• Home
KRISHIPPURA
keep your memories alive
കാർഷിക ഉന്നതി മേളകൾ

വൈഗ അഗ്രി-ഹാക്ക് 2021: രജിസ്ട്രേഷൻ ജനുവരി 22 മുതൽ

by krishippura January 22, 2021
written by krishippura

കേരള സംസ്ഥാന സർക്കാർ – കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കാർഷികോത്സവത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ,കർഷകർ തുടങ്ങിയ പൊതു ജനങ്ങളെ പങ്കെടുപ്പിച്ചു നടത്തപ്പെടുന്ന കേരളത്തിന്റെ കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ മത്സരമാണ് “വൈഗ – അഗ്രിഹാക്ക് 2021” കൃഷി, ബന്ധപ്പെട്ട ഭരണ നിർവ്വഹണ രംഗം, കാർഷിക മേഖലയിലേക്ക് കൂടുതൽ യുവജന പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള വിഷയങ്ങൾക്ക് സാങ്കേതികവും അല്ലാതെയുമുള്ള പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക എന്ന ലക്‌ഷ്യത്തോടെയാണ് കേരള സംസ്ഥാന കൃഷി വകുപ്പ് വൈഗ -അഗ്രിഹാക്ക് 2021 അവതരിപ്പിക്കുന്നത്.
സ്‌കൂൾ വിദ്യാർഥികൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾ,കർഷകർ, സ്റ്റാർട്ട് അപ്പുകൾ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ തിരഞ്ഞെടുത്തു പ്രശ്ന പരിഹാര മത്സരത്തിൽ പങ്കാളികളാകാൻ അവസരം നൽകുന്നു.

www.vaigaagrihack.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന ടീമുകൾക്ക് ജനുവരി 22 മുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് ജനുവരി 31 വരെ പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ തിരഞ്ഞെടുത്ത് അവയ്ക്കുള്ള പരിഹാരം നിർദ്ദേശിക്കാവുന്നതാണ്. രണ്ടു മുതൽ അഞ്ചു പേര് വരെ അടങ്ങുന്നതായിരിക്കും ഒരു ടീം. വിദഗ്ധരടങ്ങുന്ന ജൂറി പാനൽ ഏറ്റവും മികച്ച 20 ടീമുകളെ വീതം ഓരോ കാറ്റഗറിയിൽ നിന്നും തെരഞ്ഞെടുക്കുന്നു. ഇത്തരത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ടീമുകൾ 2021 ഫെബ്രുവരി 11 മുതൽ 13 വരെ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കുന്നതായിരിക്കും. മത്സരാർത്ഥികൾ, അവർ നിർദ്ദേശിച്ച പ്രശ്ന പരിഹാരം (സൊല്യൂഷൻ) പ്രായോഗിക തലത്തിലേക്ക് എത്തിക്കാവുന്ന വിധം വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യണം. വിത്യസ്ത ഘട്ടങ്ങളായി നടക്കുന്ന വിലയിരുത്തലിൽ മികച്ച 10 ടീമുകളെ വീതം പവർ ജഡ്ജ്മെന്റ് എന്ന അവസാന റൗണ്ടിലേക്ക് കണ്ടെത്തുന്നു. പവർ ജഡ്ജെമെന്റ് എന്നറിയപ്പെടുന്ന ഈ റൗണ്ടിലെ വിജയികളാകും ഹാക്കത്തോൺ വിജയികൾ. പ്രായോഗികത, സാമൂഹിക പ്രസക്തി, സുതാര്യത,സാങ്കേതിക മികവ്, ചിലവ് തുടങ്ങിയവ കണക്കിലെടുത്തായിരിക്കും വിദഗ്ദ്ധരടങ്ങുന്ന ജൂറി വിജയികളെ തെരെഞ്ഞെടുക്കുന്നത്.

ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകുന്നു. ഫെബ്രുവരി 14 നു സമ്മാനദാനം നിർവ്വഹിക്കപ്പെടും. തെരഞ്ഞെടുക്കുന്ന നൂതനമായ ആശയങ്ങളടങ്ങിയ പരിഹാര മാർഗ്ഗങ്ങൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിൽ വരുത്തുന്നതിന് ശ്രമിക്കുകയും ചെയ്യും.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

January 22, 2021 0 comments
0 FacebookTwitterPinterestEmail
ജൈവവളം/ജൈവകീടനാശിനി

പച്ചക്കറി കൃഷിയിലെ കീട നിയന്ത്രണ മാർഗങ്ങൾ

by krishippura January 22, 2021
written by krishippura

ഇലപ്പേൻ

ഇലപ്പേൻ പച്ചകറി ചെടികളെ അക്ക്രമിക്കുന്ന ഒരു കീടം ആണ്.ഇവ ചെടികളില് നിന്ന് നീരുറ്റിക്കുടിക്കുന്നു.നെല്ല്,പച്ചക്കറികൾ തുടങ്ങിയ വിളകളിലാന് ഇലപ്പേനിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. ഇലകളിലും പൂക്കളിലും തണല് ഉള്ള ഭാഗങ്ങളില് ഇലപ്പേന് ധാരാളമായി കാണുന്നു.ഇലപ്പേനിനെ നിയന്ത്രിക്കുവാൻ പുകയില കഷായം തളിക്കുന്നത് നല്ലതാണ്.
നിയന്ത്രണ മാർഗം
പുകയിലക്കഷായം കീടനിയന്ത്രണത്തിനുപയോഗിക്കുന്ന ഒരു ജൈവ കീടനാശിനിയാണ്‌ .ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനായ് ജൈവികമായ വസ്തുക്കളാൽ നിർമ്മിക്കുന്ന കീടനാശിനികളാണ്‌ ജൈവകീടനാശിനികൾ.പുകയിലയും,സോപ്പും ഉപയോഗിച്ചാണ്‌ പുകയിലക്കഷായം നിർമിക്കുന്നത്‌ .പുകയിലക്കഷായം ഉപയോഗിച്ച് ഇലപ്പേൻ,തണ്ടുതുരപ്പൻ,ഏഫിഡുകൾ, മുഞ്ഞ, മിലി മൂട്ട,പുഴു തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാം.തണ്ടുതുരപ്പൻ പുഴുക്കളെ തുരത്താൻ പുകയിലക്കഷായം വ്യാപകമായി ഉപയോഗിക്കുന്നു.

ഒരു കിലോഗ്രാം പുകയില (തണ്ടും ഇലയും)കൊത്തിയരിഞ്ഞ് 15 ലിറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിർത്ത് വെയ്ക്കണം. ഇത് അരിച്ചെടുത്ത് 100 ഗ്രാം ബാർ സോപ്പ് ചീകിയിട്ട് ലയിപ്പിച്ചെടുത്താണ് പുകയില കഷായം നിർമ്മിക്കുന്നത്. വീര്യം കൂടിയ പുകയിലകഷായമുണ്ടാക്കാൻ പുകയില അരിഞ്ഞിട്ട ലായനി അരമണിക്കൂർ തിളപ്പിച്ചാൽ മതിയാകും പുകയിലയുടെ സത്ത് ചെടികളിൽ നന്നായി ഒട്ടിപ്പിടിയ്ക്കാൻ വേണ്ടിയാണ് ബാർ സോപ്പ് ഉപയോഗിക്കുന്നത്. പച്ചക്കറികളിൽ ഉപയോഗിക്കുമ്പോൾ സോപ്പിന്റെ അളവ് ഇരട്ടിയാക്കുന്നത് എളുപ്പം ചെടിയിൽ പറ്റിയിരിക്കാൻ സഹായിക്കും.

ഒരു കിലോഗ്രാം പുകയില 15 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുമ്പോൾ കീടബാധയുടെ തീവ്രതയനുസരിച്ച് 2-3 ഇരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം. നല്ല വെയിലുള്ളപ്പോഴാണ് പുകയില കഷായവും സത്തും ചെടികളിൽ തളിയ്ക്കേണ്ടത്. നിക്കോട്ടിന്റെ വിഷവീര്യം നന്നായി പ്രകടമാവാൻ വെയിൽ ആവശ്യമാണ്

മുഞ്ഞ

മുഞ്ഞ സാ‍ധാരണയായി നെൽച്ചെടിയെ ആക്രമിക്കുന്ന ഒരു ഷഡ്പദമാണ്.ഇവയുടെ ആക്രമണത്തിനിരയായ നെൽ പാടങ്ങളിൽ അങ്ങിങ്ങായി മഞ്ഞനിറത്തിൽ വൃത്താകൃതിയിലിലുള്ള പാടുകൾ കണ്ടുവരുന്നു. മുണ്ടകൻ വിളയെയാണു ഈ കീടം വമ്പിച്ചരീതിയിൽ ആക്രമിക്കുന്നത്.പൂർണ്ണ വളർച്ചയെത്തിയ കീടങ്ങൾ തവിട്ട് നിറത്തിൽ 3.5 മുതൽ 4.5mm വരെ വലിപ്പത്തിൽ കണ്ടുവരുന്നു. കാലുകൾ ഇളംതവിട്ട് നിറത്തിലും; മുട്ടിനു താഴെ കറുപ്പ് നിറത്തിലും കാണപ്പടുന്നു. ചിറകുകൾ സുതാര്യമായ തവിട്ട് അടയാളങ്ങളോടും, ഇരുണ്ട നാഡികളോടുകൂടിയും കാണപ്പെടുന്നു. വളർച്ചയെത്താത്തവ തവിട്ട്കലർന്ന കറുപ്പ് നിറത്തിൽ ചാരനിറം കലർന്ന നീല കണ്ണുകളോടുകൂടിയും കാണപ്പടുന്നു. മുഞ്ഞയുടെ ഉപദ്രവം കൂടുതൽ കാണപ്പെടുന്നത് നല്ല വെയിലും വെള്ളവും കിട്ടുന്ന വയലുകളിലും താഴ്ചന പ്രദേശങ്ങളിലുമാണു. നെൽച്ചെടിയുടെ പോള തുളച്ച് പെൺകീടം രണ്ടുമുതൽ പന്ത്രണ്ടുവരെ കൂട്ടമായി മുട്ടകളിടുന്നു. ഏഴെട്ടുദിവസങ്ങൾക്കകം മുട്ട വിരിയും. മുട്ടവിരിഞ്ഞിറങ്ങുന്ന ചെറുപ്രാണികൾ ചെടിയുടെ ചുവടുഭാഗത്ത് ജലനിരപ്പിനു മുകളിൽ കൂടിയിരുന്നു നീരൂറ്റിക്കുടിയ്ക്കുന്നു. മുഞ്ഞയ്ക്ക് അതിന്റെ ജീവിതചക്രം പൂർത്തിയാക്കാൻ 10-22 ദിവസം വേണ്ടിവരും. ഇത് നെൽച്ചെടികൾ അവിടെവിടെയായി മഞ്ഞളിക്കുന്നതിനും പിന്നീട് കരിഞ്ഞ് പോകുന്നതിനും കാരണമാകുന്നു.

നിയന്ത്രണ മാർഗം
വേപ്പെണ്ണ എമല്‍ഷന്‍

ജൈവ കൃഷികളിൽ ഒഴിച്ച് കൂട്ടനാവാത്ത ജൈവ കീടനാശിനിയാണ് വേപ്പെണ്ണ എമൽഷൻ.മുഞ്ഞ,ഇലതീനി പുഴുക്കൾ ,ചിത്രകൂടം,വെള്ളീച്ച,പയർ പേൻ തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമായ ഒരു കീടനാശിനി ആണ് വേപ്പെണ്ണ എമൽഷൻ.വേപ്പെണ്ണ,ബാർ സോപ്പ് എന്നിവ ഉപയോഗിച്ചാണ്‌ വേപ്പെണ്ണ എമൽഷൻ നിർമിക്കുന്നത്.ഒരു ലിറ്റർ വേപ്പെണ്ണ ഉണ്ടാക്കാൻ ഏകദേശം 65 ഗ്രാം ബാർ സോപ്പ് ആണ് വേണ്ടി വരുക.അര ലിറ്റർ ചൂട് വെള്ളത്തിൽ 65 ഗ്രാം സോപ്പ് ലയിപ്പിച്ചെടുക്കുക.ഇതിലേക്ക് വേപ്പെണ്ണ ചേർത്ത് നല്ലപോലെ ഇളക്കുക.ഈ ലായനി വെള്ളം ചേർത്ത് നേർപ്പിച്ചു വേണം ചെടികളുടെ ഇലകളിൽ തളിക്കാൻ.നല്ല വെയില് ഉള്ളപ്പോൾ തളിക്കുന്നതാണ് ഫലപ്രദം.വേപ്പെണ്ണ എമൽഷൻ അധിക നാൾ ഇരിക്കില്ല.ആയതിനാൽ ആവിശ്യത്തിന് അനുസരിച്ച് കുറച്ചു നിർമിക്കുന്നതാണ് അഭികാമ്യം.

കായീച്ച

കായീച്ച ടെഫ്രിറ്റിഡേ കുടുംബത്തിൽ പെട്ട ഒരു തരം പഴയീച്ചയാണ്.പാവൽ,പടവലം,വെള്ളരി,കുമ്പളം.കക്കിരി,മത്തൻ എന്നീ പച്ചക്കറികളെയും,മാവ്,പേര തുടങ്ങിയവയുടെ കായ്‌ ഫലങ്ങളെയും കായീച്ച അക്ക്രമിക്കുന്നു.ഇവയെ തുരത്താൻ തുളസിക്കെണി , ശര്‍ക്കര ക്കെണി, കഞ്ഞിവെള്ള ക്കെണി തുടങ്ങിയ പലതരം കെണികൾ കർഷകർ ഉപയോഗിക്കുന്നു.കയീച്ചയുടെ അക്ക്രമണം സാധാരണ രാവിലെ ആണ് കാണപ്പെടുന്നത് .പെണ്‍ കയീച്ചകൾ ഇലകളിലും,കായ്‌കളിലും മുട്ടയിടുന്നുഈ മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ കായ്‌കളെ അക്ക്രമിക്കുന്നു.ഏറ്റവും നല്ല പ്രതിരോധ മാർഗം വിരിഞ്ഞ കായ്‌കൾ കടലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക്‌ കവർ ഇട്ടു പൊതിയുക,കായ്‌കൾ വളരുന്നതിനനുസരിച്ച് പൊതിയുടെ വലിപ്പം കൂട്ടി കൂട്ടി കൊടുക്കുക.
നിയന്ത്രണ മാർഗം
പഴങ്ങൾ വളരുന്ന സമയത്ത് സംരക്ഷണത്തിനായി ഒരു കവർ കൊണ്ട് മൂടുക. കെണികളൊരുക്കുന്നതും ഇത്തരം നിയന്ത്രണമാർഗ്ഗത്തിൽ പെടുന്നു.
കീടബാധയുണ്ടായതും വിൽക്കാൻ സാധിക്കാത്തതുമായ എല്ലാ പഴങ്ങളും നശിപ്പിക്കുകയും വിളവെടുപ്പ് കഴിഞ്ഞാൽ വിളയുടെ ശേഷിപ്പുകൾ നിശ്ശേഷം നശിപ്പിക്കുകയും ചെയ്യുക.
തുളസിക്കെണി , ശര്‍ക്കര ക്കെണി, കഞ്ഞിവെള്ള ക്കെണി തുടങ്ങിയ പലതരം കെണികൾ ഉപയോഗിക്കുക

January 22, 2021 0 comments
0 FacebookTwitterPinterestEmail
മൃഗസംരക്ഷണം

മനസ്സറിഞ്ഞ് പരിചരിച്ചാല്‍ പണം ചുരത്തും; പശു വളര്‍ത്തല്‍ ലാഭകരമാക്കാം

by krishippura January 22, 2021
written by krishippura

 

ശുദ്ധമായ പാല്‍ ലഭിക്കുക എന്നതിനൊപ്പം പ്രകൃതി, ജന്തുജീവി സംരക്ഷണത്തിനുളള പ്രധാന ചുവടുവെയ്പ്പ് കൂടിയാണ് പശു വളര്‍ത്തല്‍. ഒന്ന് ശ്രദ്ധിച്ചാല്‍ ആദായകരമായ ഒരു തൊഴിലാക്കാം. സംരംഭകന്‍ ആദ്യമായി ചെയ്യേണ്ടത് പരമാവധി ഡയറി ഫാമുകള്‍ സന്ദര്‍ശിക്കുകയും നടത്തിപ്പുകാരുമായി സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയുമാണ്. മറ്റേതെങ്കിലും തൊഴില്‍ മേഖലയേക്കാളും അധികം അദ്ധ്വാനവും സ്ഥിരോത്സാഹവും ക്ഷീരോത്പാദന മേഖലയ്ക്ക് ആവശ്യമുണ്ട്. നിത്യേനയുള്ള കറവയും, തീറ്റകൊടുക്കലും, തൊഴുത്തു വൃത്തിയാക്കലുമെല്ലാം സൗകര്യങ്ങള്‍ക്കനുസരിച്ച് മാറ്റിവയ്ക്കാനാകില്ല.

ഒറ്റയ്ക്ക് ഡയറി ഫാം നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് 3 മുതല്‍ 5 വരെ പശുക്കളുടെ ചെറിയ ഫാമാണ് ഉത്തമം. മൂന്നോ, നാലോ പശുക്കളുള്ള ചെറിയ ഡയറി ഫാം തുടങ്ങി പിന്നീട് വിപുലീകരിക്കാനാകും. മണ്ണിന്റെ ഫലഭൂയിഷ്ഠതയും കാലാവസ്ഥയും വെള്ളത്തിന്റെ ലഭ്യതയും കൃഷി ചെയ്യാവുന്ന തീറ്റപ്പുല്ലിനങ്ങളുടെ സ്വഭാവവും ആശ്രയിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. താഴ്ന്ന വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം. 100 ടണ്‍ പച്ചപ്പുല്ല് വര്‍ഷത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് ഉണ്ടാക്കാനാവുമെങ്കില്‍ 10 മുതല്‍ 12 വരെ പശുക്കളെ പുല്ലുകൊടുത്ത് വളര്‍ത്താനാകും.

നേപ്പിയര്‍ ഇനത്തില്‍പ്പെട്ട പുല്ലാണെങ്കില്‍ ഒരു ഹെക്ടറില്‍ നിന്നുള്ള വാര്‍ഷിക ലഭ്യത 200 മുതല്‍ 500 ടണ്‍ വരെയാണ്. പയര്‍ വര്‍ഗത്തില്‍പ്പെട്ട പുല്ലിനങ്ങളില്‍ ഇത് 40 ടണ്ണോളമാണ്. പുല്ലിനങ്ങളുടെ തെരഞ്ഞെടുപ്പ് ആവശ്യാനുസരണം, ബുദ്ധിപൂര്‍വ്വം നടത്തേണ്ടതാണ്. പശുവിന് ഒരു ദിവസം ചുരുങ്ങിയത് 30 കിഗ്രാം പച്ചപ്പുല്ലും 5 മുതല്‍ 7 കിലോഗ്രാം വരെ വൈക്കോലും നല്‍കണം. പോഷകഗുണം കുറവായ വൈക്കോല്‍ വെറുതെ വയര്‍ നിറയ്ക്കുന്നതിന് മാത്രമായാണ് നല്‍കുന്നത്. അതുകൊണ്ട് പച്ചപ്പുല്ലിന് പകരം വൈക്കോല്‍ നല്‍കിയിട്ട് കാര്യമില്ല.

ലഭ്യമാകുമെങ്കില്‍ നെല്‍പ്പാടങ്ങള്‍ വാടകയ്ക്ക് എടുത്ത് പുല്‍കൃഷി ചെയ്യാം. പുല്‍ക്കൃഷി ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍ ഒഴിവാക്കി കിട്ടാന്‍ ഇത് സഹായിക്കും. പാടങ്ങളില്‍ പുല്‍കൃഷി ചെയ്യുമ്പോള്‍ 75 മുതല്‍ 80 സെമീ വരെ വീതിയുള്ള ചാലുകള്‍ ഇടയിലായി കോരുന്നത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ സഹായിക്കും. താരതമ്യേന ഉയര്‍ന്ന ഭൂപ്രദേശമാണ് തൊഴുത്ത് നിര്‍മ്മാണത്തിനു തെരഞ്ഞെടുക്കേണ്ടത്. വെള്ളത്തിനും വൈദ്യുതിക്കും ഗതാഗതത്തിനും വിപണനത്തിനുമുള്ള സൗകര്യങ്ങള്‍ കൂടി കണക്കിലെടുക്കണം. വെറ്ററിനറി ഡോക്ടറുടെ ഉപദേശം ആരാഞ്ഞ്് തൊഴുത്ത് രൂപ കല്‍പന ചെയ്യാം. മേല്‍ക്കൂര അലുമിനിയം ഷീറ്റോ, ടിന്‍ ഷീറ്റോ കൊണ്ടു നിര്‍മിക്കാം. നിലം കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ വെള്ളം ഒഴുകി പോകാന്‍ ഒന്നിന് 40 എന്ന നിരക്കില്‍ ചെരിവ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ചാണകം വീഴുന്നതിനായി പ്രത്യേക ചാലുകള്‍ വേണം.

പാര്‍ശ്വങ്ങളിലെ ചുമരുകള്‍ സുഗമമായി വായു സഞ്ചാരത്തിനായി ഒഴിവാക്കുകയാണ് വേണ്ടത്. പട്ടികളുടേയോ, മറ്റ് മൃഗങ്ങളുടേയോ ആക്രമണം ഭയപ്പെടുന്ന സാഹചര്യങ്ങളില്‍ ചുമരുകള്‍ പണിയേണ്ടി വരാം. അപ്പോഴും ഉയരം 3 അടിയില്‍ കൂടാതെ നോക്കണം. രണ്ടോ മുന്നോ പശുക്കള്‍ക്ക് ശേഷം വേര്‍തിരിവ് പണിയുന്നത് പരസ്പരം ചവിട്ടിയുള്ള അപകടങ്ങള്‍ ഒഴിവാക്കും. തൊഴുത്ത് വൃത്തിയായി സൂക്ഷിക്കാനും കഴിയും. 24 മണിക്കൂറും വെള്ളം ലഭിക്കുന്നതിനായി ഫ്‌ളോട്ട് വാല്‍വുകള്‍ ഘടിപ്പിച്ച തൊട്ടികള്‍ പശുക്കള്‍ക്ക് മുന്നില്‍ പണിയാം. വലിയ ഫാമുകളില്‍ കിടാങ്ങള്‍ക്കായി ക്യുബിക്കിളുകളും അസുഖം വന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കാം. ചാണകവും മൂത്രവും വെള്ളവുമായി കലരാതെ മാറ്റാനുള്ള സൗകര്യം ഉണ്ടെങ്കില്‍ നന്ന്. കാരണം ചാണകം വെള്ളത്തില്‍ കലരുമ്പോള്‍ അതിന്റെ വിപണന നിലവാരം കുറയും.

വ്യാവസായികാടിസ്ഥാനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഫാമുകള്‍ യന്ത്രവത്ക്കരിക്കണം. പാല്‍ കറക്കുന്നതിനും പുല്ല് ചെറുതാക്കി അരിയുന്നതിനുമുള്ള യന്ത്രങ്ങളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശുചീകരണ പമ്പുകളും ഉപയോഗിക്കാം.

നാടന്‍ പശുക്കളുടെയും വിദേശ ഇനം ജനുസുകളുടേയും സങ്കരയിനം പശുക്കളാണ് നാട്ടില്‍ ധാരാളമായുള്ളത്. കറുപ്പും വെളുപ്പും പാണ്ടുകളുള്ള പശുക്കളെ ഹോള്‍സെ്റ്റയിന്‍ ഫ്രീഷ്യന്‍ സങ്കരയിനം എന്നും കുഴിഞ്ഞ നെറ്റിയുള്ള പശുക്കളെ ജേഴ്‌സി സങ്കരയിനം എന്നും വിളിക്കുന്നു. പശുക്കളെ ജനുസ്സ് നോക്കിയല്ല പാലുത്പാദനശേഷി നോക്കിയാണ് തെരഞ്ഞെടുക്കേണ്ടത്. അങ്ങനെയെങ്കില്‍ കറവയുടെ ഏതു ഘട്ടത്തിലാണ് തിരഞ്ഞെടുക്കേണ്ടത് എന്നതാണ് മിക്കവരുടേയും സംശയം.

പാലുല്‍പാദനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം പശുക്കളെ വാങ്ങേണ്ടത്. പ്രസവശേഷം കറവയിലുള്ള പശുവിനേയോ, പ്രസവിക്കാന്‍ രണ്ടോ മൂന്നോ മാസമുള്ള ഗര്‍ഭിണിയായ പശുവിനേയോ വാങ്ങാം. പ്രസവിച്ച പശുവിനെ കറവയുടെ ആദ്യഘട്ടത്തില്‍ വാങ്ങണം. പശുവിന്റെ പരമാവധി പാലുല്പാദനം സാധ്യമാകുന്നത് പ്രസവശേഷം 30-45 ദിവസങ്ങളിലാണ്. ഏതെങ്കിലും കിടാവിനെ കൂടെ നിര്‍ത്തി ഇപ്പോള്‍ പ്രസവിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് 4-5 മാസം കറവ കഴിഞ്ഞ പശുക്കളെ വില്‍ക്കുന്നവരുണ്ട്. ഇവയുടെ പാലുല്പാദനത്തിന്റെ ഗണ്യഭാഗം കഴിഞ്ഞിരിക്കും.

കാലാവസ്ഥ, തീറ്റ, പരിപാലനം എന്നിവയുടെ മാറ്റം മൂലമുണ്ടാകുന്ന ഉത്പാദന നഷ്ടവും സഹിക്കണം. പ്രസവിക്കാന്‍ 12 മാസമുള്ള പശുക്കളെ വാങ്ങുന്നതു വഴി മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. എന്നാല്‍ ഗര്‍ഭാവസ്ഥ സ്ഥിരീകരിക്കണമെന്ന് മാത്രം. മാത്രമല്ല കറവയുടെ അളവു നോക്കി ഉത്പാദനമറിയാനും കഴിയില്ല. നാലു മുലക്കാമ്പുകളും മൃദുവും പ്രവര്‍ത്തന സജ്ജവുമാണെന്ന് ഉറപ്പാക്കണം. എല്ലാ പശുക്കളേയും ഇന്‍ഷ്വര്‍ ചെയ്യണം. പ്രതിരോധ കുത്തിവെയ്പുകള്‍ നിര്‍ബന്ധമായെടുക്കണം. ഇത്രയും ശ്രദ്ധിച്ചാല്‍ പശുവളര്‍ത്തലില്‍ നിന്ന് ലാഭം കൊയ്യാം.

January 22, 2021 2 comments
0 FacebookTwitterPinterestEmail
കാർഷിക ഉന്നതി മേളകൾവിദഗ്ധര്‍ പറയുന്നുസംശയങ്ങളും മറുപടിയും

വൈഗ അഗ്രി ഹാക്ക് 2021 ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിൽ

by krishippura January 20, 2021
written by krishippura

തൃശ്ശൂർ: വൈഗയുടെ അഞ്ചാം പതിപ്പായ വൈഗ അഗ്രി ഹാക്ക് 2021ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിൽ നടക്കും. കാർഷികോൽപന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയും ആണ് ഇത്തവണ വൈഗ അഗ്രി ഹാക്ക് 2021 എന്ന പേരിൽ നടക്കുക .കോവിഡ് പ്രോട്ടോകോൾ നില നിൽക്കുന്നതിനാൽ തേക്കിൻകാട് മൈതാനിയിലെ സ്ഥിരം വേദിയിൽ നിന്നും ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിലാണ് വൈഗക്ക്‌ വേദിയൊരുങ്ങുക. റീജണൽ തിയേറ്റർ, സാഹിത്യ അക്കാദമി ഹാൾ, ഇൻഡോർ സ്റ്റേഡിയം, ടൌൺഹാൾ, യാത്രി നിവാസ് എന്നിവിടങ്ങളിലായാണ് മേള സംഘടിപ്പിക്കുക.

നൂതന സാങ്കേതികവിദ്യകളും ആശയങ്ങളും കണ്ടെത്തുന്നതിനും കാർഷികമേഖലയിൽ അവ ഉപയോഗപ്പെടുത്തുന്നതിനുമായി അഗ്രി ഹാക്കത്തോൺ കൂടി സംഘടിപ്പിക്കപ്പെടുന്നു വെന്നതാണ് ഇത്തവണത്തെ വൈഗയുടെ പ്രത്യേകത. ഭരണ നിർവ്വഹണത്തിനും നിയമനത്തിനും പ്രശ്നപരിഹാരത്തിനുമായി വിവിധതലങ്ങളിൽ ഹാക്കത്തോൺ സങ്കേതം ഉപയോഗപ്പെടുത്താറുണ്ട്. വിദ്യാർഥികൾ മുതൽ പ്രൊഫഷണലുകൾ വരെയുള്ള വിവിധ ഗ്രൂപ്പുകളെ ഉൾപ്പെടുത്തി ഇടവേളകളില്ലാത്ത ചർച്ചയിലൂടെയും സംവാദത്തിലൂടെയും പ്രശ്ന പരിഹാരം കണ്ടെത്തുക എന്ന സംവിധാനമാണ് ഹാക്കത്തോൺ. കൃത്രിമ ബുദ്ധിയുടെയും, റോബോട്ടിക്‌സ്, ഐ ഓ ടി പ്ലാറ്റ്ഫോമുകളുടെയും ഉപയോഗം വർദ്ധിച്ചുവരുന്ന ഈ യുഗത്തിൽ നൂതന ആശയങ്ങൾ കാർഷികമേഖലയിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിന്റെ നേർ കാഴ്ചയായിരിക്കും അഗ്രി ഹാക്കത്തോൺ. യുവസംരംഭകർക്കും കൃഷിയിലേക്ക് കടന്നുവരുന്ന യുവാക്കൾക്കും വേറിട്ട ഒരു അനുഭവം ആയിരിക്കും അഗ്രി ഹാക്കത്തോൺ.

കോവിഡ് പശ്ചാത്തലത്തിൽ വിവിധ വേദികളിലായി എക്സിബിഷൻ, സെമിനാറുകൾ വെബിനാറുകൾ, വിളവെടുപ്പാനന്തര പരിചരണ സാങ്കേതിക വിദ്യകളുടെ പ്രദർശനം എന്നിവ ഹാക്കത്തോണിന്റെ ഭാഗമാകും. ഇതോടൊപ്പം വ്യത്യസ്തതയാർന്ന എക്സിബിഷനുകളും നടക്കും. മണ്ണുത്തി കേരള കാർഷിക സർവകലാശാലയിലെ സ്ഥിരം വേദിയിലും,കൂടാതെ ഓൺലൈൻ പ്ലാറ്റ്ഫോമിലെ വെർച്വൽ പ്രദർശനം എന്നിവയും സംഘടിപ്പിക്കും. ഇത്തവണത്തെ പ്രധാന ആകർഷണമായ ‘വൈഗ ഓൺ വീൽസ് ‘ എക്സിബിഷൻ എന്ന സഞ്ചരിക്കുന്ന പ്രദർശനശാല എന്നിവ ഉൾപ്പെടുത്തി വ്യത്യസ്തവും വർണ്ണാഭവുമായ രീതിയിലായിരിക്കും വൈഗ അഗ്രി ഹാക്കത്തോൺ 2021 സംഘടിപ്പിക്കുക. വൈഗ ഓൺ വീൽസ് പ്രദർശനം കെ എസ് ആർ ടി സി യുമായി സഹകരിച്ചാണ് നടത്തുക. വൈഗയുടെ പ്രചാരണം ഗ്രാമങ്ങളിൽ എത്തിക്കാനും ഇതിലൂടെ കഴിയും.

January 20, 2021 0 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK