധിക്കും.ആവശ്യമുള്ളപ്പോൾ മാത്രം പണം എടുക്കുന്നത് മുഖേന കർഷകർക്ക് പലിശ ലാഭിക്കുകയും ചെയ്യാം.

വർഷത്തിലൊരിക്കൽ വായ്പ ഇടപാടുകളെ അവലോകനം ചെയ്ത് വായ്പാ വിനിയോഗത്തിന്റെയും വരവ്ചിലവിന്റെയും അടിസ്ഥാനത്തിൽ വായ്പാത്തോത് ക്രമീകരിക്കുന്നതിനുള്ള അധികാരം ബാങ്കിൽ നിക്ഷിപ്തമാണ്. വാർഷിക അവലോകനത്തിന് വിധേയമായി കാർഡിന്റെ കാലാവധി അഞ്ച് വർഷം ആയിരിക്കും. അഞ്ച് വർഷത്തിന് ശേഷം പഴയ വായ്പ അവസാനിപ്പിക്കുകയും പുതിയ വായ്പയായി കിസാൻ ക്രെഡിറ്റ് കാർഡ് അനുവദിക്കുകയും ചെയ്യുന്നതാണ്. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയുടെ പലിശ നിരക്ക് മറ്റേതൊരു വായ്പയും പോലെ തന്നെ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് കാലാകാലങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമാണ്.

വിജ്ഞാപിത പ്രദേശങ്ങളിലുള്ള വിജ്ഞാപിത വിളകൾക്ക് ‘വിള ഇൻഷുറൻസ്’ പദ്ധതിയും ബാങ്കുകൾ വഴി ലഭ്യമാണ്. കൃഷിഭവൻ മുഖേനയുള്ള വിള ഇൻഷുറൻസ് പദ്ധതിക്ക് പുറമെയാണ് ഇത്. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ എടുക്കുന്ന കർഷകർ വിള ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാണ്.

കിസ്സാൻ ക്രെഡിറ്റ് കാർഡിനുള്ള ഏകീകൃത അപേക്ഷാ ഫോമുകൾ അപേക്ഷകന്റെ സേവന മേഖലയിലുള്ള ബാങ്കിൽ നിന്നോ കൃഷിഭവനിൽ നിന്നോ ലഭ്യമാണ്. http://atmathrissur.gov.in/images/kerala/Documents/kcc_-_malayalam_appln_form.pdf എന്ന ലിങ്കിലും അപേക്ഷാ ഫോം ലഭ്യമാണ്. എന്നാൽ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയോ, എ.ടി.എം/ക്രെഡിറ്റ് കാർഡോ കൃഷി ഭവൻ വഴി ലഭ്യമല്ല. ആയത് ലഭിക്കുവാൻ അപേക്ഷകൻ തന്റെ സേവന മേഖലയിലുള്ള ബാങ്കിനെ തന്നെ സമീപിക്കണം.

ഓർക്കുക ഏതാവശ്യത്തിനായി വായ്പ എടുത്താലും അത് കൃത്യ സമയത്ത് തന്നെ മുടക്കം വരുത്താതെ തിരിച്ചടയ്ക്കുക എന്നത് വായ്പ എടുക്കുന്നയാളുടെ ഉത്തരവാദിത്തമാണ്. വായ്പാ തിരിച്ചടവിൽ മുടക്കം വരുത്തുമ്പോൾ വീണ്ടുമൊരു വായ്പ (ഏത് തരം വായ്പ, ഏതു ബാങ്കിൽ നിന്നായാലും) എടുക്കുന്നതിനെയും കിസാൻ ക്രെഡിറ്റ് കാർഡ് തന്നെ പുതുക്കി കിട്ടുന്നതിനെയുമൊക്കെ പ്രതികൂലമായി ബാധിക്കുമെന്നും ഏവരും മനസ്സിലാക്കേണ്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട്: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, തൊടുപുഴ

January 22, 2021 0 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK