• Home
KRISHIPPURA
keep your memories alive
നാട്ട് അറിവുകൾവിദഗ്ധര്‍ പറയുന്നു

മുടിയഴകിന് ഇത് കഴിച്ചാൽ മതി

by krishippura January 27, 2021
written by krishippura

ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു.ച്യവനപ്രാശത്തിലെയും,രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ചേർത്ത എണ്ണകൾ ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. പ്രധാനമായും കായകളാണ് ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേർ, തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്.നെല്ലിക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. ആദ്യം കയ്പിക്കുകയും പിന്നീട് മധുരം പകരുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരുണ്ട്.ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ് ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ് അതേപോലെ തന്നെ ആരോഗ്യത്തിനും നമ്മുടെ എന്നാല്‍ നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ പറ്റി വളരെ കുറച്ചുപേര്‍ക്കു മാത്രമേ അറിയുകയുള്ളു.

ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും സഹായകരമാകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഇന്‍ഫെക്ഷന്‍, ബാക്ടീരിയ തുടങ്ങിയവയെ അകറ്റാനും നെല്ലിക്ക സഹായിക്കും. ഇവിടെ നമ്മുക്ക് നെല്ലിക്ക ജ്യൂസാക്കി കുടിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന്‍ നോക്കാം.

*നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്.

*രാവിലെ വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മുഖം തിളങ്ങാന്‍ സഹായിക്കും.

നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാൽ അഴുക്ക് കൊളസ്ട്രോളിന്‍റെ ലെവൽ കുറക്കുകയും നല്ല കൊളസ്ട്രോൾ ലെവൽ ഉയര്‍ത്തുകയും ചെയ്യും.

*നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.

*ചൂടുകാലത്ത് നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും.

*നെല്ലിക്കയിലുള്ള മെഡിസിനൽ, തെറാപ്പി ഗുണങ്ങൾ പനി, ജലദോഷം പോലുള്ള രോഗങ്ങൾ ശമിപ്പിക്കാൻ ഉത്തമമാണ്.

*നെല്ലിക്കാ ജ്യൂസ് നിരന്തരം കുടിക്കുന്നതു വഴി കണ്ണിന്‍റെ കാഴ്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യും .

ഇവിടെ കൊടുത്തിരിക്കുന്നത് നെല്ലിക്കാ ജ്യൂസ് ദിവസവും കുടിക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങള്‍ മാത്രമാണ്. ഇതില്‍ നിന്നു തന്നെ വ്യക്തമാണ് നെല്ലിക്കയും അതിന്‍റെ ജ്യുസും നമ്മുക്ക് എത്രത്തോളം ഗുണകരമാണ്. അതുകൊണ്ടുതന്നെ നെല്ലിക്കയുടെ ജ്യൂസും ദിവസവും കുടിയ്ക്കുന്നത് നല്ലതാണ്

വിവിധ ഇനങ്ങള്‍

വളരെ ജനിതക വ്യത്യാസങ്ങളുള്ള മരമാണ് നെല്ലി. അത്യുദ്പാന ശേഷിയുള്ളതും നന്നായി കായ്ക്കുന്നതുമായ ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ചമ്പക്കാടന്‍ ലാര്‍ജ്, ബനാറസി, കൃഷ്ണ, കഞ്ചന്‍ എന്നിവയാണ് മറ്റ് ഇനങ്ങള്‍. ചെറിയ കായുണ്ടാകുന്ന നെല്ലിയാണ് പോഷകഗുണമുള്ളതായി പറയപ്പെടുന്നത്്. ചമ്പക്കാട് ലാര്‍ജ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ചതാണ്.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

January 27, 2021 5 comments
0 FacebookTwitterPinterestEmail
കാർഷിക ആനുകുല്യങ്ങൾമൃഗസംരക്ഷണം

സംസ്ഥാനം പാലുത്പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടി; മന്ത്രി അഡ്വ. കെ. രാജു

by krishippura January 27, 2021
written by krishippura

മില്‍മ മലപ്പുറം ഡെയറി പ്രൊജക്ട് ഒന്നാംഘട്ട സമര്‍പ്പണം, പാല്‍പ്പൊടി ഫാക്ടറി ശിലാസ്ഥാപനം, വയനാട് ഡെയറിയിലെ കണ്ടന്‍സിംഗ് പ്ലാന്‍റ് ഉദ്ഘാടനവും ഫെബ്രുവരി 9 ന് തിരുവനന്തപുരം: സംസ്ഥാനം പാലുത്പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടിയതായി ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പ്രഖ്യാപിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനുവരിവരെയുള്ള കണക്കനുസരിച്ച് 14.20 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മില്‍മ സംഭരിക്കുന്നതെന്നും കൊവിഡ് കാല പ്രതിസന്ധിയെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ വിപണനം പ്രതിദിനം ശരാശരി 13.25 ലക്ഷം ലിറ്ററില്‍ എത്തി നില്‍ക്കുകയാണ്. 2019-20 സാമ്പത്തിക വര്‍ഷം കേരളത്തില്‍ മില്‍മ സംഭരിച്ചിരുന്നത് ശരാശരി പ്രതിദിനം 12.5 ലക്ഷം ലിറ്റര്‍ പാലായിരുന്നു. പ്രതിദിന വിപണന ശരാശരി 13.37 ലക്ഷം ലിറ്ററുമായിരുന്നു. വിപണനത്തിനുവേണ്ട അധിക പാലിനായി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ആവിന്‍, കെ.എം.എഫ് പോലെയുള്ള സഹകരണ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചിരുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷീര വ്യവസായ പദ്ധതിയിലുള്‍പ്പെടുത്തി മലപ്പുറത്തെ മൂര്‍ക്കനാട് നിര്‍മ്മിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറിയുടെ ശിലാസ്ഥാപനവും മലപ്പുറം ഡെയറി പ്രൊജക്ടിന്‍റെ ഒന്നാം ഘട്ട സമര്‍പ്പണവും വയനാട് ഡെയറിയിലെ മില്‍ക്ക് കണ്ടന്‍സിംഗ് പ്ലാന്‍റിന്‍റെ ഉദ്ഘാടനവും ഫെബ്രുവരി 9 ചൊവ്വാഴ്ച നടക്കുമെന്ന് മന്ത്രി അറിയിച്ചു. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് ഡെയറി കോമ്പൗണ്ടില്‍ വച്ച് ഉച്ചയ്ക്ക് 2 മണിക്ക് ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനങ്ങള്‍ നിര്‍വ്വഹിക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, പികെ കുഞ്ഞാലിക്കുട്ടി എംപി, മങ്കട എം.എല്‍.എ. ടി. എ. അഹമ്മദ് കബീര്‍ എന്നിവര്‍ സന്നിഹിതനായിരിക്കും. അതേ വേദിയില്‍ വീഡിയോ കൊണ്‍ഫെറന്‍സിലൂടെയാണ് വയനാട് ഡെയറിയിലെ കണ്ടന്‍സിംഗ് പ്ലാന്‍റിന്‍റെ ഉദ്ഘാടനവും നടക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലബാറിലെ പാല്‍ സംഭരണം വിപണനത്തേക്കാള്‍ 1.26 ലക്ഷം കൂടുതലായിരുന്നു. മലബാറിലെ അധികമുള്ള പാല്‍ തിരുവനന്തപുരം, എറണാകുളം യൂണിയനുകള്‍ക്ക് നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ ഈ വര്‍ഷം സര്‍ക്കാര്‍ പ്രോത്സാഹനം കൊണ്ടുള്ള ക്ഷീരമേഖലയിലെ ഉണര്‍വ്വ്, മറ്റു തൊഴില്‍ മേഖലയിലെ പ്രതിസന്ധികള്‍ എന്നിവയാല്‍ മലബാര്‍ മേഖലാ യൂണിയനില്‍ പാല്‍ സംഭരണം വര്‍ദ്ധിച്ച് പ്രതിദിനം 2.12 ലക്ഷം ലിറ്റര്‍ പാല്‍ അധികമുള്ള സ്ഥിതിയാണ്. ഈ അവസ്ഥയിലാണ് മില്‍മയ്ക്ക് സ്വന്തമായി മലബാറില്‍ പാല്‍പ്പൊടി ഫാക്ടറിയെന്നത് പ്രസക്തമാകുന്നത്. വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ വികസന പദ്ധതിയുടെ ഭാഗമായാണ് പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് പൊതുമേഖലയിലെ ആദ്യ ബൃഹദ് സംരംഭമാണിത്. ആധുനിക രീതിയിലുളള യന്ത്രങ്ങളും ഏറ്റവും പുതിയ തെര്‍മല്‍ വേപ്പര്‍ റീകംപ്രെഷന്‍ ടെക്നോളജിയും ഉപയോഗിച്ച് ഒരു വര്‍ഷത്തിനകം 10 മെട്രിക് ടണ്‍ ഉല്പാദനശേഷിയുളള പാല്‍പ്പൊടി നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

53.93 കോടി രൂപ ആകെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 15.50 കോടി രൂപ സംസ്ഥാന ക്ഷീര വികസന വകുപ്പ് വിഹിതമായും 32.72 കോടി രൂപ ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് വിഹിതമായും 5.17 കോടി രൂപ മലബാര്‍ മേഖലാ യൂണിയന്‍ വിഹിതമായും വകയിരുത്തിയിട്ടുണ്ട്. മലപ്പുറം ഡെയറി പ്രോജക്റ്റിന് 1 ലക്ഷം ലിറ്റര്‍ ശേഷിയാണുള്ളത്. ഇതിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ ഫാക്ടറിയുടെ സൗകര്യങ്ങള്‍ പാല്‍പ്പൊടി ഫാക്ടറിക്ക് സംയുക്തമായി പങ്കിട്ട് ഉപയോഗിക്കാനാകുമെന്നതിനാല്‍ നിര്‍മാണ ചിലവ് കുറയ്ക്കാനാകും. കേരളത്തില്‍ പാലുല്‍പ്പാദനം ഏറ്റവും കൂടുതലുളള ജില്ലകളിലൊന്നും കേന്ദ്ര സര്‍ക്കാര്‍ ക്ഷീര സൗഹൃദ ജില്ലകളിലൊന്നായി സംസ്ഥാനത്തു നിന്നും തെരഞ്ഞെടുത്തതുമായ വയനാട് ജില്ലയില്‍ മണിക്കൂറില്‍ 3000 ലിറ്റര്‍ ശേഷിയുളള മില്‍ക്ക് കണ്ടന്‍സിംഗ് പ്ലാന്‍റാണ് സ്ഥാപിച്ചിരിക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്നും 310 ലക്ഷം രൂപയും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ധനസഹായമായി യൂണിയന് അനുവദിച്ച തുകയും യൂണിയന്‍റെ സ്വന്തം ഫണ്ടായി 120 ലക്ഷം രൂപയും ഉപയോഗിച്ചാണ് വയനാട് ഡെയറിയില്‍ മില്‍ക്ക് കണ്ടന്‍സിംഗ് പ്ലാന്‍റിന്‍റെ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുളളത്.

ഈ മില്‍ക്ക് കണ്ടന്‍സിംഗ് പ്ലാന്‍റില്‍ ഉല്പാദിപ്പിക്കുന്ന കണ്ടന്‍സ്ഡ് മില്‍ക്ക് ഉപയോഗിച്ച് മില്‍ക്ക് പേഡ പോലുളള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനം ത്വരിതപ്പെടുത്താന്‍ കഴിയും. കേരളത്തില്‍ സഹകരണ മേഖലയില്‍ ആദ്യമായി സ്ഥാപിച്ചിട്ടുളള കണ്ടന്‍സിംഗ് പ്ലാന്‍റാണിത്. ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ തന്നെ പാലുത്പ്പാദനത്തില്‍ സംസ്ഥാനത്തിന് സ്വയം പര്യാപ്തത നേടാനായതായും മടങ്ങിയെത്തിയ പ്രവാസികളും ക്ഷീര മേഖലയുടെ മഹത്വം തിരിച്ചറിഞ്ഞ് മേഖലയിലേക്ക് പ്രവേശിച്ചതിനാല്‍ സ്വയംപര്യാപ്തത നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് പാലിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും മലപ്പുറത്തെ മൂര്‍ക്കനാട് നിര്‍മ്മിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണശാല കേരളത്തിന്‍റെ അഭിമാന പദ്ധതിയാണെന്നും മില്‍മ മലബാര്‍ മേഖലാ ക്ഷീരോത്പ്പാദക യൂണിയന്‍ ചെയര്‍മാന്‍ കെ. എസ്. മണി പറഞ്ഞു. മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ.പാട്ടീല്‍ സുയോഗ് സുഭാഷ് റാവുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

January 27, 2021 1,579 comments
0 FacebookTwitterPinterestEmail
Uncategorizedകാർഷിക ആനുകുല്യങ്ങൾമൃഗസംരക്ഷണം

സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ വിവിധ കൃഷി വികസന പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

by krishippura January 25, 2021
written by krishippura

സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം വയനാട് ജില്ലയില കൃഷിഭവനുകൾ മുഖേന നടപ്പിലാക്കുന്ന വിവിധ കൃഷി വികസന പദ്ധതികൾക്ക്’ എല്ലാ വിഭാഗം കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്റ്റോബറി, വാഴ, പപ്പായ ക്യഷിയക്ക് ഒരു ഏക്കറിന് 40% വരെ സബ്സിഡിയും ഫലവ്യക്ഷ തൈകൾ, പച്ചക്കറി (ഫൈബ്രിഡ്), ഇഞ്ചി, മഞ്ഞൾ കുരുമുളക് എന്നിവ കൃഷി ചെയ്യുന്നതിനും മുതൽ മുടക്കിന്റെ 40%, ജലസേചന കുളം നിർമ്മാണത്തിന് 1200 ക്യുബിക് മീറ്റർ വരയുളളയ്ക്ക് രൂപ. 90000/- വരെയും, കാട് വെട്ടി യന്ത്രം, ചെയിൻസോ, പവർ ടില്ലർ, പവർ സപ്രെയർ തുടങ്ങിയവയ്ക്ക് 50% വരെയും, ഒരു ലക്ഷം രൂപ മുതൽ മുതൽ മുടക്കുളള ആന്തൂറിയം, ഓർക്കിഡ് തുടങ്ങിയ പുഷ്പകൃഷി യൂണിറ്റിന് രൂപ, 40000/ 18400/- പദ്ധതിയുടെ മാർഗ നിർദ്ദേശം പാലിച്ചു കൊണ്ട് ലഭിക്കും. ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ജില്ലയിലെ അതാത് ക്യഷിഭവനിൽ 2021 ജനുവരി 30 നുളളിൽ സമർപ്പിക്കാവുന്നതാണ്.

January 25, 2021 6 comments
0 FacebookTwitterPinterestEmail
കാർഷിക ആനുകുല്യങ്ങൾ

കാര്‍ഷിക യന്ത്രങ്ങക്ക് 40% മുതല്‍ 80% വരെ സബ്സിഡി; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

by krishippura January 23, 2021
written by krishippura

കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാനായി കൃഷിവകുപ്പ് 40% മുതല്‍ 80% വരെ സബ്സിഡി നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കൊയ്ത്ത് മുതല്‍ സംസ്കരണം വരെയുള്ള യന്ത്രങ്ങളും ഉപകരണങ്ങളും 40% മുതല്‍ 80% വരെ സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാവും. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് സഹായം ലഭ്യമാക്കുന്നത്. അപേക്ഷയുടെ നിജസ്ഥിതി ട്രാക്ക് ചെയ്യുവാനുള്ള സംവിധാനവും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. കര്‍ഷക സംഘങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, കര്‍ഷക തൊഴിലാളികള്‍, സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്കും സഹായം ലഭിക്കും. ആധാര്‍കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ അനുബന്ധ രേഖകളും സമര്‍പ്പിക്കേണ്ടതാണ്. ഉത്പാദകര്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും ഉത്പാദക കമ്പനികള്‍ക്കും രജിസ്ട്രേഷന് പ്രത്യേക ഓപ്ഷനുണ്ട്. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിര്‍മ്മാതാക്കളുടെയും ഡീലര്‍മാരുടെയും കയ്യില്‍ നിന്നും താല്‍പര്യമുള്ള യന്ത്രം തിരഞ്ഞെടുക്കുവാന്‍ സൗകര്യമുണ്ട്. ഇതിനായി www.agrimachinery.nic.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അതാത് ജില്ലകളിലെ അസിസ്റ്റന്‍റ് എക്സി.എഞ്ചിനിയറുടെ കാര്യാലയത്തില്‍ നിന്നും ലഭ്യമാണ്. 15 എച്ച്.പി.വരെയുള്ള പോര്‍ട്ടബിള്‍ ഇറിഗേഷന്‍ പമ്പ്സെറ്റുകള്‍ 1 എച്ച്.പിക്ക് 0.018 ലക്ഷം എന്ന നിരക്കില്‍ സബ്വേഴ്സബിള്‍ പമ്പുകള്‍ക്കും ഇലക്ട്രിക് പമ്പുസെറ്റുകളുടെ റിമോട്ട് മോട്ടോര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ധനസഹായമുണ്ട്. തിരുവനന്തപുരം : 0471 2482022, കൊല്ലം : 0474 2795434, പത്തനംതിട്ട : 0473 4252939, ആലപ്പുഴ : 0477 2268098, ഇടുക്കി : 0484 2228522, കോട്ടയം : 0481 2561585, എറണാകുളം : 0484 2301751, തൃശൂര്‍ : 0487 2325208, പാലക്കാട് : 0491 2816028, മലപ്പുറം : 0483 2848127, കോഴിക്കോട് : 0495 2723766, വയനാട് : 0493 6202747, കണ്ണൂര്‍ : 0497 2725229, കാസര്‍കോട് : 0499 4225570.

January 23, 2021 0 comments
0 FacebookTwitterPinterestEmail
നാണ്യവിളകൾവിദഗ്ധര്‍ പറയുന്നു

കാപ്പികൃഷിയെ ദോഷകരമായി ബാധിക്കുന്ന കീടങ്ങളും രോഗങ്ങളും

by krishippura January 23, 2021
written by krishippura

കാപ്പികൃഷിയ്ക്ക് ഏററവും നാശനഷ്ടം വരുത്തുന്നതും ഇലത്തുരുമ്പ്, കരിംചീയൽ എന്നീ രണ്ട് കുമിൾ രോഗങ്ങളാണ്.

ഇലത്തുരുമ്പ് രോഗം

കാപ്പിച്ചെടിയെ ബാധിക്കുന്ന ഏറ്റവും പ്രധാന രോഗമാണ് ഇലത്തുരുമ്പ്. ഹെമീലിയ,വാറാട്രിക്സ് എന്ന് പേരായ കുമിളാണ് രോഗഹേതു. അറബിക്കകൊപ്പിയിൽ വലിയ നാശം വരുത്തിവയ്ക്കുന്നു ഇൗ രോഗം ഇന്ത്യയിൽ ആദ്യമായി 1870 ൽ ആണ് രേഖപ്പെടുത്തിയത്. അ രോഗം നിമിത്തം കാപ്പിവിളവിൽ 50 മുതൽ 60 ശതമാനം വരെ നഷ്ടം സംഭവിക്കാം.രോഗബാധ ഇലകളിൽ പ്രത്യക്ഷമാകുന്നു. ഇലയുടെ അടിഭാഗത്ത് ചെറിയ ഇളംമഞ്ഞനിറമുളള പുളളിക്കുത്തുകൾ കാണുന്നു. ഇത് ക്രമേണ ഒന്ന് ചേർന്ന് ഇല കൊഴിയാനുംതുടർച്ചയായ ഇലകൊയിയൽ പെടിയുടെ തുടർന്നുള്ള വളർച്ചയെയും വിളവിനെയും പ്രതികൂലമായി ബാധിക്കുകയ്യും ചെയ്യും.രോഗബാധയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ വളരുന്ന കാപ്പിച്ചെടികൾക്ക് 2.5 ശതമാനം ബോർഡോ മിശ്രിതമോ 0.03 ശതമാനം പ്ലാന്റ് വാക്സ് 20 ഇ. സിയോ വർഷത്തിൽ മൂന്നു പ്രവശ്യമായി തളിക്കുക. 0.5 ശതമാനം ബോർഡോ മിശ്രിതം ഫെബ്രുവരി മാർച്ചിൽ
പൂവിരിയുന്നതിന് മുമ്പോ പൂവിരിഞ്ഞതിന് ശേഷമോ തളിക്കാം, മേയ് ജൂണിൽ പൂവിരിയുന്നതിന് മുമ്പ് പ്ലാന്റ് വാക്സോ ബോർഡോ മിശ്രിതം ജൂലൈ ആഗസ്തിലെ ഒരു ഇടക്കാല വളമായി തളിക്കാം.

കരിംചീയൽ

ശരിയായ രീതിയിൽ വെളിച്ചവും വായുവും കടക്കാത്ത ഇൗർപ്പാംശം കാപ്പിത്തോട്ടങ്ങളിലാണ് കരിംചീയൽ എന്ന കുമിൾ രോഗം ഏറെയും ഉണ്ടാകുന്നത് കുമിളിന്റെ ഉപദ്രവം കൊണ്ട് ഇലകളും തണം കായകളും ഒക്കെ കറുത്തു ചീയുന്നു. കാപ്പികൾ ധാരാളമായി കൊഴിയുകയും ഇലകൊഴിച്ചിൽ സംഭവിക്കുകയും ചെയ്യുന്നു. കനത്ത നഷ്ടംവരുത്തിവയ്ക്കുന്ന രോഗം കൂടിയാണ് കരിംചീയൽ. രോഗസാധ്യതയുള്ള പ്രദേശങ്ങളിൽ മഴവരുന്നതിന് മുമ്പുതന്ന ഒരു ശതമാനം ബോർഡോ മിശ്രിതം കൊണ്ട് നന്നായി തളിക്കണം. രോഗബാധ കാണുന്ന ശിഖരങ്ങളും മററും യഥാസമയം നീക്കം ചെയ്ത് കത്തിച്ച് കളയുക തന്നെ വേണം ബോർഡോ മിശ്രിതം തുടരാം.
ശ്രതുപാണികൾ കാപ്പിക്യഷിയ്ക്ക് ഉപ്രദവം വരുത്തുന്ന പ്രധാന ശത്രപാണികൾ വെളളമൂത്ത കാത്തുരപ്പൻ, ചിലതണ്ട് തുരപ്പൻ, വെളളത്തണ്ട് തുരപ്പൻ, മുഞ്ഞ എന്നിവയാണ്.

വെളളമുഞ്ഞ

വയനാട്ടിലെ കാപ്പിത്തോട്ടങ്ങളിൽ വെളളമുഞ്ഞ ഒരു സ്ഥിരം ശല്യക്കാരനാണ്. പൂങ്കുല,കായ്, ഇല, ഇളം തണ്ടുകൾ എന്നിവയിൽ നിന്ന് നീരൂറി കുടിക്കുന്ന, തൻനിമിത്തം പൂമൊട്ടുകളും കായ്ക്കളും പൊഴിയുന്നു. വേനൽക്കാലത്താണ് മുത്തശല്യം രൂക്ഷമാകുന്നത്.തണൽ വളരെ കുറഞ്ഞുപോയ തോട്ടങ്ങളിൽ മുഞ്ഞബാധയ്ക്ക് സാധ്യത കൂടും. ഉറുമ്പുകളാണ് മുഞ്ഞയെ ഒരു ചെടിയിൽ നിന്ന് മറെറാരു ചെടിയിലേയ്ക്ക് കൊണ്ട്പോകുന്നത്. മുഞ്ഞ ബാധിച്ച ചെടികളിൽ അത് പ്രസവിക്കുന്നു മധുരസം കൂടിക്കാൻ ആണ്.ഉറുമ്പുകൾ അവയാടൊപ്പം കൂടുന്നത്. ഇവിടെ കറുത്ത ഒരു തരം കുമിളും പററിക്കൂടും.തോട്ടത്തിൽ ആവശ്യത്തിന് തണൽ നൽകുക എന്നതാണ് പ്രധാന കീടനിയന്ത്രണ മാർഗ്ഗം. മുഞ്ഞബാധ തടയാൻ ആദ്യം ഉറുമ്പുകളെ നശിപ്പിക്കണം. ഇതിന് മാലത്തയാൺ 6 ശതമാനം ക്വിനാൽഫോസ് 10 ശതമാനം എന്നിവയിലൊന്ന് ഉറുമ്പു പല കാപ്പിയുടെയും തണൽമരങ്ങളുടെയും ചുവട്ടിൽ വിതറണം. ഫോളിത്തിയോൺ 50 ഇ, സി (300 മില്ലി) എന്നിവയിലൊന്ന് 200 ലിററർ വെളളത്തിൽ 200 മില്ലി ലിററർ പശയും ചേർത്ത് നന്നായി കലക്കി തളിക്കണം, വേരിൽ മുഞ്ഞബാധയുണ്ടന്ന് സംശയിക്കുന്നുവെങ്കിൽ ഈ മരുന്ന് ഇതേയളവിൽ വേര് നനയത്തക്കവണ്ണം ഒഴിച്ച് കൊടുത്താൽ മതി.

കായ്തുരപ്പൻ

തണൽ കൂടുതലുളള തോട്ടങ്ങളിലാണ് കായ്തുരപ്പന്റെ ഉപ്രദവം രൂക്ഷമായികാണുന്നത്,പ്രത്യേകിച്ച് റോബസ്ററാ കാപ്പിയിലാണ് ഇതിന്റെ ശല്യം അധികമാകുന്നത്, പരിപ്പുറച്ച കാപ്പിയിൽ തുരങ്കമുണ്ടാക്കി മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴു തുരങ്കങ്ങളുണ്ടാക്കി ഉളളിലെ പരിപ്പ്’തിന്ന് ജീവിക്കുന്നു.വിളവെടുപ്പ് കൃത്യസമയത്ത് നടത്തുക, പൂർണമായും നടത്തുക, ചെടിയിലോ നിലത്താവിളഞ്ഞ കായ്ക്കൾ നിർത്താതിരിക്കുക എന്നിവയാണ് പ്രധാന രോഗനിയന്ത്രണ നടപടി. താഴെ
വീണ് കിടക്കുന്ന കാപ്പിക്കായ്കൾ പൂർണമായും പെറുക്കിയെടുത്ത് നശിപ്പിക്കണം. കീടനാശിനി
പ്രയോഗം ആവശ്യമെങ്കിൽ എൻഡോസൾഫാൻ 35 ഇ. സി (340 മില്ലി) 200 ലിററർ വളളത്തിൽ 200 മില്ലി പശയും ചേർത്ത് കീടബാധയുളള ചെടികളിൽ മാത്രം പ്രയർ ഉപയോഗിച്ച്തളിക്കണം,

ചില്ല തണ്ടുതുരപ്പൻ

റോബറയാണ് ചില്ല തണ്തുരപ്പൻ പ്രധാനമായും ഉപദ്രവിക്കുന്നത്. പെൺവണ്ടുകൾ ഇളംതണ്ടുകൾ തുരന്ന് മുട്ടയിടുന്നു. തണ്ടുകൾ ഉണങ്ങുന്നു. ചെടികളുടെ വളർച്ച ആരംഭിക്കുന്ന, സെപ്ററംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇവയുടെ ആക്രമണം കടുതലായികാണുന്നത്.തണൽ ആവശ്യത്തിന് നിയന്ത്രിച്ച് നിർത്തിയും നീർവാർച്ചാ സൗകര്യം വർദ്ധിപ്പിക്കുകയും കീടശല്യം നിയന്ത്രിക്കാം.

വെളളത്തണുതുരപ്പൻ

ഏപ്രിൽ- മേയ്, ഒക്ടോബർ ഡിസംബർ എന്നീ മാസങ്ങളിലാണ് ഇവയുടെ ആക്രമണം രൂക്ഷമാകുക. പെൺ വണ്ട് തായ്ത്ത്തടിയുടെയും ശാഖകളുടെയും വിളളലുകളിലും മററുംമുട്ടകളിടും. മുട്ടവിരിഞ്ഞിറങ്ങുന്ന പുഴു തടിയിൽ തുരങ്കങ്ങളുണ്ടാക്കുന്നു. ക്രമേണ ചെടിവാടാനും ഉണങ്ങാനും തുടങ്ങുന്നു. തണൽ കമീകരിക്കുക, കീടബാധയുള്ള ചെടികൾ വെട്ടി നശിപ്പിക്കുക എന്നിവയാണ് പ്രാഥമിക നിയന്ത്രണ വിധികൾ. തടിയിൽ ചുണ്ണാമ്പ് പശപോലാക്കി തേച്ച് പിടിപ്പിച്ചാൽ കീടബാധ കുറയ്ക്കാം. ഏപ്രിൽ മേയ് മാസങ്ങളിൽ ലിൻഡേൻ 20 ഇ, സി, 1300 മില്ലി ലിററർ വെളളത്തിൽ ചേർത്ത് 200 ലിററർ പശയുമായി കലർത്തി പ്രധാന തടിയിലും ശാഖകളിലും തേച്ച്പിടിപ്പിക്കുകയോ തളിക്കുകയോ ചെയ്യാം വേപ്പെണ്ണ തളിക്കുന്നതും നല്ലതാണ്.

മുഞ്ഞകൾ

മുഞ്ഞ രണ്ട് തരമുണ്ട്. ഇളം പച്ച നിറമുളള പച്ചമഞ്ഞയും തവിട്ട് നിറമുളള, തവിട്ട്തത്തയും. വേനൽ കാലത്താണ് ഇവയുടെ ഉപദ്രവം രൂക്ഷമാകുന്നത്. ഇവ പൊടികളുടെ മ്യദുല ഭാഗങ്ങളിൽ നിന്ന് നീരൂററികുടിക്കുന്നു. അങ്ങനെ ചെടികൾ കാണിക്കുന്നു.
നേരത്തെ സൂചിപ്പിച്ചത് പോലെ ഉറുമ്പുകളാണ് മുഞ്ഞയുടെ വാഹകർ. അതിനാൽ ഉറുമ്പിൻ കൂടുകൾ നശിപ്പിക്കണം. തവിട്ട് മുഞ്ഞയെ നിയന്ത്രിക്കാൻ എക്കാലക്സ് 25 ഇ സി (300.മില്ലി) ഫോളിത്തിയോൺ 50 ഇ. സി (300 മില്ലി) എന്നിവയാണ് 200 ലിററർ വെളളത്തിൽ 200 മില്ലിപശയും പയർ ഉപയോഗിച്ച് തളിക്കണം. പച്ചമുഞ്ഞയെ നിയന്ത്രിക്കാൻ എക്കാലക്സ് 25 ഇ, സി (120 മില്ലി) ഫോളിത്തിയോൺ 50 ഇ. സി (100 മില്ലി) ഇവയിലൊന്ന് 200 ലിററർ മില്ലി പശയും ചേർത്ത് തളിക്കുക.

January 23, 2021 1 comment
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടം

കേരളത്തിന്റെ സ്വന്തം കരിമീന്‍

by krishippura January 23, 2021
written by krishippura

രുചിയുടെ കാര്യത്തില്‍ പേരുകേട്ട മത്സ്യമാണ് കേരളത്തിന്റെ സ്വന്തം കരിമീന്‍. വിപണിയിയില്‍ മികച്ച മുന്നേറ്റമുള്ള മത്സ്യങ്ങളിലൊന്നായ കരിമീനിനെ നാച്വറല്‍ കുളങ്ങളും പാറക്കുളങ്ങളിലും അനായാസം വളര്‍ത്തി വരുമാനമാര്‍ഗമാക്കാവുന്നതേയുള്ളൂ. പരിചരണവും പരിരക്ഷയും അല്പം കൂടുതല്‍ വേണമെന്നു മാത്രം. ഒരു സെന്റില്‍ പരമാവധി 100 എണ്ണത്തിനെ വളര്‍ത്താം. 50 പൈസാ വലുപ്പത്തിലുള്ള കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഉപയോഗിക്കുന്നതാണ് മരണനിരക്ക് കുറയ്ക്കാന്‍ ഏറ്റവും നല്ലത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഗ്രേഡ് ചെയ്ത് വളര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. അതായത് മൂന്നു മാസം പ്രായമാകുമ്പേഴേക്കും കരിമീനുകളെ കേജ് സിസ്റ്റത്തിലാക്കി വളര്‍ത്തണം. ഇതുവഴി പ്രജനനത്തിനു തയാറാകാതെ നല്ല വളര്‍ച്ച നേടാന്‍ കരിമീനുകള്‍ക്കു കഴിയും. എട്ടു മാസമാണ് വളര്‍ച്ചാ കാലയളവെങ്കിലും ആറാം മാസം മുതല്‍ ഇത്തരത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങളെ വിപണിയിലെത്തിക്കാം. സീസണില്‍ കിലോഗ്രാമിന് 400-450 രൂപയാണ് മാര്‍ക്കറ്റ് വില.

പ്രജനനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേജ് സിസ്റ്റം ആവശ്യമില്ല. നാലാം മാസം മുതല്‍ (70ഗ്രാം തൂക്കം) മുട്ടയിട്ടു തുടങ്ങും. നാലടിയെങ്കിലും വെള്ളത്തിന് ആഴമുണ്ടായിരിക്കണം. അടിത്തട്ടിലെ ചെളിയില്‍ കുഴിയുണ്ടാക്കിയാണ് കരിമീന്‍ മുട്ടയിടുക. ഡിസംബര്‍ജനുവരിയാണ് പ്രജനനകാലം. ഒരു തവണ 500-800 കുഞ്ഞുങ്ങള്‍ വരെയുണ്ടാകും. മുട്ടയിടുന്നതുമുതല്‍ മാതാപിതാക്കളുടെ സംരക്ഷണമുള്ളതിനാല്‍ ഇതില്‍ നല്ലൊരു ശതമാനം കുഞ്ഞുങ്ങളും വളര്‍ന്നുകിട്ടും. കരിമീനിന്റെ ഒരു കുഞ്ഞിന് 25 രൂപ വരെ മാര്‍ക്കറ്റ് വിലയുണ്ട്. സിമന്റ് കുളങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കി പ്രജനനം നടത്തുമെങ്കിലും നാച്വറല്‍ കുളങ്ങളോ പാറക്കുളങ്ങളോ ആണ് കരിമീനുകള്‍ക്ക് വളരാനും പ്രജനനത്തിനും ഏറ്റവും അനുയോജ്യം.

വെള്ളത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളോട് വളരെവേഗം പ്രതികരിക്കുന്ന മത്സ്യമാണ് കരിമീന്‍. ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കാന്‍ കഴിയുമെന്നത് കരിമീനിന്റെ പ്രധാന പ്രത്യേകതയാണ്. എന്നാല്‍, പിഎച്ച് 6നു താഴെപ്പോയാല്‍ പെട്ടെന്നു ചാകും. ഫ്‌ളോട്ടിംഗ് ഫീഡ് നല്കി ശീലിപ്പിച്ചാല്‍ കരിമീനുകള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കും. കൂടാതെ കപ്പ ഉണങ്ങി പൊടിച്ചു നല്കുകയോ തേങ്ങാപ്പിണ്ണാക്ക് തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം പിറ്റേദിവസം വെള്ളമൂറ്റിക്കളഞ്ഞിട്ട് നല്കുകയോ ചെയ്യാം. ജോഡി തിരിഞ്ഞ കരിമീനുകള്‍ക്ക് 300 രൂപയോളം വിലയുണ്ട്. ഇവയെ നാച്വറല്‍ കുളങ്ങളില്‍ നിക്ഷേപിച്ചാല്‍ 20ാം ദിവസം കുഞ്ഞിലെ ലഭിക്കുമെന്നാണ് ഈ മേഖലയില്‍ പരിചയസമ്പന്നരായ കര്‍ഷകരുടെ അഭിപ്രായം.

January 23, 2021 0 comments
0 FacebookTwitterPinterestEmail
വിദഗ്ധര്‍ പറയുന്നുസംശയങ്ങളും മറുപടിയും

അക്വേറിയം ടാങ്കിൽനിന്ന് ജലം മൊത്തത്തിൽ മാറ്റാൻ തുനിയരുത് !

by krishippura January 23, 2021
written by krishippura

അക്വേറിയം ടാങ്കിൽനിന്ന് എത്രമാത്രം ജലം എപ്പോഴൊക്കെ മാറ്റണം? കാലങ്ങളായി അക്വേറിയം പരിപാലിക്കുന്നവർപോലും ഉന്നയിക്കുന്ന ചോദ്യമാണിത്.
ഫിൽറ്ററുകളും എയ്റേറ്ററുകളും സ്ഥിരമായി ഉപയോഗിക്കുകയും ആവശ്യമായ അളവിൽ മാത്രം തീറ്റ നൽകുകയും ചെയ്യുന്നുവെങ്കിൽ വെള്ളം മാറ്റേണ്ട കാര്യമില്ല. ബാഷ്പീകരണം വഴിയും മറ്റും കുറയുന്ന വെള്ളം ടാങ്കിൽ ഒഴിച്ചാൽ മതിയാവും.ഫിൽറ്ററുകൾ ഉപയോഗിക്കാത്ത ടാങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലും മാലിന്യങ്ങൾ നീക്കം ചെയ്യണം. എന്നാൽ ടാങ്കിലെ ജലം മൊത്തത്തിൽ മാറ്റാൻ തുനിയരുത്. മാലിന്യങ്ങൾ മാറ്റുന്നതോടൊപ്പം മൊത്തം ജലത്തിന്റെ നാലിൽ ഒന്നുഭാഗം മാറ്റി പുതിയ ജലം ഒഴിച്ചാൽ മതി. പൊതുവിതരണ സംവിധാനത്തിലെ ജലത്തിൽ ക്ലോറിൻ അടങ്ങിയിരിക്കുന്നതിനാൽ അത്തരം ജലം ഒരു ബക്കറ്റിൽ പിടിച്ച് വെച്ചശേഷം ഏറെ നേരം വാതനം നടത്തി ക്ലോറിൻ നിർമാർജനം ചെയ്യപ്പെട്ടു എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ അക്വേറിയം ടാങ്കിൽ നിറക്കാൻ പാടുള്ളു. ക്ലോറിൻ മത്സ്യങ്ങൾക്ക് മാരകമാണ്.

ഏകദേശം 5 മി. മീ. വ്യാസമുള്ള ഒരു റബർ ട്യൂബ് സൈഫൺ ആയി ഉപയോഗിച്ച് മലിന വസ്തുക്കൾ മാറ്റാം. ട്യൂബിൽ വെള്ളം നിറച്ച് വിരലുകൾ കൊണ്ട് അടച്ചുപിടിക്കുക. ഒരറ്റം മാലിന്യങ്ങൾക്ക് തൊട്ട് മുകളിലായ പിടിക്കുക. മറ്റേ അറ്റം ടാങ്കിന്റെ നിരപ്പിനു താഴെ വെച്ചിരിക്കുന്ന ഒരു ബക്കറ്റിലേക്ക് വെക്കുക. വിരലുകൾ മാറ്റുമ്പോൾ ജലവും മലിനവസ്തുക്കളും ബക്കറ്റിലേക്ക് ഒഴുകുന്നു. മാലിന്യങ്ങൾക്ക് അൽപ്പം മുകളിലൂടെ ട്യൂബ് ചലിപ്പിച്ച് ടാങ്കിന്റെ എല്ലാ ഭാഗത്തുനിന്നും മാലിന്യങ്ങൾ നീക്കംചെയ്യാൻ സാധിക്കും. ഇപ്രകാരം ചെയ്യുമ്പോൾ വെള്ളം കലങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ചില സന്ദർഭങ്ങളില വെള്ളം തവിട്ടു നിറമാവുകയും അടിത്തട്ടിലെ മണൽ കറുക്കുകയും ചെയ്യാറുണ്ട്. ആഹാരം കൂടതലാവുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ അവസരത്തിൽ അധികം വരുന്ന ആഹാരം സൈഫൺ ചെയ്ത് കളയുകയും മത്സ്യങ്ങൾക്ക് ജൈവാഹാരം നൽകുകയും വേണം. ഇത്തരം ടാങ്കുകളിൽ നല്ലപോലെ വാതനം നടത്തുന്നതും ഉചിതമായിരിക്കും.അക്വേറിയം ടാങ്കിലെ ജലം പാൽപോലെ ആയിത്തീരുന്ന അവസരങ്ങളുണ്ട്. വെള്ളത്തിലെ ഓക്സിജന്റെ അളവ് നന്നേ കുറയുന്നതാണ് ഇതിന് കാരണം. സസ്യങ്ങൾ ആവശ്യത്തിനില്ലാത്തതും മത്സ്യങ്ങൾ കൂടുന്നതുമായ അവസരങ്ങളിലും ആവശ്യമായ അളവിൽ വാതനം ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വെള്ളം ഭാഗികമായി മാറ്റി പുതിയ വെള്ളം നിറയ്‌ക്കുക. അതുപോലെ ടാങ്കിൽ ചെടികൾ നടുകയും മത്സ്യങ്ങളുടെ എണ്ണം കുറയ്‌ക്കുകയും ജലം നന്നായി വാതനം നടത്തുകയും ചെയ്യുക.ഹരിത ആൽഗകൾ ജലത്തിൽ നിറഞ്ഞാൽ ജലം പച്ചയായി മാറും. സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്നതും തീറ്റ ആവശ്യത്തിൽ കൂടുതൽ നൽകുന്നതും ആൽഗകളുടെ പെരുപ്പത്തിന് കാരണമാവുന്നു.

വെള്ളം ഭാഗികമായി മാറ്റി പുതിയ വെള്ളം നിറയ്‌ക്കുക, നേരിട്ടുള്ള സൂര്യപ്രകാശം പതിക്കാതിടങ്ങളിലേക്ക് ടാങ്കിന്റെ സ്ഥാനം മാറ്റുക, ലൈറ്റുകൾ പ്രകാശിപ്പിക്കുന്ന സമയം കുറക്കുക, ആവശ്യത്തിന് മാത്രം തീറ്റ നൽകുക എന്നിവയിലൂടെ ആൽഗകളുടെ ക്രമാതീതമായ വളർച്ച നിയന്ത്രിക്കാം. ടാങ്കിന്റെ പിൻഭാഗത്ത് സീനറി പേപ്പർ ഒട്ടിച്ച് സൂര്യപ്രകാശത്തിന്റെ തീവ്രത നിയന്ത്രിച്ചും ആൽഗകളുടെ വളർച്ച നിയന്ത്രിക്കാം. സിൽവർ കാർപ്പ്, പൂമീൻ എന്നിവയെ ടാങ്കിൽ നിക്ഷേപിക്കുന്നതും ആൽഗകളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്.
അക്വേറിയം ടാങ്കിെൻറ ഭിത്തിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ആൽഗകളെ മാറ്റാൻ വൃത്തിയുള്ള നനഞ്ഞ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് താഴെ നിന്നും മുകളിലേക്ക് അമർത്തി തുടച്ചാൽ മതി. എന്നാൽ പറ്റിയിരിക്കുന്ന തവിട്ടുനിറത്തിലുള്ള ആൽഗകളെ മാറ്റാൻ ബുദ്ധിമുട്ടാണ്. ഗാഢതയുള്ള കറിയുപ്പ് ലായനി ഉപയോഗിച്ച് തുടച്ചാൽ ഇവ ഒരുപരിധിവരെ മാറികിട്ടും. ആൽഗകളെ മാറ്റുന്ന മാഗ്നറ്റിക് ആൽഗൽ സ്ക്രാപ്പറുകൾ വിപണിയിൽ ലഭ്യമാണ്. സക്കർ മത്സ്യങ്ങളെ ടാങ്കിൽ നിക്ഷേപിച്ച് ഇത്തരം ആൽഗകളെ നിയന്ത്രിക്കാം. ജലോപരിതലത്തിൽ എണ്ണയുടെ അംശം കാണുന്നുണ്ടെങ്കിൽ ഒരു ഫിൽട്ടർ പേപ്പർ ജലോപരിതലത്തിലൂടെ വലിച്ച് നീക്കം ചെയ്യാം.

January 23, 2021 1 comment
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടം

പള്ളിപ്പുറത്ത് പൂക്കാലം; പൂകൃഷിയിൽ നേട്ടം കൊയ്ത് തൊഴിലുറപ്പ് തൊഴിലാളികൾ

by krishippura January 23, 2021
written by krishippura

ആലപ്പുഴ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ സുഭിക്ഷ കേരളം പദ്ധതിയുമായി ചേർന്നു നടപ്പാക്കിയ പൂകൃഷി വൻ വിജയം. പഞ്ചായത്തിലെ 17 വാർഡുകളിലായി ഓരോ വാർഡിലും അഞ്ചേക്കർ സ്ഥലത്ത് 20 പേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്നാണ് പൂ കൃഷി ആരംഭിച്ചത്. ഓരോ വാര്‍ഡിലും സ്വന്തം സ്ഥലത്തോ മറ്റ് വ്യക്തികളുടെ ഒഴിഞ്ഞ പറമ്പുകളിലുമൊക്കെയായാണ് കൃഷിക്കായുള്ള സ്ഥലം കണ്ടെത്തിയത്. വീട്ടുമുറ്റത്തെ ഒരുസെന്റ് സ്ഥലം മുതല്‍ വലിയ പറമ്പുകള്‍ വരെ കൃഷിക്കായി ഒരുക്കിയെടുത്ത് നാളുകള്‍ നീണ്ട അധ്വാനത്തിലൂടെയാണ് ഇന്ന് കാണുന്ന നേട്ടത്തിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ എത്തിയത്.

ബന്തി, ജമന്തി, അരളി, കുറ്റിമുല്ല എന്നീ പൂച്ചെടികൾ ആണ് പ്രധാനമായും കൃഷിചെയ്യുന്നത്. കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനം തൊഴിലുറപ്പ് തൊഴിലാളികൾക്ക് തന്നെ വീതിച്ചെടുക്കാം. ചെടികൾക്ക് വളമായി ഉപയോഗിക്കുന്ന എല്ലുപൊടി വളത്തിന് വേണ്ട തുകയും തൊഴിലുറപ്പ് ഫണ്ടിൽ ഉൾപ്പെടുത്തി തൊഴിലാളികൾക്ക് നൽകുന്നുണ്ട്.

നട്ട് ഒന്നരമാസക്കാലമായപ്പോൾതന്നെ പൂക്കള്‍ ലഭിച്ചുതുടങ്ങി. അമ്പലങ്ങളിലെ പൂജ ആവശ്യങ്ങള്‍ക്കും ബൊക്ക, റീത്ത്, മാല എന്നിവ നിര്‍മിക്കുന്നതിനും പൂക്കള്‍ വേണ്ട ആവശ്യക്കാർ തൊഴിലാളികളെ ഇപ്പോൾ സമീപിക്കുന്നുണ്ട്.

പള്ളിപ്പുറം ഗ്രാമത്തില്‍ ഉപയോഗമില്ലാതെ കിടക്കുന്ന ധാരാളം സ്ഥലങ്ങള്‍ ഉണ്ട്. സ്വന്തമായി അധ്വാനിക്കാന്‍ മനസുള്ള സ്ത്രീകള്‍ക്ക് മികച്ചൊരു വരുമാനമാര്‍ഗമായി ഇത്തരം സ്ഥലങ്ങളെ മാറ്റിയെടുക്കുകവഴി പ്രകൃതി സംരക്ഷണത്തിലേക്കും വഴി തുറക്കുമെന്നതില്‍ സന്തോഷമുണ്ടെന്ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ് സുധീഷ് പറഞ്ഞു.

January 23, 2021 0 comments
0 FacebookTwitterPinterestEmail
കൃഷിയിൽ മികവു തെളിയിച്ചവർ

പ്രായം 90! ഈ വൃദ്ധ ദമ്പതികള്‍ കൃഷിയില്‍ വേറിട്ട മാതൃക

by krishippura January 23, 2021
written by krishippura

തൊണ്ണൂറിന്റെ ചെറുപ്പത്തിലും മണ്ണില്‍ പൊന്നു വിളയിക്കുന്ന വൃദ്ധ ദമ്പതികള്‍ വേറിട്ട മാതൃകയാണ്. പുല്‍പ്പള്ളി സുരഭിക്കവലയിലെ മാത്യു – മേരി ദമ്പതികളാണ് പ്രായം 90 കളിലെത്തിയിട്ടും ചെറുപ്പത്തിന്റെ ഉശിരോടെ കൃഷിയിടത്തിലിറങ്ങുന്നത്. സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യുവിന് വയസ് 90 കഴിഞ്ഞു, ഭാര്യ മേരിക്കാവട്ടെ 88 ആയി. പക്ഷേ, ഒരുനിമിഷം പോലും വെറുതെയിരിക്കാന്‍ ഇരുവരും തയ്യാറല്ല.

വയനാടിന്റെ കാര്‍ഷിക ചരിത്രത്തിലേക്കുള്ള തിരിച്ചു പോക്കാണ് മാത്യുവിന്റെറ ഓര്‍മ്മകള്‍. 1969ലാണ് കോട്ടയത്തെ കടുത്തുരുത്തിയില്‍ നിന്നും മാത്യു വയനാട്ടിലെ കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലെത്തുന്നത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പൈസ കൊണ്ട് പുല്‍പ്പള്ളി സുരഭിക്കവലയില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങി. ഒരേക്കറിന് അന്ന് 400 രൂപയായിരുന്നു നല്‍കിയതെന്ന് മാത്യു ഓര്‍ത്തെടുക്കുന്നു. വയനാട്ടിലെത്തിയ ഘട്ടത്തില്‍ ആദ്യമെല്ലാം സ്ഥലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്തു. മഴക്കാലത്തെ നിരവധി നെല്‍കൃഷിയോര്‍മ്മകള്‍ മാത്യുവിനൊപ്പം മേരിക്കുമുണ്ട്.
സ്വന്തം കൃഷിയും മണ്ണിനോടിണങ്ങി ജീവിച്ച പതിറ്റാണ്ടുകള്‍ തന്നെയാണ് ഇന്നും സഹായമില്ലാതെ നടക്കാനുള്ള ആര്‍ജവം നല്‍കുന്നതെന്നാണ് ഇരുവരുടേയും പക്ഷം. ഭക്ഷണമെല്ലാമുണ്ടാക്കി വെച്ച് മണ്ണിലേക്കിറങ്ങും.കപ്പ, ചേന, കാച്ചില്‍, ചേമ്പ് വിവിധതരം പച്ചക്കറികള്‍ എന്നിവയെല്ലാം നട്ട് പരിപാലിക്കും. നേരത്തെ പശുവിനെ വളര്‍ത്തിയിരുന്നുവെങ്കിലും പിന്നീടതിനെ വിറ്റു. കൊവിഡ് കാലത്ത് നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ മൂലം ഇപ്പോള്‍ ഇരുവരും പുറത്തേക്ക് തീരെ ഇറങ്ങാറില്ല. വാര്‍ധക്യത്തിന്റെ അലോസരപ്പെടുത്തലുകളും നേരിയ വിഷമതകളുമെല്ലാം അലട്ടുന്നുണ്ടെങ്കിലും മണ്ണിനെ പ്രണയിച്ച് അതെല്ലാം മറികടക്കുകയാണ് വേറിട്ട കാഴ്ചയായ ഈ വൃദ്ധദമ്പതികള്‍.

January 23, 2021 16 comments
0 FacebookTwitterPinterestEmail
കാർഷിക ആനുകുല്യങ്ങൾ

ക്ഷീരവികസന വകുപ്പ് പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു

by krishippura January 23, 2021
written by krishippura

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11,12,13 കൊല്ലത്തു വച്ച് നടത്തപ്പെടുന്ന ക്ഷീരസംഗമത്തോടനുബന്ധിച്ച് ക്ഷീരോല്പാദന മേഖലയിലെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ‘കോവിഡ് 19 സാഹചര്യത്തില്‍ ക്ഷീരമേഖലയുടെ പ്രസക്തി’എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മാധ്യമ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 2020 വര്‍ഷം ക്ഷീരവികസന മേഖലയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു.

മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച പത്ര ഫീച്ചര്‍, മികച്ച ഫീച്ചര്‍/ലേഖനം (കാര്‍ഷിക മാസികകള്‍), മികച്ച പുസ്തകം (ക്ഷീരമേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യമാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യമാധ്യമ ഡോക്യുമെന്ററി/മാഗസിന്‍ പ്രോഗ്രാം, ‘അതിജീവനം ക്ഷീരമേഖലയിലൂടെ’ എന്ന വിഷയത്തില്‍ മികച്ച ഫോട്ടോഗ്രാഫ് തുടങ്ങി 9 തോളം വിഭാഗങ്ങളില്‍ പൊതുവിഭാഗത്തിനും മികച്ചഫീച്ചര്‍-ദിനപ്പത്രം, ആനുകാലികം, ‘അതിജീവനം ക്ഷീരമേഖലയിലൂടെ’ എന്ന വിഷയത്തില്‍ മികച്ച ഫോട്ടോഗ്രാഫ് എന്നീ വിഭാഗങ്ങളില്‍ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പുരസ്‌കാരത്തിനായി അപേക്ഷിക്കാം.

എന്‍ട്രികള്‍ 2020 ജനുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെ ഉളള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. മത്സരം സംബന്ധിച്ചുളള നിബന്ധനകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്‌സൈറ്റായ www.dairydevelopment.kerala.gov.in നിന്നും ലഭ്യമാണ്. അപേക്ഷ അയയ്‌ക്കേണ്ട വിലാസം കെ. ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (പ്ലാനിംഗ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി.ഒ, തിരുവനന്തപുരം – 695004. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 29 വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9446376988, 9745195922.

January 23, 2021 0 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK