• Home
KRISHIPPURA
keep your memories alive
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾകൃഷിയിൽ മികവു തെളിയിച്ചവർ

ശൈത്യകാലത്തെ പച്ചക്കറിക്കൃഷി

by krishippura November 18, 2021
written by krishippura

ശൈത്യകാലത്തെ പച്ചക്കറിക്കൃഷിയിൽ ഏറ്റവും കൂടുതലായി കൃഷിചെയ്യുന്നത് കാബേജ് കോളിഫ്ലവറുമാണ്. സങ്കരയിനത്തിപ്പെട്ട തൈകൾ പാകിമുളപ്പിചാണ് കൃഷിചെയ്യാറുള്ളത്. പൊതുവെ തണുപ്പ് കൂടുതലുള്ള വയനാട് ഇടുക്കി തുടങ്ങിയ ജില്ലകളിലെ കർഷകർ കൂടുതലായും ധാരാളമായി കൃഷിചെയ്ത് വരുന്നത് ഇത്തരത്തിലുള്ള പച്ചക്കറികളാണ്

കാബേജ് 

ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ് മോട്ടക്കുസ് അല്ലെങ്കിൽ കാബേജ് . ഈ അടുത്ത കാലത്തായ് കേരളത്തിലുടനീളം കാബേജ് കൃഷിയ്ക്ക് പ്രചാരം വന്നിട്ടുണ്ട് . പച്ച നിറത്തിനു പുറമേ ചുവപ്പും പര്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട് .
ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി , തൈകളാണ് നടുന്നത് . ഒക്ടോബർ ആദ്യവാരം തൈകൾ പ്രൊ ട്രയ്കളിൽ പാകി മുളപ്പിച്ചു നവംബർ ആദ്യ വാരത്തോടെ കൃഷി ആരംഭിക്കാം. മണൽ, മേൽമണ്ൺ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാധത്തിൽ എടുത്ത മിശ്രിതത്തിലായിരിക്കണം വിത്തുകൾ പാകെണ്ടത് . ഒരു ചെറിയ കുഴിയെടുത് അതിൽ കുറച്ചു എല്ലുപൊടി , വേപ്പിൻ പിണ്ണാക്ക് , ചാണക പോടി ഇവയിട്ടു കുഴി മൂടി കാബേജ് നടുക .

കോളിഫ്ളവർ 

ഗോബി എന്ന പേരില്‍ ഇന്ത്യയിലാകമാനം അറിയപ്പെടുന്ന കോളിഫ്ലവറിന് ആവശ്യക്കാരേറെയാണ്. ഇലകളാല്‍ ചുറ്റപ്പെട്ട് പൂവിനോട് സാമ്യം തോന്നിപ്പിക്കുന്ന നടുഭാഗമാണ് ഭക്ഷ്യയോഗ്യം. വര്‍ഷത്തില്‍ രണ്ട് കാലങ്ങളിലായി കൃഷിചെയ്യുന്ന കോളിഫ്ലവറിനും അതേ വര്‍ഗത്തില്‍ വരുന്ന ബ്രോക്കളി (Broccoli) ക്കും രാജ്യത്തിന്റെ വിവിധ ഭാഗത്തെ വിപണികളില്‍ ധാരാളമായി വിറ്റഴിക്കപ്പെടുന്നുണ്ട്. കൃഷി ആരംഭിക്കുന്നതിനു മുന്‍പ് മണ്ണ് ധാരാളമായി കിളച്ച് മറിച്ച് അയവും വായുസഞ്ചാരവും വരത്തക്ക വിധത്തിലാക്കിയെടുത്ത ശേഷമായിരിക്കണം കോളിഫ്ലവര്‍ കൃഷി തുടങ്ങേണ്ടത്. രണ്ട് ഘട്ടങ്ങളിലായി നാലുതവണ മണ്ണ് ഇളക്കി മറിക്കാം കൂട്ടത്തില്‍ ആവശ്യത്തിന് ജൈവവളവും ചേര്‍ക്കേണ്ടതാണ്.

 

കേരളത്തിന് അനുയോജ്യമായ കോളിഫ്ളവർ ഇനങ്ങൾ

മൂപ്പ് കുറഞ്ഞവ: ഏർളി കുംവാരി, പൂസ കത്കി, പൂസ ദീപാലി

ഇടത്തരം മൂപ്പുള്ളവ: ഇംപ്രൂവ്ഡ്ജാപ്പനീസ്, പന്ത്ശുഭ്ര , പൂസഹിമ്‌ജോതിപഞ്ചാബ് ജയിന്റ്

മൂപ്പ് കൂടിയവ: ഡാനിയ, പൂസ, സ്‌നോബാൾ

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

November 18, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

കതിര് പതിരായ നെൽകർഷകർക്ക് കൃഷി ചെലവും നഷ്ടപരിഹാരവും നൽകണം: സ്വതന്ത്ര കർഷക സംഘം

by krishippura November 17, 2021
written by krishippura

 

കൽപ്പറ്റ: ഗവേഷകർ വികസിപ്പിച്ചെടുത്ത നെൽവിത്തുകൾ കൃഷി ചെയ്ത് കതിർ വരുന്നതിനുമുമ്പ് കുലവാട്ടം വന്ന് കൃഷി നശിച്ച കർഷകർക്ക് മുഴുവൻ കൃഷി ചെലവും, നഷ്ടപരിഹാരവും അടിയന്തരമായി നൽകണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ‘മനുവർണ’ എന്ന നെൽവിത്ത് ഉപയോഗിച്ച് കൃഷി ചെയ്ത ചീക്കല്ലൂർ, നെൽപ്പാടവും കർഷകരെയും ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി, ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് അഹമദ് പൊരളോത്ത് എന്നിവർ സന്ദർശിച്ചു. കൃഷി വകുപ്പിന്റെ നിർദ്ദേശ പ്രകാരം
അത്യുല്പാദനശേഷിയും രോഗ പ്രതിരോധ ശേഷിയുമുള്ള നെൽവിത്ത് കൃഷി ചെയ്ത കർഷകർക്കാണ് ഒരു വർഷത്തെ അധ്വാനവും കൃഷി ചെലവും പാഴായത്. 31 ലക്ഷം രൂപ പാട്ട തുക ഉൾപ്പെടെ1.23 കോടി രൂപ ചെലവിലാണ് 240 ഏക്കറിൽ നെൽകൃഷി ചെയ്തത്. 700 ടൺ നെല്ലൂ 15,000 കറ്റ പുല്ലും ഉൾപ്പെടെ 2.15 കോടി രൂപ വരുമാനം പ്രതീക്ഷിച്ച കർഷകർ നിരാശരാണിന്ന്. കൃഷിയിറക്കാൻ വാങ്ങിയ കൈവായ്പ ഉൾപ്പെടെയുള്ള ലോൺ തുകയോ കന്നുകാലികൾക്ക് കൊടുക്കാനുള്ള വൈക്കോലോ ലഭിക്കാതെ കർഷകർ കണ്ണീർ കയത്തിലാണെന്ന് മുഖ്യമന്ത്രിക്കും, കൃഷി മന്ത്രിക്കും അയച്ച ഇ-മെയിൽ സന്ദേശത്തിൽ അവർ ചൂണ്ടിക്കാട്ടി.
വയനാടിന്റെ കാലാവസ്ഥക്കും മണ്ണിനും അനുയോജ്യമല്ലാത്ത വിത്ത് ശിപാർശ ചെയ്ത ഗവേഷകർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ഉണ്ടാവണമെന്നും കൃഷിക്കാരെ ചതിക്കുന്ന ഇത്തരം നടപടി കൃഷി വകുപ്പ് ആവർത്തിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. മനുവർണ നെൽ വിത്ത് ഉപയോഗിച്ച് കൃഷി ചെയ്ത് കൃഷി നശിച്ച പനമരം, കണിയാമ്പറ്റ പാടശേഖരങ്ങൾ മണ്ണുത്തി, പട്ടാമ്പി, വൈറ്റില, മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞന്മാർ സന്ദർശിച്ച് പഠനം നടത്തണമെന്നും അവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.

November 17, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

വയനാട്ടിലെ കാർഷിക പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും- ഏകദിന ശില്പശാല നവംബർ 18ന്

by krishippura November 17, 2021
written by krishippura

വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും, ജില്ലാ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ, ‘വയനാട്ടിലെ കാർഷിക പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും’ എന്ന വിഷയത്തിൽ ഏകദിന ശില്പശാല നവംബർ 18 വ്യാഴാഴ്ച്ച കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് സംഘടിപ്പിക്കുന്നു.
ദേശീയ, സംസ്ഥാന കാർഷിക ഗവേഷണ സംവിധാനങ്ങളുടെ ഗവേഷണഫലങ്ങൾ ജില്ലയിലെ കർഷകരുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിനുള്ള വിജ്ഞാന വ്യാപന സങ്കേതങ്ങളായാണ് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കൃഷിയിട പരീക്ഷണങ്ങൾ, മുൻനിര പ്രദർശനങ്ങൾ, സാങ്കേതിക പരിശീലനങ്ങൾ, മറ്റ് വിജ്ഞാന വ്യാപന പരിപാടികൾ എന്നിവയിലൂടെ കാർഷിക മേഖലയിൽ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുക, മെച്ചപ്പെടുത്തുക, പ്രചരിപ്പിക്കുക, എന്നതാണ് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രധാന ദൗത്യം. അതുകൊണ്ട് തന്നെ മുൻനിര വിജ്ഞാന വ്യാപന പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന കെ. വി. കെ. സംവിധാനവും കൃഷി ഭവൻ തലത്തിൽ അടിസ്ഥാന വിജ്ഞാന വ്യാപന പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന കൃഷി ഭവനുകളും തമ്മിൽ അർത്ഥപൂർണ്ണവും, ജൈവികവുമായ ഒരു ബന്ധം അനിവാര്യമാണ്. ഒത്തു ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ കർഷക സമൂഹത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന്‌ ഉതകുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കുവാൻ കഴിയും. കാർഷിക മേഖലയിൽ അടുത്ത വർഷത്തേക്കായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ഈ ശില്പശാല വഴിയൊരുക്കും. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നവരും, അവയുടെ ഉപഭോക്താക്കളും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ ശില്പശാലയ്ക്കുണ്ട്. പ്രകൃതി ദുരന്തങ്ങളാലും, വിലയിടിവിനാലും, മറ്റു പ്രശ്നങ്ങളാലും വലയുന്ന കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൈകോർത്തു പ്രവർത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശം. ചർച്ചകളിൽ നിന്നുരിത്തിരിയുന്ന ആശയങ്ങൾ തുടർന്നുള്ള കർമ്മ പദ്ധതികളിൽ പ്രതിഫലിപ്പിക്കുവാനും, ‘കർഷകൻ’ എന്ന ഒരേയൊരു ആശയം മനസ്സിൽ വച്ച് പ്രവർത്തിക്കുവാനും വേണ്ടുന്ന ഊർജ്ജം ഈ ശില്പശാല പകരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

November 17, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

ദില്ലി ഹാറ്റിൽ ട്രൈ ഫെഡ് ട്രേഡ് ഫെയറിൽ എൻ എം ഡി സി യുടെ സ്റ്റാൾ ആരംഭിച്ചു

by krishippura November 17, 2021
written by krishippura

ഡൽഹി ഐ എൻ എ യിലുള്ള ദില്ലി ഹാറ്റിൽ ട്രൈ ഫെഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ട്രേഡ് ഫെയറിൽ എൻ എം ഡി സി യുടെ സ്റ്റാൾ ആരംഭിച്ചു. എൻ എം ഡി സി ഉൽപ്പന്നങ്ങളായ കോപ്പോൾ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ, ഹെയർ കെയർ ഓയിൽ, കാപ്പിപ്പൊടി, ചുക്ക് കാപ്പി, റോസ്റ്റഡ് കാപ്പി , വയനാടൻ കുരുമുളക്, സുഗന്ധ വ്യഞ്ജനങ്ങൾ, കാട്ടുതേൻ, മുതലായ വലഭിയ്ക്കും.

നവംബർ 16 മുതൽ 30 വരെയാണ് മേള. ട്രൈ ഫെഡ് റീജിയണൽ മാനേജർ രാമനാഥൻ ഉൽഘാടനം ചെയ്തു. എൻ എം ഡി സിബിസിനസ് ഡവലപ്പ്മെന്റ് ഓഫീസർ മുത്തു റിനീഷ് തട്ടാരത്ത് അദ്ധ്യക്ഷത വഹിച്ചു. ഡറാഡൂൺ റീജിയണൽ മാനേജർ അൻസാരി, സെയിൽ സ് മാനേജർ ടി.ഗോപകുമാർ എന്നിവർ സംബന്ധിച്ചു. ഡൽഹി പ്രഗതി മൈതാനിയിൽ ആരംഭിച്ചിട്ടുള്ള ഇന്ത്യാ . ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ കേരള പവലിയനിലെ സഹകരണവകുപ്പിന്റെ സ്റ്റാളിലും, എൻ എം ഡി സി ഉൽപ്പന്നങ്ങളുടെ ദാർശനം തുടങ്ങി നവംബർ 27 വരെയാണ് മേള.

 

November 17, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

പാവൽ ഔഷധ ഗുണമേറിയ പച്ചക്കറി

by krishippura November 16, 2021
written by krishippura

 

എം കെ പി മാവിലായി

ഔഷധ ഗുണമുള്ള ഒരു വേനൽക്കാല പച്ചക്കറിയാണ് പാവൽ അഥവാ കയ്പ.
വീട്ടാവശ്യത്തിന് ചെറിയ തോതിലും വിൽപ്പനക്കായി വിപുലമായ തോതിലും ധാരാളം പേർ പാവൽ അഥവാ കയ്പ്പ കൃഷിചെയ്തു വരുന്നുണ്ട്. കായ്കൾ പല രീതിയിലും പാകപ്പെടുത്തി ഉപയോഗിച്ചു വരുന്നു. പാവക്ക അരിഞ്ഞ് മഞ്ഞളും മുളകും ഉപ്പും അരച്ച് ചേർത്ത് വെയിലത്ത് ഉണക്കി ശേഖരിച്ച് പൊരിക്കാൻ ഉപയാഗിക്കുന്നു. പാവക്ക അരിഞ്ഞ് തേങ്ങാപ്പീരയും പച്ചമുളകും ഉപ്പും ചേർത്ത് ചെറുതായി ചതച്ച് വാരി ഇലയിൽ പൊതിഞ്ഞ് തീയിലിട്ട് ചുട്ട് ചമ്മന്തിയാക്കി ഉപയോഗിക്കുന്നവരുണ്ട്. ഉണക്കി അച്ചാറിടാനും ഉപയോഗിക്കുന്നു. കൊണ്ടാട്ടം ഉണ്ടാക്കാനും യോജിച്ചതാണ്.കൂടാതെ വിവിധ തരം സ്വാദിഷ്ട കറികളും പാവയ്ക്ക ഉപയാഗിച്ച് തയ്യാറാക്കാം.
ധാരാളം ധാതുലവണങ്ങളും , ജീവകം എ, ബി, സിയും കൂടാതെ കാത്സ്യം , ഇരുമ്പ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ആസ്ത്മ, വാതം, രക്തസംബന്ധമായ രോഗങ്ങൾക്ക് ഒരു ഔഷധം കൂടിയാണ് പാവയ്ക്ക .
പാവലിന്റെ ജന്മദേശം ഏഷ്യയിലേയും ആഫ്രിക്കയിലേയും ഉഷ്ണമേഖലാ പ്രദേശങ്ങളാണ്.

മണ്ണും കാലാവസ്ഥയും

കരളത്തിൽ ഇത് എല്ലാക്കാലത്തും കൃഷി ചെയ്യാറുണ്ടെങ്കിലും വിപണനത്തിനു വേണ്ടി കൂടുതലായി കൃഷിയിറക്കുന്നത് വേനൽക്കാലത്താണ്.

20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയാണ് പാവലിന്റെ വളർച്ചക്ക് അനുയോജ്യമായത് . കുറഞ്ഞ താപനിലയിൽ ചെടിയുടെ വളർച്ച കുറയുകയും പുഷ്പിക്കാൻ വൈകുകയും ചെയ്യും. താപനില അധികമായാൽ പെൺപൂക്കളുടെ ഉല്ലാദനം കുറയുക വഴി വിളവ് വളരെ മോശമാകുകയും ചെയ്യും.
വെള്ളം കെട്ടി നില്ക്കാത്തതും നല്ല വളക്കൂറുള്ള മണ്ണും പാവലിന്റെ വളർച്ചക്ക് അനുകൂലമാണ്. മണ്ണിന്റെ അമ്ലക്ഷാര നില അഥവാ പി.എച്ച്. 6 നും 7.5 നും ഇടയിലാവുന്നതാണ് ഉത്തമം.
വേനൽക്കാല വിള ഫെബ്രവരി-മാർച്ച് മാസങ്ങളിലും വർഷ കാല വിള മെയ് – ജൂൺ മാസങ്ങളിലും കൃഷിയിറക്കാം.

ഇനങ്ങൾ

നിരവധി നാടൻ ഇനങ്ങൾക്ക് പുറമെ വിവിധ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ വഴി ഉല്പാദന ശേഷി കൂടുതലുള്ള ഏതാനും ഇനങ്ങൾ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്.
അവയിൽ ചില ഇനങ്ങളെ പരിചയപ്പെടാം.
പ്രിയ :
വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജ് വികസിപ്പിച്ചെടുത്തതാണിത്. നട്ട് രണ്ട് മാസത്തോടെ ആദ്യ വിളവെടുപ്പ് നടത്താം. ഓരോ ചെടിയിലും ശരാശരി 235 ഗ്രാം തൂക്കം വരുന്ന 40-50 കായ്കൾ ലഭിക്കും. കായ്കൾക്ക് 40 സെ.മീറ്ററോളം നീളം വരും.പ്രതലത്തിൽ മുള്ളുണ്ട്.

കോ- വൺ :
തമിഴ്നാട് കാർഷിക സർവ്വകലാശാല , കോയമ്പത്തൂർ വികസിപ്പിച്ചെടുത്തതാണിത്. നട്ട് രണ്ടു മാസത്തോടെ ആദ്യ വിളവെടുപ്പ് നടത്താം. വിളവ് കാലം 115 ദിവസം . കായ്കൾ നല്ല പച്ചനിറത്തോട് കൂടിയത്. ഇടത്തരം വലുപ്പം. 20-25 സെ.മീറ്റർ നീളം. 100-120 ഗ്രാം തൂക്കം. ഒരു ഏക്കറിൽ നിന്നും 5 .6 ടൺ വിളവ് ലഭിക്കും.

എം.ഡി.യു. വൺ :
തമിഴ് നാട് കാർഷിക സർവ്വകലാശാല , മധുര വികസിപ്പിച്ചെടുത്തത്. നട്ട് 65 ദിവസം കൊണ്ട് ആദ്യ വിളവെടുപ്പ് നടത്താം. വിളവ് കാലം 120-130 ദിവസം. കായ്കൾക്ക് 30 – 40 സെ.മീറ്റർ നീളം. നേരിയ ഹരിതാഭ കലർന്ന വെള്ളനിറം. ഒരേക്കറിൽ 12 മുതൽ 14 ടൺ വരെ വിളവ് ലഭിക്കും.

അർക്ക ഹരിത് :
ഇന്ത്യൻ ഹോർട്ടികൾച്ചർ ഗവേഷണ കേന്ദ്രം, ഹസർഗട്ട, ബാംഗളൂർ വികസിപ്പിച്ചെടുത്ത ഇനമാണിത്. നട്ട് 50 ദിവസം കൊണ്ട് ആദ്യ വിളവെടുപ്പ് നടത്താം. 90-100 ദിവസമാണ് വിളവെടുപ്പ് കാലം. ഒരേക്കറിൽ നിന്നും 3.6 മുതൽ 4.8 ടൺ വരെ വിളവ് ലഭിക്കും. നീളം കുറഞ്ഞ് വണ്ണം കൂടുതലുള്ളതാണ് കായ്കൾ. പച്ചനിറമുളള കായ്കളുടെ പ്രതലം മിനുസമുള്ളതാണ്.

പൂസദോമ സമി :
ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രം, പൂസ, ന്യൂഡൽഹി വികസിപ്പിച്ചെടുത്ത ഇനമാണിത്. നട്ട് 50-55 ദിവസം കൊണ്ട് ആദ്യ വിളവെടുപ്പ് നടത്താം. വിളവ് കാലം 120 ദിവസമാണ്. ഒരേക്കറിൽ നിന്നും 4.8 ടൺ മുതൽ 6 ടൺ വരെ വിളവ് ലഭിക്കും. കായ്കൾക്ക് നല്ല പച്ചനിറം. മിനുസമായ തലത്തിൽ മുള്ളില്ല. 100-120 ഗ്രാം വരെ ഒരു കായ്ക്ക് തൂക്കമുണ്ടാകും.

കൃഷി രീതി

മണ്ണ് കിളച്ചൊരുക്കി 60 സെ.മീറ്റർ വ്യാസത്തിലും 30 സെ.മീറ്റർ ആഴത്തിലും തടങ്ങളെടുക്കണം. വരികൾ തമ്മിൽ രണ്ടു മീറ്ററും ചെടികൾ തമ്മിൽ ഒരു മീറ്ററും അകലം നൽകാം. തടങ്ങളിൽ അടിവളമായി 5 കി.ഗ്രാം ചാണകപ്പൊടിയോ കംബോസ്റ്റോ ചേർത്ത് മണ്ണമായി യോജിപ്പിക്കണം. മേൽ വളമായി മണ്ണിര കംബോസ്റ്റ് മാസത്തിലൊരിക്കൽ രണ്ട് കി.ഗ്രാം വീതം നൽകണം. നിലക്കടല പിണ്ണാക്ക് ഒരു കി.ഗ്രാം 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കുതിർത്ത് ഒരു തടത്തിന് ഒരു ലിറ്റർ വീതം രണ്ടു തവണ നൽകാം. പൂവിട്ടതിന് ശേഷം രണ്ടാഴ്ചയിലൊരിക്കൽ പച്ചച്ചാണകസ്ലറി നൽകുന്നത് നല്ല ഫലം ചെയ്യും.

ജലസേചനം

വളർച്ചയുടെ ആദ്യഘട്ടത്തിൽ ഒന്നരാടൻ ദിവസങ്ങളിലും തുടർന്നു പൂവിട്ടതിനു ശേഷം ദിവസവും നന നൽകണം.

മറ്റു കൃഷിപ്പണികൾ

ഇട ഇളക്കൽ, കളനീക്കം ചെയ്യൽ എന്നിവ ആവശ്യാനുസരണം ചെയ്യണം. ചെടി വള്ളി വീശി തുടങ്ങുമ്പോൾ പന്തൽ നിർമ്മാണം നടത്തണം.

സസ്യസംരക്ഷണം

രോഗങ്ങൾ:

മൊസൈക്ക് .
ഇലകളിൽ മഞ്ഞയും പച്ചയും കലർന്ന തടിപ്പുകൾ കാണുന്നത് മൊസൈക്ക് രോഗ ലക്ഷണമാണ്.
ഇതൊരു വൈറസ് രോഗമാണ്. വൈറസിനെ പരത്തുന്ന പ്രാണിയെ വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതമോ വേപ്പധിഷ്ഠിത കീടനാശിനികളോ ഉപയോഗിച്ച് നിയന്ത്രിക്കാം. വള്ളി വീശുമ്പോൾ കിരിയാത്ത് സോപ്പ് ലായനി തളിക്കുന്നതും ഫലപ്രദമാണ്.

പൊടി പൂപ്പ്

ഇലയുടെ അടിഭാഗത്ത് വെള്ളം നനഞ്ഞ പാടുകളുണ്ടായി ഇലകൾ കരിഞ്ഞുണങ്ങും.
സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി രണ്ടാഴ്ചയിലൊരിക്കൽ വീതം തളിക്കണം.

പാവൽ ഔഷധ ഗുണമേറിയ പച്ചക്കറി

കീടങ്ങൾ

കായീച്ച
കായ് തുരന്നു തിന്നു നശിപ്പിക്കുന്നു. കടലാസ് കൊണ്ടോ പോളിത്തീൻ കവറുകൊണ്ടോ പൊതിഞ്ഞു സൂക്ഷിക്കാം. ഈച്ച കുത്തിയ കായ്കൾ നശിപ്പിക്കുക. ബിവേറിയ ബാസ്സിയാന എന്ന ജീവാണു നാശിനി പത്തു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക. പഴക്കെണി, തുളസിക്കെണി, മീൻ കെണി , ഫിറമോൺ കെണി എന്നിവയിലൊന്ന് തോട്ടത്തിൽ അങ്ങിങ്ങായി വെച്ചും കായീച്ചകളെ കുടുക്കാം.

ആമ വണ്ട് , ചിത്രകീടം

ഇവ രണ്ടും ഇലകളെയാണ് നശിപ്പിക്കുക. നാല് ശതമാനം വീര്യമുള്ള വേപ്പിൻ കുരുസത്ത് പ്രയോഗിച്ച് ഇവയെ നശിപ്പിക്കാം. വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതവും ഫലപദമാണ്.

വിളവ് , വിത്ത് ശേഖരണം

പാവൽ ഔഷധ ഗുണമേറിയ പച്ചക്കറി

വിത്ത് പാകി രണ്ടു മാസത്തിന്നകം ആദ്യ വിളവെടുപ്പ് നടത്താം. ഏക്കറൊന്നിന് കാലാവസ്ഥ, ഇനം , പരിചരണം ഇവയ്ക്കനുസൃതമായി ഏക്കറിന് 4 മുതൽ 5 ടൺ വരെ വിളവ് പ്രതീക്ഷിക്കാം.

രോഗ കീടബാധയില്ലാത്ത, നന്നായി മൂത്ത് പഴുത്ത കായ്കളിൽ നിന്നു വേണം വിത്ത് ശേഖരിക്കാൻ. ആദ്യത്തേതും അവസാനത്തേയും രണ്ടു മുന്ന് വിളവെടുപ്പുകൾ ഒഴിവാക്കി, ഇട സമയത്തുള്ള കായ്കളിൽ നിന്ന് വിത്തെടുക്കുന്നതാണ് നല്ലത്. കായുടെ നടുഭാഗത്തുള്ള വിത്താണ് ഏറ്റവും ഗുണമേന്മയുള്ളത്. നാലഞ്ച് ദിവസം വെയിലത്തു വെച്ചുണക്കി ഇവ സൂക്ഷിക്കാവുന്നതാണ്.

November 16, 2021 0 comments
2 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

മികവിന്റെ പദ്ധതികൾ: കൃഷി വിജ്ഞാന കേന്ദ്രത്തിലൂടെ

by krishippura November 16, 2021
written by krishippura

കേരള കാർഷിക സർവ്വകലാശാലയുടെ സ്ഥാപനമായ വയനാട് കൃഷി വിജ്ഞാനകേന്ദ്രം, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ആരോഗ്യ പൂർണ്ണമായ സമൂഹം കെട്ടിപ്പടുക്കുക, പോഷകസമൃദ്ധമായ പച്ചക്കറികൾ വീട്ടുമുറ്റത്ത് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് പച്ചക്കറി തൈകളും വിത്തുകളും വിതരണംചെയ്തു.

 

കർഷകർക്ക് വരുമാന വർദ്ദനവിനായി കുരുമുളക് നടീൽ വസ്തുക്കളുടെ ഉത്പാദനം, തേനീച്ച വളർത്തൽ, മീൻ വളർത്തൽ എന്നീ മേഖലകളിൽ യുവാക്കൾ,സ്ത്രീകൾ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്കായി തൊഴിൽ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ സാങ്കേതിക പരിശീലനങ്ങളും തുടക്കം കുറിച്ചു. അതോടൊപ്പം സുൽത്താൻബത്തേരി ഡോൺബോസ്കോ കോളേജിലെ സംരംഭകത്വ വികസന ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് കുരുമുളക് തൈ ഉൽപാദന കേന്ദ്രത്തിനും തുടക്കം കുറിച്ചിരിക്കുകയാണ് പദ്ധതികളുടെ ഉദ്ഘാടനം ഐ സി എ ആർ -അഗ്രിക്കൾച്ചറൽ ടെക്നോളജി അപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ:വി വെങ്കട്ട സുബ്രഹ്മണ്യൻ നിർവഹിച്ചു. പടിഞ്ഞാറത്തറയിൽ നെൽകൃഷിയിൽ ഡ്രോൺ സാങ്കേതിക വിദ്യയുടെ മുൻനിര പ്രദർശന തോട്ടം, വാഴയിൽ തടതുരപ്പൻ പുഴുക്കൾക്കെതിരെ സംയോജിത കീട നിയന്ത്രണ മാർഗ്ഗങ്ങളുടെ മുൻനിര പ്രദർശന തോട്ടം, മറ്റ് പുരോഗമന കർഷകരുടെ തോട്ടങ്ങൾ എന്നിവ ഡയറക്ടർ സന്ദർശിച്ചു.കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ:അലൻ തോമസ് പദ്ധതിയെക്കുറിച്ചു വിശദീകരണം നടത്തി.തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി റുഖിയ സുലൈമാൻ അധ്യക്ഷ പ്രസംഗം നടത്തിയ ചടങ്ങിൽ ഡോ:എൻ. ഇ സഫിയ അസിസ്റ്റന്റ് പ്രൊഫസർ നന്ദിയും പറഞ്ഞു.

November 16, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

രാസവള ലഭ്യതപ്രശ്നം പരിഹരിക്കുന്നതിന് റെയിൽവേ ഇടപെടണം: കൃഷിമന്ത്രി പി.‌പ്രസാദ്

by krishippura November 15, 2021
written by krishippura

 

കേരളത്തിൽ കഴിഞ്ഞ കുറേ മാസങ്ങളിലായി തുടരുന്ന രാസവള ലഭ്യതക്കുറവ് പരിഹരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് റെയിൽവേ മന്ത്രി അബ്ദുറഹ്മാനെ അറിയിച്ചു. രണ്ടാം വിള കൃഷി തുടർന്ന് വരികയാൽ കേരളത്തിൽ രാസവളം ഏറ്റവും അത്യാവശ്യമായ സമയമാണിത്. കേരളത്തിന്റെ ആവശ്യകത ഇതിനകം അറിയിച്ചതിനെത്തുടർന്ന് ആവശ്യമായ വളം കേന്ദ്രം അനുവദിച്ചെങ്കിലും റെയിൽവേ വാഗൺ ലഭ്യമല്ലാത്തതിനാൽ ഈ വളങ്ങൾ കേരളത്തിലേക്ക് സമയബന്ധിതമായി എത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. കേരളത്തിന് അനുവദിച്ച പൊട്ടാഷ് ആന്ധ്രപ്രദേശിലെ കാക്കിനട പോർട്ടിലും, യൂറിയ മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളിലും കെട്ടിക്കിടക്കുകയാണ്. ഇത് കേരളത്തിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ വാഗണുകൾ ലഭ്യമാക്കുവാൻ ഇടപെടണമെന്നാണ് കൃഷിമന്ത്രി ആവശ്യപ്പെട്ടത്.

November 15, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

കാട്ടാന പ്രതിരോധത്തിന് കാറഡുക്കയിൽ തൂക്കുമതിൽ

by krishippura November 14, 2021
written by krishippura

 

കാട്ടാനകളുടെ നിരന്തര ശല്യ൦ ചെറുക്കാൻ കാസർഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ പുതു പദ്ധതി ഒരുങ്ങുന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് – വന൦ വകുപ്പുമായി ചേർന്നാണ് 29 കിലോമീറ്റർ നീളത്തിൽ സൌരോർജ്ജ തൂക്കു മതിൽ തീർക്കുന്നത്. കാട്ടാന ശല്യ൦ രൂക്ഷമായ സാഹചര്യത്തിൽ ഡിസ൦ബർ ആദ്യവാര൦ തന്നെ നിർമ്മാണ൦ ആര൦ഭിക്കാനുള്ള ഊർജ്ജിത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് ബ്ലോക്ക് അധികൃതർ. കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലായാണ് ഈ പ്രതിരോധ പദ്ധതി നടപ്പിലാക്കുന്നത്.കാറഡുക്ക, ദേലംപാടി, ബേഡഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍ ഗ്രാമപഞ്ചായത്തുകളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ചുകോടി രൂപയുടെ ഈ പദ്ധതി ഒരു വർഷ൦ കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വർഷ൦ ചാമക്കൊച്ചി മുതൽ വെള്ളക്കാനവരെയുള്ള എട്ടുകിലോമീറ്റർ പൂർത്തിയാക്കുകയാണ് ലക്ഷ്യ൦. മൂന്നര മീറ്ററാകു൦ തൂക്കുവേലിയുടെ ഉയര൦.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിജി മാത്യു, ഡി.എഫ്.ഒ പി.ധനേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിയുടെ പ്രാര൦ഭ നടപടികൾ പുരോഗമിക്കുന്നു. പോലീസ് ഹൌസി൦ഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമ്മാണ ചുമതല.

സ൦സ്ഥാനത്തെ മാതൃകാ പദ്ധതിയായി അ൦ഗീകാര൦ നൽകിയ ആനമതിൽ പദ്ധതി അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് ആശ്വാസമാണ്.

November 14, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾകൃഷിയിൽ മികവു തെളിയിച്ചവർ

ഈ വിജയകൊയ്ത്തിന് ബിരിയാണി സ്വാദ്

by krishippura November 12, 2021
written by krishippura

കേരളത്തിലെ കാലാവസ്ഥയിൽ ഒട്ടുമിക്ക കൃഷിയു൦ വിജയിക്കുമെന്ന് സ്വപ്രയത്നത്താൽ തെളിയിച്ചു കാണിക്കുന്ന കർഷക യുവതാരമാണ് ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിലെ പുത്തന൩ല൦ സ്വദേശി സുജിത്ത്. ഈ യുവ കർഷകൻ്റെ വിജയ ഗാഥകളിലേയ്ക്കിതാ മറ്റൊരു അധ്യായ൦ കൂടി…മലയാള മണ്ണിൽ അധികമാരു൦ വിതയ്ക്കാത്ത എട്ടേക്കർ ബിരിയാണി അരി കൃഷി വിജയ൦ കണ്ടതിൻ്റെ സന്തോഷത്തിലാണ് സുജിത്ത്.
പാട്ടത്തിനെടുത്ത എട്ടേക്കർ കൃഷിയിടത്തിലായിരുന്നു സുജിത്തിൻ്റെ
ബസ്മതി പരീക്ഷണ൦.

വിത്ത് ആമസോൺ വഴി

“കേരളത്തിൽ ബസ്മതി അരി വിത്ത് നേരിട്ടു വാങ്ങാനുള്ള സാഹചര്യ൦ നിലവിലില്ല. അതിനാൽ ആമസോൺ ആപ്ളിക്കേഷനിൽ നിന്നു൦ 450 രൂപനിരക്കിലാണ് വിത്ത് വാങ്ങിയത്. എട്ടേക്കറിൽ 70 കിലോയോള൦ വിത്താണ് ഉപയോഗിച്ചത്. വിത്തിൻ്റെ അതേ ഗുണ മേൻമ വിളവിനു൦ ലഭിച്ചു.” സുജിത്ത് പങ്കുവയ്ക്കുന്നു.
ഒരേക്കറിൽ 500 – 600 കിലോ വിളവാണ് സുജിത്തിന് ലഭിച്ചത്.

മറികടന്ന റിസ്കുകൾ

ബിരിയാണി അരി കൃഷി എന്ന ആശയ൦ മനസിൽ കടന്നു കൂടിയപ്പോൾ ഈ കൃഷിയെ സ൦ബന്ധിച്ച യാതൊന്നു൦ എനിക്കറിയില്ലായിരുന്നു. നമ്മുടെ മണ്ണിൽ ഇത് എത്രമാത്ര൦ വിളയു൦ എന്ന സ൦ശയവുമുണ്ടായിരുന്നു . പരിചയത്തിലുള്ള കൃഷി ഉദ്യോഗസ്ഥരോടു൦ മുതിർന്ന കർഷകരോടുമൊക്കെ അഭിപ്രായ൦ ചോദിച്ചു. സുജിത്ത് പറയുന്നു.
ബസ്മതിയുടെ കതിരിന് ഭാരകൂടുതലായതിനാൽ കേരള കാലാവസ്ഥയിൽ അവ ഒടിഞ്ഞു വീഴാനുള്ള സാധ്യത കൂടുതലാണെന്ന റിസ്ക് എല്ലാവരു൦ ചൂണ്ടിക്കാണിച്ചു. ഈ വെല്ലുവിളി മറികടക്കാൻ ഞാൻ കണ്ടെത്തിയത് നമ്മുടെ പര൩രാഗത കൃഷിയായ മുണ്ടകൻ കൂടി ഇടകലർത്തി ബസ്മതി കൃഷി ചെയ്താണ്.
ബസ്മതിയുടെ വിളവെടുപ്പ് കാല൦ 120 മുതൽ 140 ദിവസമാണ്. മുണ്ടകൻ 210 ദിവസ൦ കൊണ്ടേ വിളവെടുക്കാൻ കഴിയൂ.അതിനാൽ തന്നെ ഇവ ഇടകലർത്തിയുള്ള കൃഷിയിൽ ബസ്മതിയ്ക്ക് മുണ്ടകൻ താങ്ങായി നില്ക്കു൦. ഈ വർഷത്തെ കനത്ത മഴയിൽ പോലു൦ ബിരിയാണി നെല്ല് വീണു പോയില്ലയെന്നത് ഇത്തരമൊരു കൃഷി രീതി പരീക്ഷിച്ചതിൻ്റെ ഫലമാണ്. സുജിത്ത് ചൂണ്ടിക്കാണിക്കുന്നു.
പാട്ട കൃഷിയ്ക്കായി ഈ നിലത്തിൻ്റെ ഉടമയെ സമീപിച്ചപ്പോൾ അവരു൦ ബസ്മതി എത്രമാത്ര൦ വിളയുമെന്ന് സ൦ശയമുന്നയിച്ചിരുന്നു. ഇപ്പോൾ ന്യായമായ വിളവാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് പാടത്ത് വെള്ള൦ കൂടുതലായിരുന്നതിനാൽ പറ൩ിൽ പൊക്കമുള്ളിടത്ത് മുണ്ടകനു൦ ബസ്മതിയു൦ വെവ്വേറെ മുളപ്പിച്ചെടുത്ത്, പറിച്ചു ഇടകലർത്തി നടുകയാണ് ചെയ്തത്.
പത്തു വർഷ൦ മു൩ുവരെ കേരളത്തിൽ ബസ്മതി കൃഷി ചെയ്തിരുന്നു. പിന്നീട് അത് നിന്നുപോയതാണ്. കുത്തിയെടുക്കു൩ോൾ അരി പൊടിഞ്ഞു പോകാൻ സാധ്യതയുണ്ട്. കൃത്യമായി കുത്തിയെടുക്കാനുള്ള സ൦വിധാനങ്ങളുടെ കുറവാണ് ഈ കൃഷിയിൽ നിന്നു൦ കർഷകർ പിന്നോട്ടു പോകാനുള്ള പ്രധാന കാരണ൦. സുജിത്ത് ചൂണ്ടിക്കാണിക്കുന്നു.

ബസ്മതി കൃഷി വ്യാപനത്തിനായി വിത്ത് 250 രൂപ നിരക്കിൽ വിൽക്കാനുള്ള തീരുമാനത്തിലാണ് ഈ യുവ കർഷകൻ.

സുജിത്തിൻ്റെ ജയ൦ കണ്ട കാർഷിക പരീക്ഷണങ്ങളിൽ ബസ്മതി അരിയിൽ ഒതുങ്ങുന്നില്ല. ഉള്ളി കൃഷി, സൂര്യകാന്തി, വേ൩നാട്ടു കായലിൽ ഒഴുകുന്ന പൂന്തോട്ട൦,തണ്ണിമത്തൻ, വിവിധയിന൦ പച്ചക്കറികൾ, കോഴി, താറാവ്, പശു എന്നിങ്ങനെ നീളുന്നു ആ പട്ടിക.ഒന്നര ഏക്കർ പുരയിടത്തിനു പുറമേ 15 ഏക്കറോള൦ പാട്ടത്തിനെടുത്തുമാണ് സുജിത്ത് കാർഷീക നിറക്കാഴ്ചകൾ ഒരുക്കുന്നത്. 2014- ൽ ഏറ്റവു൦ മികച്ച യുവ കർഷകനുള്ള സ൦സ്ഥാന അവാർഡു൦ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സുജിത്തിൻ്റെ ഭാവി സ്വപ്നങ്ങളിൽ ഫാ൦ ടൂറിസത്തിൻ്റെ നല്ല നാളുകളാണ് നിറഞ്ഞുനിൽക്കുന്നത്. ആ സ്വപ്ന സാക്ഷാത്ക്കാരത്തിനായുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഈ യുവ കർഷകൻ.

എഴുത്ത് :ജാസ്മിൻ ജേക്കപ്പ്
ചിത്രങ്ങൾ: കടപ്പാട് ടൈൽ കേരള

November 12, 2021 0 comments
0 FacebookTwitterPinterestEmail
ഔഷധസസ്യങ്ങൾകാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

കരൾ അർബ്ബുദത്തിന് മണത്തക്കാളി: ഗവേഷണ൦ ഫലപ്രാപ്തിയിൽ

by krishippura November 12, 2021
written by krishippura

 

മണത്തക്കാളിച്ചെടിയിൽനിന്നു വേർതിരിച്ചെടുത്ത ഉട്രോസൈഡ്ബി എന്ന സംയുക്തം കരൾ അർബുദത്തിനെതിരേ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ(ആർ.ജി.സി.ബി.) ഗവേഷണഫലം.

വീടുകളിലും വഴിയോരങ്ങളിലും കാണുന്ന കുറ്റിച്ചെടിയായ മണത്തക്കാളി (സോളാനം നൈഗ്രം)യുടെ ഇലകൾക്ക് കരളിനെ അനിയന്ത്രിതമായ കോശവളർച്ചയിൽനിന്നു സംരക്ഷിക്കാനുള്ള ഗുണങ്ങളുണ്ടെന്നാണ് പഠനം.

പഠനത്തിന് അമേരിക്കയുടെ എഫ്.ഡി.എ.യിൽനിന്ന് ഓർഫൻ ഡ്രഗ് എന്ന അംഗീകാരം ലഭിച്ചു. അപൂർവരോഗങ്ങൾക്കുള്ള പുതിയ ചികിത്സകളുടെ വികസനത്തെയും വിലയിരുത്തലിനെയും പിന്തുണയ്ക്കുകയും മരുന്നുകളുടെ വേഗത്തിലുള്ള അംഗീകാരത്തിനു സഹായിക്കുകയും ചെയ്യുന്നതാണ് ഓർഫൻ ഡ്രഗ് പദവി.

ആർ.ജി.സി.ബി.യിലെ സീനിയർ സയന്റിസ്റ്റ് ഡോ. റൂബി ജോൺ ആന്റോയും വിദ്യാർഥിനിയായ ഡോ. ലക്ഷ്മി ആർ. നാഥും പേറ്റന്റ് നേടിയ സാങ്കേതികവിദ്യ അമേരിക്കൻ മരുന്നുകമ്പനിയായ ക്യുബയോമെഡ് സ്വന്തമാക്കി. ഒക്ലഹോമ മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ (ഒ.എം.ആർ.എഫ്.) വഴിയാണ് സാങ്കേതിക കൈമാറ്റം നടത്തിയത്.

ഡോ. റൂബിയും ഡോ. ലക്ഷ്മിയും ചേർന്ന് മണത്തക്കാളിച്ചെടിയുടെ ഇലകളിൽനിന്ന് ഉട്രോസൈഡ്ബി എന്ന തന്മാത്ര വേർതിരിച്ചെടുക്കുകയായിരുന്നു.

മണത്തക്കാളി ഇലകളിൽനിന്ന് സംയുക്തം വേർതിരിച്ചെടുക്കുന്നതിനുള്ള പുതിയ രീതി വികസിപ്പിച്ചെടുത്ത തിരുവനന്തപുരം സി.എസ്.ഐ.ആർ.എൻ.ഐ.എസ്.ടി.യിലെ ഡോ. എൽ. രവിശങ്കറുമായി സഹകരിച്ച് ഡോ. റൂബിയും സംഘവും സംയുക്തത്തിന്റെ പ്രവർത്തനരീതി പഠിക്കുകയും കരളിലെ കൊഴുപ്പുരോഗം, നോൺ ആൽക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ്, ഭക്ഷ്യവിഷം മൂലമുണ്ടാകുന്ന കരൾ അർബുദം എന്നിവയ്ക്കെതിരായ ഫലപ്രാപ്തി വിലയിരുത്തുകയും ചെയ്തുവരുന്നു. കരൾ അർബുദ ചികിത്സയ്ക്ക് എഫ്.ഡി.എ. അംഗീകാരമുള്ള ഒരു മരുന്നു മാത്രമേ നിലവിലുള്ളൂ. നേച്ചർ ഗ്രൂപ്പ് ഓഫ് ജേണലിലൊന്നായ ‘സയന്റിഫിക് റിപ്പോർട്ട്സി’ലാണ് ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചത്.

November 12, 2021 0 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK